Latest Updates
-
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്!
ദാമ്പത്യത്തിന്റെ സന്തോഷം കെടുത്തുന്ന 7 കാര്യങ്ങള്‍, ഇവ ശ്രദ്ധിച്ചാല്‍ സന്തോഷം തിരികെയെത്തും
ദാമ്പത്യ ജീവിതം എല്ലായ്പ്പോഴും സന്തോഷകരമായിരിക്കുമെന്നതിന് ഒരു ഉറപ്പുമില്ല. നമ്മള് സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ഒരാളോടൊപ്പം ഒരു പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ അതിനര്‍ത്ഥം ജീവിതത്തില്‍ മോശം സമയങ്ങളും സങ്കീര്‍ണ്ണ സാഹചര്യങ്ങളോ പ്രതിസന്ധികളോ വെല്ലുവിളികളോ ഒന്നും ഉണ്ടാകുകയില്ല എന്നല്ല. ദാമ്പത്യത്തിന്റെ നിലനില്‍പ്പിന് ഈ സത്യം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

എന്നിരുന്നാലും, പങ്കാളിയോടൊപ്പം സന്തോഷ ദാമ്പത്യം നയിക്കാന്‍ സഹായിക്കുന്ന ചില നല്ല ശീലങ്ങള്‍ എന്തൊക്കെയാണെന്നും സന്തോഷമില്ലാതാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്നും ദാമ്പത്യത്തിന് വളരെ അത്യാവശ്യമായ നിസ്സാരമെന്ന് കരുതുന്ന ചെറിയ കാര്യങ്ങള്‍ എന്തെല്ലാമാണെന്നുമെല്ലാം പല സൈക്കോളജിക്കല്‍ പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ബന്ധങ്ങളുടെ കെട്ടുറപ്പ് ഇല്ലാതാക്കുന്ന, പങ്കാളികളുടെ സന്തോഷം കെടുത്തുന്ന പൊതുവായ ഏഴ് ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മാതൃകാദമ്പതികള്‍ ആകാനുള്ള ശ്രമം
ഒരു മാതൃകാദാമ്പത്യം ആയിരിക്കണം തങ്ങളുടേത് അല്ലെങ്കില്‍ തങ്ങള്‍ മാതൃകാദമ്പതികള്‍ ആയിരിക്കണം എന്ന ചിന്ത ഒട്ടും നല്ലതല്ല. നിങ്ങളുടെ എല്ലാ പ്രതീക്ഷകളും പൂര്‍ത്തീകരിക്കുന്ന മാതൃകാസ്ഥാനത്ത് പങ്കാളിയെയും നിങ്ങളെയും പ്രതിഷ്ഠിക്കുന്നത് അത്ര നല്ല ഐഡിയ അല്ല. അതിലൂടെ പങ്കാളിക്ക് വലിയ രീതിയിലുള്ള സമ്മര്‍ദ്ദം നല്‍കുക മാത്രമല്ല, പ്രായോഗികമല്ലാത്ത ചില പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തി നിങ്ങളെയും നിങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളുണ്ടായാല്‍ നിരാശരാകുകയും ബന്ധത്തിലുള്ള ആത്മവിശ്വാസം തകരുകയുമൊക്കെ ചെയ്യാം.
പകരം, ബന്ധം തുടങ്ങുന്നതിന് മുമ്പേ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നതിന് പകരം പങ്കാളിയെ ശരിക്കും മനസിലാക്കാന്‍ ശ്രമിക്കുക. എല്ലാ മനുഷ്യര്‍ക്കും ദൗര്‍ബല്യങ്ങളും അവരുടേതായ കഴിവുകളും ഉണ്ടെന്നുള്ള സത്യങ്ങള്‍ അംഗീകരിക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളും അല്ലാത്ത കാര്യങ്ങളും ജീവിതത്തില്‍ ഉണ്ടാകും. ഇക്കാര്യങ്ങള്‍ തുടക്കത്തിലേ അംഗീകരിച്ചാല്‍ പെര്‍ഫെക്ട് പങ്കാളിയെന്ന സങ്കല്‍പ്പം തെറ്റാണെന്നും അത് ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തുമെന്നുമുള്ള കാര്യം ബോധ്യപ്പെടും.
അസൂയ, അരക്ഷിതാവസ്ഥ
അസൂയ ഒരാളെ ദുഷ്ടചിന്തകള്ക്കും മനോഭാവങ്ങള്‍ക്കും പ്രേരിപ്പിക്കും. അരക്ഷിതാവസ്ഥയും അതുപോലെ തന്നെ. ഈ രണ്ട് കാര്യങ്ങളും ദാമ്പത്യത്തില്‍ നിരാശയും വഴക്കും വേദനകളും മോഹഭംഗങ്ങളും ഉണ്ടാകാന്‍ കാരണമാകും. അസൂയയും അരക്ഷിതാവസ്ഥയും ആരും ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ല, എങ്കിലും നമ്മുടെ ഉള്ളിലുള്ള അസൂയയും അരക്ഷിതാവസ്ഥയും ഇല്ലാതാക്കാന്‍ നമ്മള് തന്നെ ശ്രമിക്കണം. അല്ലെങ്കില്‍ അത് ഉള്ളില്‍ വളര്‍ന്നുവലുതാകുകയും സന്തോഷ ദാമ്പത്യത്തെ നശിപ്പിക്കുകയും ചെയ്യും.
ആശയവിനിമയം ഇല്ലാതിരിക്കുക
ഒരേ വീട്ടില്‍ കഴിഞ്ഞതുകൊണ്ട് ദാമ്പത്യം സന്തോഷകരമായിരിക്കണമെന്നില്ല. ആശയവിനിമയത്തിലൂടെ മാത്രമേ പങ്കാളിയെ അടുത്തറിയാന്‍ സാധിക്കൂ. അതിലൂടെയേ അവരുമായി അടുപ്പമുണ്ടാക്കാനും ബന്ധം ശക്തിപ്പെടുത്താനും പ്രശ്നങ്ങള്‍ പരിഹരിക്കാനും പങ്കാളിയിലെ നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ കണ്ടെത്താനും അവരുമായി അഭിപ്രായസമ്മതത്തിലെത്താനും സാധിക്കുകയുള്ളൂ.
ആശയവിനിമയം ഇല്ലാതാകുമ്പോള്‍, ദാമ്പത്യം വിരസമായി തുടങ്ങും. പങ്കാളികള്‍ക്കിടയിലെ അകലം വര്‍ദ്ധിക്കും. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ മാത്രമല്ല, ദാമ്പത്യത്തിലുടനീളം പങ്കാളിയുമായി ഫലപ്രദമായ ആശയവിനിയമയം കാത്തുസൂക്ഷിക്കുക.
പരസ്പരം താല്‍പ്പര്യം പ്രകടിപ്പിക്കാതിരിക്കുക
അന്യോന്യം ആഴത്തില്‍ മനസ്സിലാക്കാതിരിക്കുക, ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക, കേള്‍ക്കാതിരിക്കുക, മാനസികമായി അടുപ്പമുണ്ടാകാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകാം. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ പോലുള്ള പല കാരണങ്ങളും അതിന് കാരണമായി പറയാം. പക്ഷേ പങ്കാളിയോട് താല്‍പ്പര്യം ഇല്ലെങ്കില്‍ മാത്രമേ അവരുമായുള്ള ബന്ധത്തില്‍ ഇത്തരം ബാഹ്യ പ്രശ്നങ്ങള്‍ ഒരാള്‍ എടുത്തിടുകയുള്ളു. തങ്ങള്‍് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനും വില നല്‍കാനും സ്നേഹിക്കാനും സാധിക്കുന്ന ഒരാളെയാണ് ഏതൊരാളും പങ്കാളിയായി ആഗ്രഹിക്കുക. പങ്കാളി തങ്ങളോട് താല്പ്പര്യമില്ലാതെ പെരുമാറുന്നത് ദാമ്പത്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും.
ലൈംഗിക പ്രശ്നങ്ങള്‍
ദാമ്പത്യത്തില്‍ ലൈംഗികതയല്ല ഏറ്റവും പ്രധാനം. എന്നാല്‍, ദാമ്പത്യത്തിലെ പ്രധാന ഘടകങ്ങളില്‍ ഒന്ന് ലൈംഗികതയാണ്. ഇക്കാര്യത്തില്‍ പങ്കാളികളുടെ താല്‍പ്പര്യങ്ങള്‍ പലതായിരിക്കാം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പലപ്പോഴും ദാമ്പത്യത്തിന്റെ സന്തോഷം കെടുത്തും. തുറന്ന് സംസാരിക്കുകയാണ് ഇത് ഒഴിവാക്കാനുള്ള വഴി.
വൈകാരികമായി മറ്റൊരാളോട് അടുപ്പം
വിവാഹേതര ബന്ധം ദാമ്പത്യത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാന പ്രശ്നമാണ്. അത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആ ദാമ്പത്യം അതോടെ അവസാനിക്കാറാണ് പതിവ്. എന്നിരുന്നാലും ശാരീരികമല്ലാതെ മാനസികമായി മറ്റൊരാളുമായി അടുപ്പം ഉണ്ടാകുന്നതും ദാമ്പത്യത്തിന്റെ സന്തോഷം നശിപ്പിക്കുന്ന, പങ്കാളികള്‍ക്കിടയിലെ അടുപ്പം ഇല്ലാതാക്കുന്ന വലിയൊരു പ്രശ്നമാണ്. വിശ്വാസ വഞ്ചന, ആശയവിനിമയ പ്രശ്നങ്ങള്‍ അങ്ങനെ പല പ്രശ്നങ്ങളും അതിന്റെ തുടര്‍ക്കഥയായി ഉണ്ടാകാം.
മറ്റൊരാളെ പങ്കാളിയേക്കാളും അധികമായി വിശ്വസിക്കുക, അവരോട് പങ്കാളിയോട് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുക എന്നിവയെല്ലാം ദാമ്പത്യം വേര്‍പിരിയുന്നതിലേയ്ക്ക് കാര്യങ്ങള്‍ നയിക്കും.
മറ്റെല്ലാ കാര്യങ്ങള്‍ക്കും ദാമ്പത്യത്തേക്കാള്‍ പ്രാധാന്യം നല്‍കുക
ജോലി, ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാകാം. എന്നിരുന്നാലും അവയൊന്നും പങ്കാളിയേക്കാളും പ്രധാനപ്പെട്ടതായി മാറരുത്. അങ്ങനെ വന്നാല്‍ ദാമ്പത്യത്തിലെ സന്തോഷം നിലയ്ക്കും.
ദാമ്പത്യബന്ധം എല്ലാ കാലവും നിലനില്‍ക്കേണ്ടതാണെന്ന ഓര്‍മ്മ പങ്കാളികള്‍ക്ക് ഉണ്ടാകണം.



Click it and Unblock the Notifications