Latest Updates
-
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
പെണ്ണുങ്ങളേ മതിയാക്കൂ, പുരുഷന്മാര്ക്ക് ഇഷ്ടമില്ലാത്ത സ്ത്രീ സ്വഭാവങ്ങള്‍
ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി സ്ത്രീ ആണെന്നാണ് കാല്‍പ്പനികമായ വിശ്വാസം. പുരുഷന്മാരും അത് സമ്മതിക്കാറുണ്ട്. പക്ഷേ ചില അവസരങ്ങളില്‍ സ്ത്രീകള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ പുരുഷന്മാരെ വട്ട് പിടിപ്പിക്കും. പരാതി പറയല്‍, കള്ളത്തരങ്ങള്‍, ഷോപ്പിംഗ്, പരദൂഷണം തുടങ്ങി സ്ത്രീകളില്‍ പുരുഷന്മാര്ക്ക് ഇഷ്ടമല്ലാത്ത, അവര്‍ ഒട്ടും ആഗ്രഹിക്കാത്ത ചില സ്വഭാവങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം, അവ ഒഴിവാക്കി പുരുഷന്മാരുടെ സ്നേഹം പൂര്‍ണ്ണമായും സ്ത്രീകള്‍ എന്തെല്ലാം ചെയ്യണമെന്നും നോക്കാം.

പരാതി പറച്ചില്
പരാതി പറയുന്ന സ്വഭാവം പോലെ സ്ത്രീകളില്‍ പുരുഷന് തീര്‍ത്തും വെറുക്കുന്ന മറ്റൊരു സ്വഭാവവും ഇല്ല. നിരന്തരമായി പരാതി പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സ്ത്രീകളെ പുരുഷന്മാര് ഇഷ്ടപ്പെടുന്നില്ല. സ്ത്രീകള്‍ തങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതോ സ്വഭാവം മാറ്റാന്‍ ശ്രമിക്കുന്നതോ പശ്ചാത്താപം തോന്നിപ്പിക്കാന്‍ ശ്രമിക്കുന്നതോ പുരുഷന്മാര് ഒട്ടും ആഗ്രഹിക്കാത്ത കാര്യങ്ങളാണ്. ബഹുമാനമില്ലായ്മ, വിശ്വാസമില്ലായ്മ എന്നിവയുടെ ലക്ഷണമാണ് പരാതി പറച്ചിലും കുറ്റപ്പെടുത്തലും. അവ ദാമ്പത്യത്തിലെ സമാധാനം തകര്‍ക്കും. കുറ്റപ്പെടുത്തുന്നതിനും പരാതി പറയുന്നതിനും പകരം സ്ത്രീകള്‍ അവരുടെ ആശങ്കകളും പ്രശ്നങ്ങളും പുരുഷന്മാരോ് അവരെ കുറ്റപ്പെടുത്താതെ ക്ഷമയോടെ, ശാന്തമായി പറയാന്‍ പഠിക്കണം. അത്തരം തുറന്നുപറച്ചിലുകള്‍ക്ക് പുരുഷന്മാര് തയ്യാറാകുമ്പോള്‍ അവരെ പ്രശംസിക്കാനും മറക്കരുത്.
കള്ളം പറയല്‍, അഭിനയിക്കല്‍
കള്ളം പറയല്‍ അല്ലെങ്കില്‍ കാപട്യം നടിക്കല്‍ പുരുഷന്മാര് ആഗ്രഹിക്കാത്ത ഒരു കാര്യമാണ്. വികാരങ്ങളുടെ കാര്യമായാലും വ്യക്തിത്വമായാലും ലൈംഗികസംതൃപ്തി ആയാലും സ്ത്രീകള്‍ ചിലപ്പോള്‍ സത്യാവസ്ഥ പുറത്ത് പറയാറില്ല. അത് മറച്ചുവെച്ച് മറ്റൊന്ന് നടിക്കും. സ്ത്രീകള്‍ സത്യസന്ധരായിരിക്കണമെന്നും വിശ്വസ്തരായിരിക്കണമെന്നും ആത്മവിശ്വാസമുള്ളവരായിരിക്കണമെന്നുമാണ്് പുരുഷന്മാര് ആഗ്രഹിക്കുന്നത്. കപടത അരക്ഷിതാവസ്ഥയുടെയും വഞ്ചനയുടെയും ലക്ഷണമാണ്. സ്ത്രീകളുടെ അത്തരം സ്വഭാവങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നതായി പുരുഷന്മാര് കരുതുന്നു. അത്തരം സ്വഭാവങ്ങള്‍ പുരുഷന്മാര് ഒരിക്കലും പ്രോത്സാഹിക്കുന്നില്ല. കപടതയ്ക്ക് പകരം വികാരങ്ങളും ആഗ്രഹങ്ങളുമെല്ലാം പങ്കാളിയോട് തുറന്ന് പറയാന്‍ ശ്രമിക്കുക. അതിലൂടെ പുരുഷന്മാരില് വിശ്വസ്തത വളര്‍ത്താന്‍ സാധിക്കും.
