Latest Updates
-
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും!
വിവാഹമോചനത്തിന് ശേഷം നല്ല ജീവിതം സാധ്യമാണോ? ആണും പെണ്ണും ഹാപ്പിയാകാന്‍
Relationship Tips: ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. എണ്ണമറ്റ സ്വപ്നങ്ങളുമായി പലരും ഈ ബന്ധത്തിലേക്ക് വരുകയും ആ സ്വപ്നങ്ങളെ വിലമതിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ പലര്‍ക്കും വിവാഹത്തിന് ശേഷമുള്ള ബന്ധം സങ്കല്‍പ്പിക്കുന്നത്ര മനോഹരമായിരിക്കില്ല. ഇതിന് നിരവധി കാരണങ്ങളുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, ചിലപ്പോള്‍ ഈ ബന്ധം അധികം വൈകാതെ വിവാഹമോചനത്തില്‍ അവസാനിക്കുന്നു.
വിവാഹമോചനം എന്നത് ഒരു ഇരുണ്ട രാത്രി പോലെയാണ്. അതിലൂടെയുള്ള പാതയും അത്ര എളുപ്പമല്ല. ജീവിതത്തില്‍ മുന്നോട്ട് എന്തുചെയ്യുമെന്ന് അറിയാതെ പലരും വിവാഹമോചനത്തിന് ശേഷം തകര്‍ന്നു പോകുന്നു. സന്തോഷം അപ്രത്യക്ഷമാകുന്നു, അവരുടെ ജീവിതം നിശ്ചലമാകുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷവും നിങ്ങള്‍ക്ക് സന്തോഷത്തോടെ തന്നെ ജീവിക്കാം. നിങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനും സ്വയം സന്തോഷത്തോടെ ജീവിക്കാനും സാധിക്കും. (how to be happy after divorce) വിവാഹമോചന ശേഷം നിങ്ങളെ സന്തോഷത്തോടെ ജീവിക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ ഇതാ.

നിങ്ങളുടെ വികാരങ്ങള്‍ അടിച്ചമര്‍ത്താതിരിക്കുക
വിവാഹമോചനത്തിന് ശേഷം നിങ്ങള്‍ക്ക് എന്തെങ്കിലും നെഗറ്റീവ് ചിന്തകളുണ്ടെങ്കിലോ അല്ലെങ്കില്‍ ഉത്കണ്ഠയോ ഭയമോ വേട്ടയാടുന്നുണ്ടെങ്കിലോ, അത് മനസില്‍ തന്നെ സൂക്ഷിക്കുന്നതിന് പകരം നിങ്ങളുടെ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ പങ്കിടുക. നിങ്ങള്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാതെ നിങ്ങള്‍ക്കുള്ളില്‍ തന്നെ മറച്ചുവെക്കുകയാണെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ അസ്വസ്ഥനാക്കും. ഇതില്‍ നിന്ന് രക്ഷനേടാനായി നിങ്ങള്‍ക്ക് കൗണ്‍സിലിംഗ് പോലുള്ള ഉപാധികളുടെ സഹായവും തേടാം.
മാറ്റം സ്വീകരിക്കുക
ജോലിയോ വീടോ നഗരമോ മാറുന്ന പോലെ തന്നെ ഏതൊരു മാറ്റവും അല്പം വെല്ലുവിളി നിറഞ്ഞതാണ്. വിവാഹമോചനവും അങ്ങനെ തന്നെയാണ്. പങ്കാളിയില്‍ നിന്ന് വേര്‍പെട്ട് പെട്ടെന്ന് നിങ്ങള്‍ ഒറ്റപ്പെട്ടതായി തോന്നും. ഡിവോഴ്സിന് ശേഷം നിങ്ങള്‍ക്ക് ഒരു പുതിയ ജീവിതം ലഭിച്ചുവെന്ന് അംഗീകരിക്കുക. (life after divorce) വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തിലും പല പ്രശ്നങ്ങളുണ്ടാകുമെങ്കിലും ജീവിതത്തിലെ മാറ്റങ്ങളും വെല്ലുവിളികളും മനസിലാക്കുകയും അവയെയെല്ലാം നേരിടുകയും ചെയ്യുക.
