Latest Updates
-
ദീപാവലി രാശിഫലം 2026: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, നിങ്ങളുടെ രാശി ഇതിലുണ്ടോ? -
ദീപാവലി ദിനത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്നത്തെ ഭാഗ്യനിറവും നമ്പറും ഇതാ! -
ദീപാവലി തലേന്ന് 12 രാശിക്കാർക്കും ശ്രദ്ധിക്കാൻ എന്തൊക്കെ? സാമ്പത്തികം, ജോലി, പ്രണയം - അറിയേണ്ടതെല്ലാം -
ദീപാവലിയിൽ തുലാം രാശിയിലെ ബുധാദിത്യ രാജയോഗം: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, നേട്ടങ്ങൾ ഇങ്ങനെ! -
ഗജകേസരി യോഗം: സോഷ്യൽ മീഡിയയിലെ വൈറൽ സമയം വിശ്വസിക്കാമോ? ദീപാവലിക്ക് മുൻപ് അറിയേണ്ട സത്യം -
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ?
പങ്കാളിയെക്കുറിച്ച് മനസില്‍ നിഴലിക്കുന്ന സംശയങ്ങള്‍; ഒരുമിച്ച് ജീവിച്ചാലും സ്നേഹമുണ്ടോ?
Relationship Tips: ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് മുന്നേറുന്നത്. പങ്കാളികള്‍ പരസ്പരം ചെറിയ ചെറിയ ആവശ്യങ്ങളും സന്തോഷങ്ങളുമൊക്കെ ശ്രദ്ധിക്കുമ്പോഴാണ് ഈ വിശ്വാസം രൂപപ്പെടുന്നത്. ഇത് മാത്രമല്ല, നിങ്ങളുടെ പങ്കാളി നിങ്ങളില്‍ സംതൃപ്തനാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ അവരുടെ സന്തോഷവും സങ്കടങ്ങളും നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ ബന്ധം ദീര്‍ഘകാലം നിലനില്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളിയും നിങ്ങളും ആ ബന്ധത്തില്‍ സന്തുഷ്ടരായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
നിങ്ങളോ നിങ്ങളുടെ പങ്കാളിയോ ബന്ധത്തില്‍ സന്തുഷ്ടരല്ലെങ്കില്‍ ആ ബന്ധം അധികകാലം നിലനില്‍ക്കില്ല. നിങ്ങളുടെ പങ്കാളിയുമായി ദീര്‍ഘകാലം നല്ല ബന്ധം തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളി നിങ്ങളോട് സന്തുഷ്ടനാണോ അല്ലയോ എന്ന് അറിയുക. ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയുന്ന ചില സൂചനകളാണ് ഞങ്ങള്‍ നല്‍കുന്നത്. ദാമ്പത്യ ബന്ധത്തില്‍ നിങ്ങളുടെ പങ്കാളി നിങ്ങളോട് സന്തുഷ്ടനാണോ അല്ലയോ എന്ന് അറിയാന്‍ സഹായിക്കുന്ന ചില വഴികള്‍ ഇതാ.(how to know partner is happy)

സംസാരം കുറയുന്നു
നിങ്ങള്‍ ഒരു ബന്ധത്തിലാണെങ്കില്‍, ആ ബന്ധം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ പങ്കാളികള്‍ ഇരുവരും തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനമാണ്. വൈകാരിക ബന്ധമില്ലാതെ, നിങ്ങള്‍ക്ക് ഒരു ബന്ധവും ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയില്ല. നിങ്ങളുടെ പങ്കാളി നിങ്ങളോട് അധികം സംസാരിക്കുന്നില്ലെങ്കിലോ നിങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുവെങ്കിലോ അവരുടെ മനസിലുള്ള വികാരങ്ങള്‍ നിങ്ങളുടെ മുന്നില്‍ പ്രകടിപ്പിക്കുന്നില്ലെങ്കിലോ നിങ്ങളുമായുള്ള ബന്ധത്തില്‍ നിങ്ങളുടെ പങ്കാളി സന്തുഷ്ടരല്ല എന്ന് മനസിലാക്കാം. നിങ്ങള്‍ക്കും ഇങ്ങനെ സംഭവിക്കുന്നുവെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ പങ്കാളിയോട് സ്നേഹപൂര്‍വ്വം സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കുക.
