Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
പുറംമോടിയില്‍ മയങ്ങരുത്, പുരുഷനില്‍ സ്ത്രീ തിരയേണ്ടത് ഈ ഗുണങ്ങള്‍
പ്രണയത്തിന്റെ വശ്യത എത്രപറഞ്ഞാലും മതിവരില്ല. അത് വിവാഹത്തിന് മുമ്പായാലും പിന്നീടായാലും. പ്രണയാന്ധത എന്നുപറയുന്നത് വെറുതെയല്ല. തീവ്രപ്രണയമുള്ളവര്‍ പ്രായോഗികതയെല്ലാം മറക്കും. അവര്‍ക്ക് പിന്നെ പ്രണയമാണ് മതം. അത് നയിക്കുന്ന വഴിയിലൂടെയേ അവര്‍ പോകൂ. പ്രണയം തോന്നുന്നത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടൊന്നുമല്ലെങ്കിലും പ്രണയാന്ധതയിലേക്ക് വഴുതിവീഴുന്നതിന് മുമ്പ് പ്രണയിക്കുന്ന ആളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയിരിക്കണം. പിന്നീടൊരു പശ്ചാത്താപമോ, നിരാശയോ തോന്നാതിരിക്കാന്‍ പങ്കാളിയില്‍ താന്‍ തേടുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്ന കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ടാകണം. അവ പ്രണയിക്കാന്‍ അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് ഉണ്ടോ എന്ന് അറിഞ്ഞിരിക്കണം. ദീര്‍ഘകാല ദാമ്പത്യത്തിനും ബന്ധത്തിനും അത് നിര്‍ബന്ധമാണ്.

സ്ത്രീകള്‍ പൊതുവേ പുരുഷന്മാരില്‍ സ്‌നേഹവും സഹാനുഭൂതിയുമെല്ലാമാണ് തേടുന്നത്. പക്ഷേ അവ മാത്രമല്ല, ഒരു ബന്ധം ദീര്‍ഘകാലം ആരോഗ്യത്തോടെ, സന്തോഷത്തോടെ നിലനില്‍ക്കാന്‍ പുരുഷന്മാര്‍ക്ക് മറ്റ് ചില ഗുണങ്ങള്‍ കൂടി ഉണ്ടായിരിക്കേണ്ടതുണ്ട്. എല്ലാ പുരുഷന്മാരും ഒരുപോലയല്ല എന്നത് വാസ്തവം തന്നെ. അവരുടെ സ്വഭാവങ്ങള്‍ പലതരത്തിലായിരിക്കും. ചിലര്‍ സ്‌നേഹം തുറന്ന് പ്രകടിപ്പിക്കുന്നവര്‍ ആയിരിക്കും, ചിലരാകട്ടെ സ്‌നേഹം ഉള്ളില്‍വെക്കും. ചിലര്‍ പങ്കാളിയോട് റൊമാന്റിക് ആയി പെരുമാറുമ്പോള്‍ ചിലര്‍ തങ്ങളുടെ പ്രവൃത്തികളിലൂടെ സ്‌നേഹം കാണിക്കും. ഇവയെല്ലാം ഒരാളില്‍ വന്നുചേരില്ല. എങ്കിലും ദീര്‍ഘകാല ബന്ധത്തിനായി ജീവിത പങ്കാളിയില്‍ സ്ത്രീ തിരയേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
കരുണ
മറ്റുള്ളവരോട് ദയയോടെയും കരുണയോടെയും പെരുമാറുന്ന പുരുഷന്മാരെ പങ്കാളിയായി കിട്ടുക ഭാഗ്യമാണ്. ലോലമായ ഹൃദയവും മറ്റുള്ളവരോട് കരുണയോടെയുള്ള പെരുമാറ്റവും കരുതലും ഉണ്ടാകുക എന്നത് പുരുഷന്മാരുടെ നല്ലൊരു സ്വഭാവഗുണമാണ്. ഇങ്ങനെയുള്ള പുരുഷന്മാര്‍ മോശം സമയങ്ങളിലും പങ്കാളിക്ക് ഒപ്പം നില്‍ക്കും.