സഹായം സ്വീകരിക്കുക
വിവാഹമോചന ശേഷം നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ കാരണം നിങ്ങള്‍ പല പ്രശ്നങ്ങളിലും അകപ്പെട്ടേക്കാം. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ സഹായം സ്വീകരിക്കാന്‍ മടിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഏകാന്തതയും കുറയും. നിങ്ങള്‍ ഒറ്റപ്പെട്ടുവെന്ന ചിന്തയും നിങ്ങള്‍ക്കുള്ളില്‍ ഉണ്ടാകില്ല.
ശുഭാപ്തിവിശ്വാസം
ഡിവോഴ്സിന് ശേഷം നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, വീട്ടില്‍ നിങ്ങളുടെ മുറിയില്‍ പോസിറ്റീവ് ചിന്തകളുള്ള ചില കുറിപ്പുകള്‍ ഒട്ടിക്കുക. നിങ്ങളുടെ ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുക. വിവാഹമോചനത്തിലേക്ക് വഴിവച്ചത് എന്തായാലും പങ്കാളിയുടെ മോശം സ്വഭാവമോ മറ്റോ കാരണമാകും. അതില്‍ നിന്ന് നിങ്ങള്‍ ഇപ്പോള്‍ മോചിക്കപ്പെട്ടുവെന്ന് തിരിച്ചറിയുക. മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതം ഇനി നിങ്ങളുടെ മുന്നിലുണ്ടെന്ന് മനസിലാക്കുക. പോസിറ്റീവ് ചിന്തകള്‍ നിലനിര്‍ത്തിയാല്‍, നിങ്ങള്‍ക്ക് അതിന്റെ നല്ല ഫലം ലഭിക്കും.
ജീവിതം ആസ്വദിക്കുക
നിങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം, നിങ്ങളുടെ മുന്‍ പങ്കാളി മറ്റൊരു പങ്കാളിയെ കണ്ടെത്തുകയും അതേസമയം നിങ്ങള്‍ ഇപ്പോഴും തനിച്ചായിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അതിനെക്കുറിച്ച് ചിന്തിച്ച് സങ്കടപ്പെടുകയോ അസ്വസ്ഥരാകുകയോ ചെയ്യാതിരിക്കുക. പകരം ജീവിതത്തില്‍ ഒരു പുതിയ തുടക്കം കുറിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെതായ കാര്യങ്ങളില്‍ ദിനവും തിരക്കിലായിരിക്കുക. വീട്ടില്‍ നിന്ന് പുറത്തുപോകുക, സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുക, യാത്രകള്‍ പോകുക. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍ ഇതെല്ലാം ധാരാളം.
സ്വയം സന്തോഷം തേടിപ്പോകുക
വിവാഹമോചനത്തിനുശേഷം എങ്ങനെ സന്തോഷമായി ഇരിക്കുമെന്ന് അംഗീകരിക്കാന്‍ പ്രയാസമാണ്. എന്നാല്‍ നിങ്ങള്‍ ശ്രമിച്ചാല്‍ ജീവിതത്തിലെ എല്ലാ കാര്യത്തിലും സന്തോഷം സാധ്യമാണെന്ന് ഓര്‍മ്മിക്കുക. വിവാഹമോചനത്തെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ അവസരമായി കാണുകയും സ്വയം നിങ്ങള്‍ നിങ്ങളെത്തന്നെ തിരിച്ചറിയുകയും ചെയ്യുക. അതിനാല്‍ എല്ലാം മറന്ന് സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുക. (relationship tips) നന്നായി വസ്ത്രം ധരിക്കുക, പുതിയ ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കുക, സുഹൃത്തുക്കളുമായി പുറത്തുപോകുക, നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, ഭാവി പദ്ധതികള്‍ തയ്യാറാക്കുക. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതം വളരെ എളുപ്പമാക്കുകയും സന്തോഷിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications