Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
സന്തോഷം നശിച്ച ബന്ധം നരകതുല്യം, പങ്കാളിയുടെ അനിഷ്ടം വെളിവാക്കുന്ന 7 ലക്ഷണങ്ങള്‍
Relationship Tips: നിങ്ങളുടെ ബന്ധം ദീര്‍ഘകാലം നല്ല രീതിയില്‍ നിലനില്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായി വളരെ സന്തുഷ്ടരായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളോ നിങ്ങളുടെ പങ്കാളിയോ ബന്ധത്തില്‍ സന്തുഷ്ടരല്ലെങ്കില്‍ ആ ബന്ധം അധികകാലം നിലനില്‍ക്കില്ല. നിങ്ങളുടെ പങ്കാളിയുമായി ദീര്‍ഘകാലം ബന്ധം തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളി നിങ്ങളോട് സന്തുഷ്ടനാണോ അല്ലയോ എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്.
ഇന്ന് ഈ ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങളോട് അത്തരം ചില കാര്യങ്ങളാണ് പറയാന്‍ പോകുന്നത്. ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ബന്ധം ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയും. നിങ്ങള്‍ക്കൊപ്പമുള്ള ജീവിതത്തില്‍ നിങ്ങളുടെ പങ്കാളി സന്തുഷ്ടനാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാകുമെന്ന് നമുക്ക് നോക്കാം. ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ആശയവിനിമയത്തിന്റെ അഭാവം
ഒരു ബന്ധത്തില്‍ പങ്കാളികള്‍ ഇരുവരും തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനമാണ്. ഒരു വൈകാരിക ബന്ധമില്ലാതെ നിങ്ങള്‍ക്ക് ആ ബന്ധം ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയില്ല. നിങ്ങളുടെ പങ്കാളി നിങ്ങളോട് വേണ്ടത്ര സംസാരിക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ അവര്‍ നിങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുവെങ്കില്‍ അത് ആ ബന്ധത്തില്‍ നിങ്ങളുമായി പങ്കാളി സന്തുഷ്ടനല്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
വൈകാരിക അകല്‍ച്ച
നിങ്ങളുടെ ബന്ധത്തിലെ വൈകാരികമായ അകല്ച്ച് അപകടകരമായ ഒരു സൂചനയാണ്. ദീര്‍ഘകാലത്തേക്ക് ഒരു ബന്ധം വിജയകരമായി കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പങ്കാളികള്‍ തമ്മില്‍ വൈകാരികമായി ഒരു ബന്ധം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ പങ്കാളി വൈകാരികമായി നിങ്ങളില്‍ നിന്ന് അകന്നുപോകുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ആ ബന്ധത്തില്‍ പങ്കാളി സന്തുഷ്ടനല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് അത്. അത്തരം ഘട്ടത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുക. പരസ്പരം കഴിയുന്നത്ര ഒന്നിച്ച് സമയം ചെലവഴിക്കുക, പരസ്പരം അറിയാന്‍ ശ്രമിക്കുക.
ഭാവികാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കില്‍
നിങ്ങളുടെ പങ്കാളി നിങ്ങളുടെ ദാമ്പത്യത്തിന്റെ ഭാവിയെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ ഭാവി ആസൂത്രണം ചെയ്യുന്നില്ലെങ്കില്‍, നിങ്ങളുടെ പങ്കാളി ആ ബന്ധത്തില്‍ സന്തുഷ്ടനല്ല എന്നതിന്റെ സൂചനയാണ് അത്. നിങ്ങളുടെ ഭാവി പരസ്പരം ആസൂത്രണം ചെയ്യുന്നതിലൂടെ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ കഴിയും.
ദേഷ്യപ്പെടുക
നിങ്ങള്‍ ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിലും നിങ്ങളുടെ പങ്കാളി ദേഷ്യപ്പെടുകയോ വഴക്കുപറയുകയോ ആണെങ്കില്‍, അത് നിങ്ങളുടെ പങ്കാളി നിങ്ങളോട് തൃപ്തനല്ല എന്നതിന്റെ സൂചനയായിരിക്കാം. ഈ കാര്യങ്ങള്‍ നിങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുക, സമയബന്ധിതമായി അവ പരിഹരിക്കുക. നിങ്ങളുടെ പങ്കാളിയുടെ ദേഷ്യത്തിന് കാരണം കണ്ടെത്താന്‍ ശ്രമിക്കുക.
കാര്യങ്ങള്‍ മറച്ചുവെക്കുന്നു
നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് പല കാര്യങ്ങളും മറയ്ക്കുകയാണെങ്കില്‍, അത് ശ്രദ്ധിക്കേണ്ട ഒരു സൂചനയാണ്. പല കാര്യങ്ങളും പങ്കാളിയില്‍ നിന്ന് മറച്ചുവെക്കുക എന്നതിനര്‍ത്ഥം നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ ഒരു വിടവ് ഉണ്ടെന്നാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ പങ്കാളി ഇങ്ങനെ ചെയ്യുന്നതെന്ന് അറിയാന്‍ ശ്രമിക്കുക. നിങ്ങള്‍ അവരോടൊപ്പം സമയം ചെലവഴിക്കുക.
വിശ്വാസക്കുറവ് കാണിച്ചാല്‍
ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ വിശ്വാസമുണ്ടെങ്കില്‍ നിങ്ങളുടെ ബന്ധം സന്തോഷകരമാണെന്ന് അത് കാണിക്കുന്നു. എന്നാല്‍ നിങ്ങളുടെ വാക്കുകളില്‍ നിങ്ങളുടെ പങ്കാളി വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും കുറവുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം സന്തോഷത്തോടെയല്ല കഴിയുന്നത് എന്നതിന്റെ സൂചനയാണ് അത്.
ഒന്നിച്ച് സമയം ചെലവഴിക്കുന്നില്ലെങ്കില്‍
പങ്കാളി നിങ്ങളെ സ്നേഹിക്കുമ്പോള്‍, അവര്‍ തീര്‍ച്ചയായും നിങ്ങളോടൊപ്പം സമയം ചെലവഴിക്കും. എത്ര തിരക്കാണെങ്കിലും നിങ്ങള്‍ക്കായി അവര്‍ സമയം കണ്ടെത്തും. എന്നാല്‍ നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നില്ലെങ്കില്‍, ഒഴിവുകഴിവുകള്‍ പറഞ്ഞ് മാറിനില്‍ക്കുന്നുവെങ്കില്‍ അത് ഒരു സൂചനയാണ്. നിങ്ങളുടെ പങ്കാളി നിങ്ങളുമായുള്ള ബന്ധത്തില്‍ സന്തുഷ്ടനല്ല എന്ന് ഇത് കാണിക്കുന്നു.



Click it and Unblock the Notifications
