Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
വൈകാരികമായി പങ്കാളിയോട് കൂടുതല്‍ അടുക്കാന്‍ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍
ദാമ്പത്യത്തിന്റെ വിജയരഹസ്യങ്ങളിലൊന്ന് വൈകാരിക അടുപ്പമാണ്. ഒരു ബന്ധം വിജയകരമായി മുന്നേറണമെങ്കില്‍, പല കാര്യങ്ങളും നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്. ചില ശീലങ്ങള്‍ ഒഴിവാക്കുകയും മറ്റുചില ശീലങ്ങള്‍ പഠിക്കുകയും വേണ്ടിവരും. വൈകാരികതലത്തില്‍ ഒരു ബന്ധത്തെ ആരോഗ്യത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന പങ്കാളികള്‍ പിന്തുടരുന്ന ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആശയവിനിമയം
ചില പങ്കാളികള്‍ക്ക് പരസ്പരം സംസാരിക്കാന്‍ ഒന്നുമുണ്ടാകില്ല. എന്നാല്‍ ചിലര്‍ സംസാരിച്ചുകൊണ്ടേയിരിക്കും. പങ്കാളികള്‍ക്കിടയിലെ വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കാനും വര്‍ദ്ധിപ്പിക്കാനും ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് തുറന്ന ആശയവിനിമയം. എന്തും പറയാനും എന്തും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം പങ്കാളികള്ക്കിടയിലുണ്ടാകണം. അവര്‍ തമ്മിലുള്ള ആശയവിനിമയം സത്യസന്ധമായിരിക്കണം. പങ്കാളി സംസാരിക്കുമ്പോള്‍ മറുഭാഗത്തുള്ളയാള്‍ അത് വെറുതേ മൂളിക്കേള്ക്കാതെ മനസ്സ് തുറന്ന് ശ്രവിക്കുകയും അവരുടെ കാഴ്ചപ്പാടുകളും വികാരങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യണം.
പരസ്പരം അഭിനന്ദിക്കുക
നന്ദിയും പ്രശംസയും ക്ഷമയുമെല്ലാം പുറത്തുള്ളവര്‍ മാത്രമല്ല, പങ്കാളിയും ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്. വേണ്ട കാര്യങ്ങള്‍ക്ക് പരസ്പരം അഭിനന്ദിക്കാന്‍ മടിക്കാതിരിക്കുക. പങ്കാളിയുടെ നേട്ടങ്ങളില്‍ അഭിമാനമുണ്ടാകുകയും അത് പങ്കാളിയോട് തന്നെ പങ്കുവെക്കുകയും ചെയ്യുക.
ദയയും സഹാനുഭൂതിയും പ്രകടിപ്പിക്കുക
ആരോഗ്യകരമായ ബന്ധം പുലര്‍ത്തുന്ന പങ്കാളികള്‍ അന്യോന്യം ദയയോടെയും സഹാമുഭൂതിയോടെയുമാണ് പെരുമാറുക. അവര്‍ തങ്ങളുടെ പങ്കാളിയുടെ എല്ലാ വശങ്ങളും അവസ്ഥകളും മനസ്സിലാക്കാന്‍ ശ്രമിക്കുകയും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും ചെയ്യും.
സമയം പങ്കിടുക
സമയം പങ്കിടുക എന്ന് പറയുമ്പോള്‍ ദിവസത്തില്‍ ഭൂരിഭാഗവും ഒപ്പമുള്ളയാളോടൊപ്പം വേറെ സമയം പങ്കിടേണ്ടതുണ്ടോ എന്ന് ചിന്തിച്ചേക്കാം. എന്നാല്‍ ഇവിടെ ഉദ്ദേശിക്കുന്നത് പങ്കാളിക്ക് മാത്രമായി സമയം മാറ്റിവെക്കുക എന്നാണ്. പങ്കാളിയുമായി അവരുടെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് ദിവസവും അല്‍പ്പനേരം മാറ്റിവെക്കുന്നത് ദാമ്പത്യത്തിന് മുന്‍ഗണന നല്‍കുന്നവരുടെ ലക്ഷണമാണ്. ഒരുമിച്ച് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനോ രണ്ടുപേരും ഇഷ്ടപ്പെടുന്ന ഹോബികള്‍ ചെയ്യാനോ വെറുതേ സംസാരിച്ചിരിക്കാനോ ഈ സമയം ഉപയോഗപ്പെടുത്താം. ഈ ശീലം പങ്കാളികള്‍ക്കിടയിലെ വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കും.
ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുക
പങ്കാളിയുടെ വ്യക്തിപരവും ഉദ്യോഗപരവുമായ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്കാന് വൈകാരികമായി ആരോഗ്യമുള്ള ബന്ധം നയിക്കുന്ന ഭാര്യാഭര്ത്താക്കന്മാര് ശ്രമിക്കും. വൈകാരികവും പ്രായോഗികവുമായ പിന്തുണ ഇവര്‍ പങ്കാളിക്ക് നല്‍കും.
വ്യക്തിപരമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക
എല്ലാ വ്യക്തികളും അവരുടേതായ സ്വകാര്യത ആഗ്രഹിക്കുന്നുണ്ട്. എത്ര അടുപ്പമുള്ളവരാണെങ്കിലും ആരോഗ്യകരമായ ബന്ധം നയിക്കുന്ന പങ്കാളികള്‍ ഇക്കാര്യം ശ്രദ്ധിക്കും. അവരവരുടെ സ്വകാര്യതയെ മാനിക്കുകയും ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്ന സമയങ്ങളില്‍ പങ്കാളിയെ ഒറ്റയ്ക്ക് വിടാനും അവര്‍ പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളെ കുറിച്ച് ചോദിക്കാതിരിക്കാനും ഇവര്‍ മര്യാദ കാണിക്കും.
ക്ഷമാശീലം
തെറ്റുകളും പ്രതീക്ഷയ്ക്ക് വിരുദ്ധമായ പ്രവൃത്തികളും പങ്കാളികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാം. അത് അംഗീകരിച്ച് ക്ഷമിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ക്ഷമിക്കുക. ഉള്ളില്‍ പകയും വിദ്വേഷവും വെച്ച് നടക്കുന്നത് വൈകാരിക അടുപ്പം ഇല്ലാതാക്കുന്ന ദുശ്ശീലമാണ്.
സ്നേഹം പ്രകടിപ്പിക്കുക
ശാരീരികവും വൈകാരികവുമായ അടുപ്പം പങ്കാളികള്‍ക്കിടയിലെ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ഇന്ധനമാണ്. സ്നേഹം പ്രകടിപ്പിക്കാന്‍ പിശുക്ക് കാണിക്കാതിരിക്കുക. വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും സ്നേഹം കാണിക്കുക.
ഒന്നിച്ച് ചിരിക്കാം
ഒരുമിച്ച് സന്തോഷിക്കാനും ചിരിക്കാനുമുള്ള നര്‍മ്മം പങ്കുവെക്കാനുമുള്ള അവസരങ്ങള്‍ കണ്ടെത്തുക. ഒന്നിച്ച് ചിരിക്കുകയും സന്തോഷനിമിഷങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നത് വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കും.
സ്വന്തം ക്ഷേമവും ഉറപ്പാക്കുക
സ്വന്തം മാനസിക, ശാരീരിക, വൈകാരിക ക്ഷേമം ഉറപ്പാക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തില്‍ പങ്കാളിക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും മനസ്സിലാക്കുക.



Click it and Unblock the Notifications
