Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
99% സ്ത്രീകളും ഈ 5 കാര്യത്തില്‍ ഒരുപോലെ: ഭാര്യ ആഗ്രഹിക്കുന്ന സര്‍വ്വഗുണ സമ്പന്നന് ഇവരാണ്
ദാമ്പത്യജീവിതം എപ്പോഴും വളരെയധികം പക്വതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ ഇതില്‍ വരുന്ന പാളിച്ചകളാണ് പലപ്പോഴും ദാമ്പത്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്. പ്രത്യേകിച്ച് ഭാര്യ ആഗ്രഹിക്കുന്നത് പോലെ ഭര്‍ത്താവും ഭര്‍ത്താവ് ആഗ്രഹിക്കുന്നത് പോലെ ഭാര്യയും പെരുമാറുന്നില്ല എന്നതാണ പ്രധാന പ്രശ്നം. ഭാര്യമാര്‍ ആഗ്രഹിക്കുന്ന സര്‍വ്വഗുണസമ്പന്നനായ ഒരു ഭര്‍ത്താവാകണോ? എന്നാല്‍ ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും പല സാഹചര്യങ്ങളും ഭര്‍ത്താവ് ഭാര്യയെ മറക്കുന്നു.
അതുകൊണ്ട് തന്നെ ഭര്‍ത്താവ് ചെയ്യുന്ന പല കാര്യങ്ങളിലും ഭാര്യ തൃപ്തയാകണം എന്നില്ല. പ്രണയം, സംസാരം, വിശ്വസ്തത, പരസ്പരം മനസ്സിലാക്കല്‍ എന്നിവയാണ് ഏതൊരു ഭാര്യയും ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും പലപ്പോഴും ഇതൊന്നും നടക്കാതെ വരുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തെ വിരസമാക്കുന്നു. എന്തൊക്കെയാണ് ഭാര്യമാര്‍ ആഗ്രഹിക്കുന്ന ആ 5 കാര്യങ്ങളെന്ന് നമുക്ക് നോക്കാം.

എല്ലാ ശ്രദ്ധയും നല്‍കുക
നിങ്ങള്‍ എത്ര തിരക്കിലാണെങ്കിലും എല്ലാ ശ്രദ്ധയും ഭാര്യക്ക് നല്‍കണമെന്ന് എപ്പോഴും ഭാര്യ ആഗ്രഹിക്കുന്നു. അത്തരത്തില്‍ അവര്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. ഇത് തന്നെയാണ് പലപ്പോഴും ഓരോ ഭാര്യയും ആഗ്രഹിക്കുന്നത്. എന്നാല്‍ എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നില്ല. എങ്കിലും ഫോണ്‍ ചെയ്യുന്നതും കാര്യങ്ങളെക്കുറിച്ച് തിരക്കുന്നതും സംസാരിക്കുന്നതും എല്ലാം വൈകാരികമായും മാനസികമായും ഭാര്യമാരെ സന്തോഷിപ്പിക്കുന്നു.
അവളോട് സത്യസന്ധത പുലര്‍ത്തുക
ഒരു കാര്യത്തിലും ഭാര്യയോടെ നുണ പറയാതിരിക്കുക. ദാമ്പത്യം തകരാന്‍ അത് മതി. പലപ്പോഴും ദാമ്പത്യത്തില്‍ നുണകള്‍ക്ക് സ്ഥാനമുണ്ടാവരുത്. ഇത് നിങ്ങള്‍ക്കിടയില്‍ അകലം സൃഷ്ടിക്കുന്നു മാത്രമല്ല, അത് ഭാര്യയെ കൂടുതല്‍ പ്രതിസന്ധികളിലേക്കും തള്ളിവിടുന്നു. അതുകൊണ്ട് തന്നെ തല പോവുന്ന കാര്യമാണെങ്കിലും കള്ളം പറയാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന ബോധം നിങ്ങള്‍ക്കുണ്ടായിരിക്കണം.
അവള് സ്വന്തം തീരുമാനങ്ങള്‍ എടുക്കട്ടെ
ഭര്‍ത്താവ് എന്ന് നിലയില്‍ എപ്പോഴും നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രമിക്കരുത്. സ്വന്തം കാര്യത്തിലെങ്കിലും സ്വന്തമായി തീരുമാനമെടുക്കാന്‍ ഭാര്യയെ പ്രോത്സാഹിപ്പിക്കണം. എടുക്കുന്ന തീരുമാനങ്ങളെ ബഹുമാനിക്കുകയും വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. വിവാഹ ശേഷം ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരെങ്കില്‍ അവരെ അതിന് അനുവദിക്കുക. മാത്രമല്ല സ്വന്തമായി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അനുവദിക്കുക.
ആവശ്യമുള്ളപ്പോഴെല്ലാം കൂടെ നില്ക്കുക
ഭാര്യക്ക് തങ്ങളെ ആവശ്യമുള്ളപ്പോള്‍ കൂടെ നില്ക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഏത് കാര്യത്തിനും താന്‍ കൂടെയുണ്ട് എന്ന ചിന്ത അവരിലുണ്ടാക്കുക. വിവാഹ ശേഷം സ്ത്രീ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത് എന്നുണ്ടെങ്കില്‍ പോലും ഞാന്‍ എന്തിനും കൂടെയുണ്ട് എന്ന ചിന്ത അവരിലുണ്ടാക്കുക.. അവരുടെ വിശ്വാസം ഉറപ്പിക്കുകയും അതുപോലെ തന്നെ കൂടെ നില്‍ക്കുകയും ചെയ്യുക. ഏത് പ്രശ്നത്തിനും അരികില്‍ ഓടിയെത്തുക.
പ്രണയത്തെ മറക്കേണ്ടതില്ല
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും ഒരു കാരണവശാലും പ്രണയം മാറ്റേണ്ടതില്ല. ഇടക്കിടെ ഭാര്യയുമായി പുറത്ത് പോവുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുക. മാത്രമല്ല ഇടക്കിടക്ക് പ്രണയാതുരമായി സംസാരിക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ അടുത്ത് നിന്ന് ഭാര്യ എപ്പോഴും പ്രതീക്ഷിക്കുന്നതാണ്. ഇടക്കിടക്ക് മെസ്സേജ് അയക്കുകയും വിളിക്കുകയും പ്രണയാതുരമായി സംസാരിക്കുകയും ചെയ്യുക.



Click it and Unblock the Notifications