മനുഷ്യത്വം
മനുഷ്യത്വമെന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വഭാവഗുണമാണ്. മനുഷ്യതം ബന്ധങ്ങളുടെ ആഴം വര്‍ധിപ്പിക്കുന്നു. അഹന്തയില്ലാത്ത, പങ്കാളിയെ സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന പുരുഷന്മാര്‍ ദൃഢതയുള്ള ബന്ധത്തിന് മുതല്‍ക്കൂട്ടാണ്. പരസ്പര ബഹുമാനവും തമ്മില്‍ മനസ്സിലാക്കാനുള്ള കഴിവും വേണമെങ്കില്‍ ദമ്പതിമാര്‍ക്കുള്ളതില്‍ മനുഷ്യത്വമുണ്ടാകണം.
അനുതാപം
മറ്റൊരാളുടെ മാനസികാവസ്ഥയും വികാരങ്ങളും മനസ്സിലാക്കാനും അറിഞ്ഞ് പെരുമാറാനുള്ള കഴിവുമാണ് അനുതാപം. അത് സഹാനുഭൂതി അല്ല. അവരുടെ അവസ്ഥ നമ്മള്‍ അനുഭവിക്കുന്നതിന് തുല്യമാണത്. സഹാനുഭൂതിയെന്നാല്‍ മറ്റൊരാളുടെ അവസ്ഥയില്‍ അലിവ് തോന്നലാണ്. അനുതാപമുള്ളവര്‍ മുന്‍വിധിയില്ലാതെ മറ്റൊരാളോട് പെരുമാറും.
ആത്മവിശ്വാസം
ആത്മവിശ്വാസം ഉണ്ടായിരിക്കുക എന്നത് പുരുഷന്റെ മാത്രമല്ല ഏതൊരു വ്യക്തിയുടെയും സ്വഭാവ ഗുണമാണ്. ആത്മവിശ്വാസമുള്ള പുരുഷന്മാര്‍ സ്വന്തം കാര്യങ്ങളില്‍ മാത്രമല്ല ബന്ധങ്ങളിലും ആത്മവിശ്വാസമുള്ളവരായിരിക്കും. മാത്രമല്ല, ആത്മവിശ്വാസമുള്ളവര്‍ക്ക് സ്വന്തം തെറ്റുകള്‍ അംഗീകരിക്കാനും വെല്ലുവിളികളെ നേരിടാനും ശരിയായ തീരുമാനങ്ങള്‍ എടുക്കാനും കഴിയും.
ശുഭാപ്തിവിശ്വാസം
പോസിറ്റീവ് ആയിട്ടുള്ളവര്‍ എവിടെ പോയാലും തിളങ്ങും. ഏതൊരാളിലും നന്മ കണ്ടെത്താനും ഏതൊരു പ്രശ്‌നത്തില്‍ നിന്ന് പുറത്തുകടക്കാനും കഴിവുള്ളവരായിരിക്കും അവര്‍. ജീവിതത്തില്‍ സന്തോഷവും സങ്കടവും കഷ്ടപ്പാടും നല്ലകാലവുമെല്ലാം വരുമെന്നതിനാല്‍ ഏത് അവസ്ഥയെയും ശുഭാപ്തി വിശ്വാസത്തോടെ കാണുന്ന പുരുഷനെ പങ്കാളിയായി ലഭിക്കുക ഭാഗ്യമാണ്.
നിശ്ചയദാര്‍ഢ്യം
നിശ്ചയദാര്‍ഢ്യവും കരളുറപ്പും ഉള്ള വ്യക്തികള്‍ക്ക് ഏത് സാഹചര്യത്തിലും എങ്ങനെ നില്‍ക്കണമെന്നും സത്യസന്ധമായ ആശയവിനിമയം എങ്ങനെ വേണമെന്നും തനിക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി എങ്ങനെ നിലകൊള്ളണമെന്നും അറിയാന്‍ കഴിയും. അത്തരമൊരാളാണ് കൂടെ ഉള്ളതെങ്കില്‍ ആ ബന്ധം നല്ല രീതിയില്‍ നിലകൊള്ളും.
