Latest Updates
-
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
പുരുഷനെ മയക്കുന്ന സ്ത്രീ; ആദ്യനോട്ടത്തില്‍ പുരുഷന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന സത്രീഗുണം
Key Traits That Attract Men: എതിര്‍ലിംഗത്തില്‍ പെട്ടവരില്‍ ആകര്‍ഷണം തോന്നുകയെന്നത് ജീവസഹജമായ സ്വഭാവമാണ്. ഒറ്റനോട്ടത്തില്‍ തന്നെ പുരുഷന് സ്ത്രീയിലും സ്ത്രീയ്ക്കും പുരുഷനിലും ചില കാര്യങ്ങള്‍ ആകര്‍ഷകമായി തോന്നും. ഈ ആകര്‍ഷണം പിന്നീട് പ്രണയമായി മാറാം. ആദ്യനോട്ടത്തില്‍ സ്ത്രിയില്‍ പുരുഷനെ ആകര്‍ഷിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. അത് അവരുടെ മൂക്കോ, കണ്ണോ, നോട്ടമോ, എന്തെങ്കിലും സ്വഭാവമോ ഒക്കെ ആയിരിക്കാം. പുരുഷന്മാര് വളരെ സൂക്ഷ്മമായി തന്നെ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കും. പൊതുവെ, ഒരു സ്ത്രീയില്‍ രപുരുഷനെ പ്രധാനമായും ആകര്‍ഷിക്കുന്ന ചില ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ചിരി
പുരുഷനെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന സ്ത്രീഗുണം അവരുടെ ചിരിയാണ്. നിഷ്കളങ്കമായ, സത്യസന്ധമായ ചിരിയുള്ള സ്ത്രീകളോട് പുരുഷന്മാര്ക്ക് ഉടനടി ഒരു ഇഷ്ടം തോന്നും. വളരെ സത്യസന്ധമായ, മനസ്സിലെ സന്തോഷം തെളിയുന്ന ചിരിയാണ് ഏറ്റവും ഭംഗിയുള്ള ചിരി. ആ ചിരി മറ്റുള്ളവരെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.
കണ്ണുകള്‍
ചിരി കഴിഞ്ഞാല്‍ സ്ത്രീകളുടെ കണ്ണുകളാണ് പുരുഷന്മാരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. കണ്ണുകള്‍ ആത്മാവിലേക്കുള്ള ജാലകമാണെന്നാണ് പറയുക. കണ്ണില്‍ നമ്മുടെ ഉള്ളിലുള്ള വികാരങ്ങള്‍ കണ്ണാടി പോലെ തെളിയും. ഏതെങ്കിലും ഒരു പുരുഷന് ഒരു സ്ത്രീയുടെ കണ്ണില്‍ തന്നെ നോക്കുന്നുണ്ടെങ്കില്‍ അയാളില്‍ അവരില്‍ ആകൃഷ്ടനാണ് എന്ന് കരുതാം.
കാഴ്ചപ്പാട്
മറ്റുള്ളവരോടുള്ള പെരുമാറ്റവും സമീപനവും പുരുഷന്മാര് വിലയിരുത്തുന്ന സ്ത്രീകളുടെ മറ്റൊരു പ്രധാനപ്പെട്ട ഗുണമാണ്. മറ്റുള്ളവരോടുള്ള പെരുമാറ്റവും സമീപനവും ഒരാളുടെ ദയയുടെയും ബഹുമാനത്തിന്റെയും സഹജീവികളോടുള്ള സ്നേഹത്തിന്റെയും അളവുകോലാണ്. കാണാന്‍ വളരെ ആകര്‍ഷമായ രൂപഭംഗി ഉണ്ടായാലും മോശം സ്വഭാവമുള്ള സ്ത്രീയില്‍ പുരുഷന് ആകര്‍ഷണം തോന്നില്ല.
നടത്തം
സ്ത്രീകളുടെ നടത്തരീതിയും പുരുഷന്മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന കാര്യമാണെന്നത് രസകരമായ വസ്തുതയാണ്. നടത്തം ആത്മവിശ്വാസം വ്യക്തമാക്കുന്നു. ആത്മവിശ്വാസത്തോടെ നടക്കുന്ന സ്ത്രീകളോട് പുരുഷന്മാര്ക്ക് ബഹുമാനവും സ്നേഹവും തോന്നും. അതേസമയം വളരെ അലസരായി നടക്കുന്നത് ഉത്തകവാദിത്തക്കുറവിന്റെ ലക്ഷണമാണ്.
മുടി
പണ്ടുകാലങ്ങളില്‍ നല്ല നീളമുള്ള മുടിയുള്ള സ്ത്രീ ഭാര്യയായി വരണമെന്ന് ആഗ്രഹിച്ചിരുന്ന നിരവധി പുരുഷന്മാര് ഉണ്ടായിരുന്നു. പുരുഷന്മാരെ ആകര്‍ഷിക്കുന്ന പ്രധാന സ്ത്രീഗുണങ്ങളില്‍ ഒന്നാണ് മുടി എന്നാണ് ഇത് സൂചിപപിക്കുന്നത്. വൃത്തിയുള്ള ഭംഗിയില്‍ പരിപാലിക്കുന്ന മുടിയുള്ള സ്ത്രീകള്‍ ഇന്നും പുരുഷന്മാരുടെ മനസ്സ് കീഴടക്കും. വൃത്തിയുടെയും അച്ചടക്കത്തിന്റെയും പ്രതീകമായി പുരുഷന്മാര് മടിയെ കണക്കാക്കുന്നു.
ഇതുകൂടാതെ മറ്റുചില കാര്യങ്ങള്‍ കൂടി പുരുഷന്മാര് സ്ത്രീകളില്‍ ശ്രദ്ധിക്കാറുണ്ട്
ആത്മവിശ്വാസവും സ്വാതന്ത്ര്യവും
സ്ത്രീകളുടെ ആത്മവിശ്വാസം പുരുഷന്മാരെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ ശേഷിയുള്ള സ്ത്രീ പലപ്പോഴും പുരുഷന്മാരുടെ ശ്രദ്ധ നേടും. അതുപോലെ വെകാരികമായും സാമ്പത്തികമായും സ്വാതന്ത്ര്യം തേടുന്ന സ്ത്രീകളും പുരുഷന്മാരുടെ ഇഷ്ടം നേടും. കാരണം അത് അവരുടെ ശക്തിയുടെയും സ്വാശ്രയത്വത്തിന്റെയും തെളിവാണ്.
ലാളിത്യവും വിനയവും
പെരുമാറ്റത്തിലും രൂപത്തിലും ലാളിത്യം സ്വീകരിക്കുന്നത് സ്ത്രീകള്‍ പുരുഷന്മാരുടെ ശ്രദ്ധ നേടും.ആകര്‍ഷകമാകും. സ്ത്രീകളുടെ വിനയമാണ് പുരുഷന്മാര് ഇഷ്ടപ്പെടുന്ന മറ്റൊരു പ്രധാനഗുണം.
നര്‍മ്മബോധം
നല്ല നര്‍മ്മബോധമുള്ള സ്ത്രീകള്‍ വളരെ വേഗം പുരുഷന്റെ മനസ്സില്‍ ഇടം നേടും. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് ഏതൊരു ബന്ധത്തിലും സമ്മര്‍ദ്ദം കുറയ്ക്കുന്ന പ്രധാന ഘടകമാണ്്. ഇത് അന്യോന്യമുള്ള ബന്ധത്തെയും ആശയവിനിമയത്തെയും ആകര്‍ഷകവും ആസ്വാദ്യകരവുമാക്കുന്നു.
കുടുംബ മൂല്യങ്ങള്‍
കുടുംബബന്ധങ്ങള്‍ വലിയ പ്രാധാന്യം നല്കുന്ന സംസ്കാരമാണ് നമ്മുടേത്. കുടുംബ മൂല്യങ്ങളെ ബഹുമാനിക്കുന്ന സ്ത്രീകളെ പുരുഷന്മാര് ഇഷ്ടപ്പെടുന്നു.
ബുദ്ധിയും അഭിലാഷവും
പല പുരുഷന്മാരെയും ആകര്‍ഷിക്കുന്ന സ്ത്രീകളുടെ ഒരു ഗുണമാണ് ബുദ്ധി. അറിവും കാര്യങ്ങളില്‍ വ്യക്തതയും ഉള്ള ഒരു സ്ത്രീക്ക് മറ്റുള്ളവരുമായി അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും. ലക്ഷ്യങ്ങള്‍ നേടാനുള്ള പ്രേരണയും നിശ്ചയദാര്‍ഢ്യവും കാണിക്കുന്ന ഇവര്‍ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. അങ്ങനെയുള്ള സ്ത്രീകളെ പുരുഷന്മാര് ആദരിക്കുന്നു.



Click it and Unblock the Notifications