വൈകാരികമായി പരസ്പരം അകലുന്നു
നിങ്ങളുടെ ബന്ധത്തിലെ വൈകാരിക അകലം അപകടകരമായ ഒരു ലക്ഷണമാണ്. ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ ദാമ്പത്യ ബന്ധം വിജയകരമായി കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പങ്കാളികള്‍ തമ്മില്‍ വൈകാരികമായി ആത്മബന്ധം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ പങ്കാളി വൈകാരികമായി നിങ്ങളില്‍ നിന്ന് അകന്നുപോകുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അവര്‍ ഈ ബന്ധത്തില്‍ സന്തുഷ്ടരല്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്. നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുക. പരസ്പരം കഴിയുന്നത്ര ഒന്നിച്ച് സമയം ചെലവഴിക്കുക, പരസ്പരം അറിയാന്‍ ശ്രമിക്കുക.
കാര്യങ്ങള്‍ മറച്ചുവെക്കുന്നു
നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് പല കാര്യങ്ങളും മറയ്ക്കുകയാണെങ്കില്‍, അത് ശ്രദ്ധിക്കേണ്ട ഒരു സൂചനയാണ്. പല കാര്യങ്ങളും പങ്കാളിയില്‍ നിന്ന് മറച്ചുവെക്കുക എന്നതിനര്‍ത്ഥം നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ ഒരു വിടവ് ഉണ്ടെന്നാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ പങ്കാളി ഇങ്ങനെ ചെയ്യുന്നതെന്ന് അറിയാന്‍ ശ്രമിക്കുക. നിങ്ങള്‍ അവരോടൊപ്പം സമയം ചെലവഴിക്കുക.
വിശ്വാസക്കുറവ് കാണിക്കുന്നു
ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ വിശ്വാസമുണ്ടെങ്കില്‍ നിങ്ങളുടെ ബന്ധം സന്തോഷകരമാണെന്ന് അത് കാണിക്കുന്നു. എന്നാല്‍ നിങ്ങളുടെ വാക്കുകളില്‍ നിങ്ങളുടെ പങ്കാളി വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും കുറവുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം സന്തോഷത്തോടെയല്ല കഴിയുന്നത് എന്നതിന്റെ സൂചനയാണ് അത്.
ഒന്നിച്ച് സമയം ചെലവഴിക്കുന്നില്ല
പങ്കാളി നിങ്ങളെ സ്നേഹിക്കുമ്പോള്‍, അവര്‍ തീര്‍ച്ചയായും നിങ്ങളോടൊപ്പം സമയം ചെലവഴിക്കും. എത്ര തിരക്കാണെങ്കിലും നിങ്ങള്‍ക്കായി അവര്‍ സമയം കണ്ടെത്തും. എന്നാല്‍ നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നില്ലെങ്കില്‍, ഒഴിവുകഴിവുകള്‍ പറഞ്ഞ് മാറിനില്‍ക്കുന്നുവെങ്കില്‍ അത് ഒരു സൂചനയാണ്. നിങ്ങളുടെ പങ്കാളി നിങ്ങളുമായുള്ള ബന്ധത്തില്‍ സന്തുഷ്ടനല്ല എന്ന് ഇത് കാണിക്കുന്നു.
ഭാവിയെക്കുറിച്ച് ഒന്നും സംസാരിക്കാതിരിക്കുന്നു
ദാമ്പത്യ ബന്ധം മുന്നോട്ട് പോകാന്‍ നിങ്ങളുടെ ഭാവി പരസ്പരം ആസൂത്രണം ചെയ്യേണ്ടതായുണ്ട്. അതിലൂടെ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താം. എന്നാല്‍ നിങ്ങളുടെ പങ്കാളി രണ്ടുപേരുടെയും ഭാവിയെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നില്ലെങ്കിലോ ഭാവി ആസൂത്രണം ചെയ്യുന്നില്ലെങ്കിലോ, നിങ്ങളുടെ പങ്കാളി ഈ ബന്ധത്തില്‍ സന്തുഷ്ടനല്ല എന്ന് മനസിലാക്കാം.
പെട്ടെന്ന് ദേഷ്യപ്പെടുന്നു
നിങ്ങള്‍ ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിലും നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യപ്പെടുകയാണെങ്കില്‍, അത് നിങ്ങളുടെ പങ്കാളി നിങ്ങളോട് തൃപ്തനല്ല എന്നതിന്റെ സൂചനയായിരിക്കാം. ഈ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുടെ ദേഷ്യത്തിനു കാരണം കണ്ടെത്താന്‍ ശ്രമിക്കുക. സമയബന്ധിതമായി അവ പരിഹരിക്കാന്‍ ശ്രമിക്കുക.



Click it and Unblock the Notifications