സ്വയംപര്യാപ്തത
സ്വന്തം കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയുക എന്നത് പുരുഷന് വേണ്ട വലിയ ഗുണങ്ങളിലൊന്നാണ്. എല്ലാ കാര്യങ്ങള്‍ക്കും പുരുഷന്‍ പങ്കാളിയെ ആശ്രയിക്കാന്‍ തുനിഞ്ഞാല്‍ അത് പങ്കാളിക്ക് ശ്വാസംമുട്ടലിന് തുല്യമായി മാറും. അതേസമയം സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള പങ്കാളിയാണെങ്കില്‍ ആ ദാമ്പത്യം കൂടുതല്‍ നിറമുള്ളതാകും. അത്തരം ആളുകള്‍ പങ്കാളിയെ ബന്ധത്തില്‍ കുരുക്കി നിര്‍ത്തില്ല, സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പറക്കാന്‍ അനുവദിക്കും.
പക്വത
വൈകാരികമായ പക്വതയില്ലാതെ ഒരു ബന്ധവും അധികകാലം മുന്നോട്ടുപോകില്ല. പക്വതയുള്ള പുരുഷ പങ്കാളിക്ക് തന്റെ ചിന്തകളും വികാരങ്ങളും പങ്കാളിയെ വേദനിപ്പിക്കാതെ എങ്ങനെ പങ്കുവെക്കണമെന്ന് അറിയാനാകും. സംഘര്‍ഷങ്ങളെയും പ്രശ്‌നങ്ങളെയും എങ്ങനെ നേരിടണമെന്നും പങ്കാളിയെ എങ്ങനെ പിന്തുണയ്ക്കണമെന്നും അവര്‍ക്ക് അറിയാന്‍ കഴിയും.
സത്യസന്ധത
ഒരൊറ്റ നുണ ആയിരം സത്യങ്ങളെ നശിപ്പിക്കും എന്നൊരു ചൊല്ലുണ്ട്. ബന്ധങ്ങളുടെ കാര്യത്തില്‍ അത് വളരെ ശരിയാണ്. സത്യസന്ധത ഉള്ളയിടത്തേ വിശ്വാസമുള്ളൂ. അതുകൊണ്ട് തന്നോടുതന്നെ സത്യസന്ധത പുലര്‍ത്തുന്ന പുരുഷന്മാരെ പങ്കാളിയെ തിരഞ്ഞെടുക്കുക. അവര്‍ ഒരിക്കലും തങ്ങളുടെ ലാഭത്തിനായി സത്യത്തെ വളച്ചൊടിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
ബഹുമാനം
ബഹുമാനമാണ് പുരുഷന്മാര്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട മറ്റൊരു ഗുണം. പങ്കാളിയെ ബഹുമാനിക്കുന്ന പുരുഷന്‍ ഒരിക്കലും അസൂയയോചെ പെരുമാറില്ല. അവര്‍ പങ്കാളിക്ക് പിന്തുണ നല്‍കുകയും അവരുടെ അഭിപ്രായത്തെ വിലമതിക്കുകയും റിസ്‌കുകള്‍ എടുക്കാന്‍ ധൈര്യം നല്‍കുകയും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെ നില്‍ക്കുകയും ചെയ്യും.
വികാരങ്ങള്‍ ഉള്ളിലടക്കിവെക്കാതെ പ്രകടിപ്പിക്കുക, പങ്കാളിക്ക് പറയാനുള്ളതെല്ലാം കേള്‍ക്കാനുള്ള മനസ്സ് കാണിക്കുക, വിശ്വസ്തനായിരിക്കുക, ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുകയും അത് നേടാന്‍ പരിശ്രമിക്കുകയും ചെയ്യുക, നര്‍മ്മബോധം കാത്തുസൂക്ഷിക്കുക എന്നിവയും ഒരു പുരുഷപങ്കാളിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











