Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ഭാര്യ/ഭര്‍ത്താവിന്റെ സ്നേഹം ഒരുപാട് കിട്ടണോ? കാലങ്ങള്‍ കഴിഞ്ഞാലും നിറം മങ്ങാത്ത ബന്ധം
Relationship Tips: വിവാഹം എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പുതിയ തുടക്കത്തിന്റെ സമയമാണ്. വിവാഹശേഷം ഒരു പുതിയ യാത്ര തുടങ്ങുന്നു. ഒരു പുതിയ കുടുംബവും പുതിയ അന്തരീക്ഷവുമുണ്ടാകുന്നു. പരസ്പര ധാരണയും സ്നേഹവും കൊണ്ടാണ് ഓരോ ബന്ധവും വളരെ മനോഹരമാകുന്നത്. അതിനായി വിവാഹശേഷം പങ്കാളികള്‍ ചില മാറ്റങ്ങള്‍ സ്വയം വരുത്തേണ്ടതുണ്ട്.
ഈ രീതിയില്‍ നിങ്ങലുടെ സ്നേഹവും ശക്തിയും ബന്ധത്തില്‍ നിലനില്ക്കും. ദമ്പതികള്‍ മനസില്‍ സൂക്ഷിക്കേണ്ട ചെറുതും എന്നാല്‍ വളരെ ഉപയോഗപ്രദവുമായ ചില കാര്യങ്ങളുണ്ട്. അവ മനസ്സില്‍ സൂക്ഷിക്കുന്നത് വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ബന്ധത്തില്‍ പുതുമയും സ്നേഹവും ശക്തിയും നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. എന്തൊക്കെയാണ് ആ കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.(tips for healthy relationships)

സ്വാതന്ത്ര്യം
ഏതൊരു ബന്ധത്തിലും പങ്കാളിക്ക് അവരുടേതായ വ്യക്തിഗത ഇടം വളരെ പ്രധാനമാണ്. കാരണം ഇവിടെയാണ് നിങ്ങള്‍ നിങ്ങളുടെ മനസ് റീഫ്രഷ് ചെയ്യാനും റീചാര്‍ജ് ചെയ്യാനും പരസ്പരം സ്നേഹം വളര്‍ത്താനും ശ്രദ്ധിക്കുന്നത്. പലരും സദാസമയം ഒരുമിച്ചു സമയം ചെലവഴിക്കുന്നതിലൂടെ അവരുടെ സ്നേഹത്തെ ശ്വാസം മുട്ടിക്കുകയാണ്. ഇത് സംഭവിക്കാന്‍ അനുവദിക്കരുത്. കാരണം സ്നേഹത്തിനും ഇടയ്ക്ക് ഒരു ഇടവേളയും റീഫ്രഷ്മെന്റുമെല്ലാം ആവശ്യമാണ്.
കുടുംബത്തെ ശ്രദ്ധിക്കുക
ഒരു പുതിയ ബന്ധത്തിലാകുമ്പോള്‍ പങ്കാളികള്‍ പരസ്പരം വളരെയധികം ശ്രദ്ധിക്കുന്നു. തുടക്കത്തില്‍ ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കുന്നു. ഒരുമിച്ച് യാത്രകള്‍ ചെയ്യുന്നു. എന്നാല്‍ സമയത്തിനനുസരിച്ച്, ഉത്തരവാദിത്തങ്ങളോ ജോലി സമ്മര്‍ദ്ദമോ കാരണം, ഇതെല്ലാം മുടങ്ങാന്‍ തുടങ്ങുന്നു. അതിനാല്‍ ബന്ധങ്ങളില്‍ അകലം പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. അത്തരമൊരു അവസരത്തില്‍ വിവാഹത്തിന്റെ തുടക്കം മുതല്‍ പങ്കാളികള്‍ പരസ്പരം സമയം കണ്ടെത്തണം. ദിവസവും കുറച്ചു നേരം കുടുംബത്തോടൊപ്പം ഇരുന്ന് പ്രധാനപ്പെട്ട വീട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. നിങ്ങളുടെ ജോലിയില്‍ പങ്കാളിയുടെ ഉപദേശം സ്വീകരിക്കുക. അന്നത്തെ കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക. ഇത് നിങ്ങളുടെ ബന്ധത്തില്‍ സ്നേഹവും വിശ്വാസവും നിലനിര്‍ത്തുന്നു.
പാരമ്പര്യ മൂല്യങ്ങളെ ബഹുമാനിക്കുക
വിവാഹശേഷം രണ്ടു വ്യക്തികള്‍ മാത്രമല്ല, വ്യത്യസ്ത പാരമ്പര്യങ്ങളും മൂല്യങ്ങളുമുള്ള രണ്ട് കുടുംബങ്ങളും ഒത്തുചേരുന്നു. അതുകൊണ്ട് എപ്പോഴും പരസ്പരം കുടുംബത്തെ ബഹുമാനിക്കുക. അവരുടെ പാരമ്പര്യങ്ങള്‍ മനസ്സിലാക്കുക. ഇരു പങ്കാളികളുടെയും സുഹൃത്തുക്കളെ അറിയുക. നിങ്ങളുടെ പങ്കാളിയെ അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാന് അനുവദിക്കുക.
പങ്കാളിക്കായി പ്രത്യേകമായി എന്തെങ്കിലും ചെയ്യുക
ബന്ധങ്ങള്‍ വളര്‍ത്താന്‍ സ്നേഹം പ്രകടിപ്പിക്കുന്നതും പ്രധാനമാണ്. അങ്ങനെ നിങ്ങളുടെ പങ്കാളിയെ പ്രത്യേകമായി തോന്നിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കുറച്ച് നേരം പരസ്പരം ഇരുന്ന് ചിരിക്കുക, സ്നേഹത്തോടെ കെട്ടിപ്പിടിക്കുക, നിങ്ങളുടെ പങ്കാളിയെ പുകഴ്ത്തുക, ഏതെങ്കിലും വിശേഷ അവസരങ്ങളില്‍ നിങ്ങളുടെ പങ്കാളിക്ക് വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യുക. ഇത്തരം ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാനാകും. നിങ്ങളുടെ ബന്ധങ്ങളില്‍ വളരെക്കാലം പുതുമ ഉണ്ടാകുകയും ചെയ്യും.
ദേഷ്യത്തില്‍ മോശം വാക്ക് ഉപയോഗിക്കാതിരിക്കുക
ചിലപ്പോള്‍ ദേഷ്യത്തില്‍ പങ്കാളികള്‍ പരസ്പരം മോശമായ കാര്യങ്ങള്‍ പറയാറുണ്ട്. എന്നാല്‍ ഒരു കാര്യം മനസിലാക്കുക, ദേഷ്യപ്പെടുന്ന സമയം പരസ്പരം വികാരങ്ങള്‍ വ്രണപ്പെടുന്നു. ഇത് നിങ്ങളുടെ ബന്ധത്തിലെ ഏറ്റവും സൂക്ഷ്മമായ സമയമാണ്. അതിനാല്‍, നിങ്ങളുടെ പങ്കാളിയോട് ഒരിക്കലും ദേഷ്യത്തോടെ സംസാരിക്കരുത്. നിങ്ങള്‍ ദേഷ്യത്തില്‍ എന്തെങ്കിലും തെറ്റായ കാര്യം പറഞ്ഞാല്‍ നിങ്ങളുടെ തെറ്റ് സമ്മതിച്ച് പരസ്പരം ക്ഷമിക്കുക. ഏത് പ്രശ്നത്തിനും സമാധാനപരമായി സംസാരിച്ച് പരിഹാരം കണ്ടെത്തുക.
വ്യക്തിഗത ഇടം നല്‍കുക
ഏതൊരു ബന്ധത്തിലും പങ്കാളികള്‍ക്ക് പരസ്പരം വ്യക്തിഗത ഇടം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഓരോ വ്യക്തിക്കും അവരുടേതായ ജീവിതമുണ്ട്. ഓരോ പങ്കാളിയും പരസ്പരം ഇഷ്ടപ്പെടുകയും അവന്റെ/അവളുടെ മേല്‍ അധികാരം കാണിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ ചിലപ്പോള്‍ ചിലരില്‍ ഈ പരിചരണം വളരെയധികം വര്‍ദ്ധിക്കുന്നു. ഇതുമൂലം നിങ്ങളുടെ പങ്കാളിക്ക് മറ്റുള്ളവരുടെ മുന്നില്‍ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. അതിനാല്‍ പരസ്പരം നിങ്ങളുടെ പങ്കാളികളുടെ വ്യക്തിപരമായ സ്പേസില്‍ വളരെയധികം ഇടപെടാതിരിക്കുക.



Click it and Unblock the Notifications