ഷോപ്പിംഗ്
സ്ത്രീകളുടെ ഷോപ്പിംഗിനോടുള്ള പ്രേമം പുരുഷന്മാരെ ചൊടിപ്പിക്കുന്ന കാര്യമാണെന്ന് മിക്ക സ്ത്രീകള്‍ക്കും അറിയാം. ചില സ്ത്രീകള്‍ മണിക്കൂറുകളോളം ഷോപ്പിംഗ് ചെയ്യും. ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങാനോ വെറുതേ നോക്കാനോ സ്ത്രീകള്‍ മണിക്കൂറുകള്‍ ചിലവിടും. അതുപോലെ ആവശ്യത്തിലധികം വസ്ത്രങ്ങളും ചെരുപ്പുകളുമെല്ലാം വാങ്ങുന്നതും പുരുഷന്മാര് ഇഷ്ടപ്പെടാത്ത സ്ത്രീകളുടെ സ്വഭാവങ്ങളാണ്. അനാവശ്യമായി പണം ചിലവഴിക്കുന്ന സ്ത്രീകളുടെ ഈ സ്വഭാവം പുരുഷന്മാര് അവരുടെ പങ്കാളിയില്‍ ഒട്ടും ആഗ്രഹിക്കാത്ത കാര്യമാണ്. ഷോപ്പിംഗിനായി സ്ത്രീകള്‍ക്കൊപ്പം പോകുന്ന പങ്കാളികള്‍ ബോറടിച്ച് ഒരിടത്ത് ഇരിക്കുകയോ ഫോണ്‍ നോക്കിക്കൊണ്ടിരിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. ഷോപ്പിംഗിന് പോകുമ്പോള്‍ നേരത്തെ ലിസ്റ്റ് തയ്യാറാക്കി പോകുകയോ, കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ ഒപ്പം വരാന്‍ ഇഷ്ടപ്പെടാത്ത പുരുഷന്മാരെ കൂടെ കൂട്ടാതിരിക്കുകയോ ചെയ്യാം.
പരദൂഷണം
മറ്റുള്ളവരെ കുറിച്ച് കുറ്റങ്ങളെ പറയുകയും പരദൂഷണം പറയുകയും ചെയ്യുന്ന സ്ത്രീകളുടെ സ്വഭാവം പുരുഷന്മാര്ക്ക് ഇഷ്ടമില്ലാത്ത മറ്റൊരു കാര്യമാണ്. പുരുഷന്മാര് പരദൂഷണം കേള്‍ക്കാന്‍ പൊതുവേ താല്‍പ്പര്യപ്പെടുന്നില്ല. അസൂയയുടെയും കുശമ്പിന്റെയും ലക്ഷണമാണ് പരദൂഷണം. ഈ സ്വഭാവങ്ങളിലൂടെ പുരുഷന്മാര്ക്ക് പങ്കാളിയോടുള്ള ബഹുമാനം നഷ്ടപ്പെടും. പരദൂഷണത്തിന് പകരം പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പങ്കാളികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുക.
താരതമ്യപ്പെടുത്തല്‍
മറ്റ് പുരുഷന്മാരുമായി താരതമ്യപ്പെടുത്തുന്ന സ്ത്രീകളുടെ സ്വഭാവവും പുരുഷന്മാര് ഇഷ്ടപ്പെടാത്ത കാര്യമാണ്. മറ്റ് പുരുഷന്മാരുടെ ഗുണങ്ങളെ കുറിച്ചോ അവര്‍ കൂടുതല്‍ സമ്പാദിക്കുന്നതിനെ കുറിച്ചോ പങ്കാളികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനെ കുറിച്ചോ യാത്രകള്‍ പോകുന്നതിനെ കുറിച്ചോ താരതമ്യപ്പെടുത്തുന്നത് പുരുഷന്മാര് ഒട്ടും അഗ്രഹിക്കുന്നില്ല. താരതമ്യപ്പെടുത്തുന്ന സ്വഭാവം അസംതൃപ്തിയുടെയും ബഹുമാനമില്ലായ്മയുടെയും ലക്ഷണമായി അവര്‍ കരുതുന്നു. ഇത് പുരുഷന്മാരെ ദേഷ്യം പിടിപ്പിക്കുന്നതും അരക്ഷിതാവസ്ഥ തോന്നിപ്പിക്കുന്നതുമായ സ്വഭാവമാണ്. താരതമ്യപ്പെടുത്തുന്നതിന് പകരം പങ്കാളിയുടെ ഗുണങ്ങളും കഴിവുകളും അഭിനന്ദിക്കാനും എത്രത്തോളും അവരെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിപ്പിക്കാനും ശ്രമിക്കുക.
ഇവ കൂടാതെ, പരീക്ഷിക്കല്‍, പല തരത്തിലുള്ള സിഗ്നലുകള്‍ നല്കി ഊഹിക്കാന്‍ പ്രേരിപ്പിക്കല്‍, കരച്ചില്, സംസാരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴും ഇടയ്ക്ക് കയറി പറയല്‍, മുന്‍നിശ്ചയിച്ച കാര്യങ്ങള്‍ അടിക്കടി മാറ്റല്‍, എവിടെയെങ്കിലും പോകാനായി തയ്യാറാകുമ്പോള്‍ വൈകല്‍ എന്നിവയെല്ലാം പുരുഷന്മാര്ക്ക് ഇഷ്ടമില്ലാത്ത സ്ത്രീ സ്വഭാവങ്ങളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications