Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചതിച്ചുകൊണ്ട് സ്നേഹിക്കുന്നവര്‍, നിങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പങ്കാളിയെ തിരിച്ചറിയാം
Relationship Tips: ബന്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍, ദമ്പതികള്‍ക്കിടയില്‍ എല്ലാം ശരിയായി നീങ്ങുന്നു, അവര്‍ പരസ്പരം ധാരാളം സമയം ചെലവഴിക്കുന്നു. അത്തരക്കാരെ കാണുമ്പോള്‍, ഭാവിയില്‍ അവരുടെ ബന്ധം വഷളാകുമെന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയില്ല. പലപ്പോഴും, ദമ്പതികള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ മൂലമാണ് അവരുടെ ബന്ധം വഷളാകുന്നത്. ദമ്പതികള്‍ അവര്‍ക്കിടയിലെ ഈ തെറ്റിദ്ധാരണകള്‍ ശരിയായ സമയത്ത് അവസാനിപ്പിച്ചില്ലെങ്കില്‍, അത് ബന്ധം തകരുന്നതിന്റെ വക്കിലെത്തും. നിങ്ങളുടെ ബന്ധം മാനസിക പിരിമുറുക്കം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍, അല്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തിന് മുമ്പത്തെ അതേ ഭംഗി ഇല്ലെന്ന് നിങ്ങള്‍ക്ക് തോന്നാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ അത് ഉടന്‍ അവസാനിപ്പിക്കുന്നതാണ് ബുദ്ധി.
എന്നിരുന്നാലും ഇത്രയും വലിയ തീരുമാനം എടുക്കുന്നത് ആര്‍ക്കും എളുപ്പമല്ല. ഇതിനെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം. ഒരു ബന്ധവും പെട്ടെന്ന് അവസാനിക്കുന്നില്ല. അതിന്റെ ലക്ഷണങ്ങള്‍ കുറച്ച് നേരത്തെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ ബന്ധം സംക്ഷിക്കാനാകും. നിങ്ങളുടെ ബന്ധം വേര്‍പിരിയലിന്റെ വക്കിലെത്തുന്ന ചില സൂചനകളും അതില്‍ നിന്ന് കരകയറാനുള്ള വഴികളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.(signs of break up)

താല്‍പ്പര്യം നഷ്ടപ്പെടുന്നു
ഒരു ബന്ധം അതിന്റെ ആദ്യ ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍, നിങ്ങള്‍ എപ്പോഴും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ കാലക്രമേണ ഈ ആവേശം അവസാനിക്കാന്‍ തുടങ്ങുന്നു. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള സംസാരം അവസാനിക്കുകയും നിങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ നിങ്ങള്‍ തിരക്കിലാകുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കുക. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ബ്രേക്ക് അപ്പിന്റെ സൂചന മനസ്സിലാക്കേണ്ടതുണ്ട്.
നിങ്ങളേക്കാള്‍ മറ്റെന്തിനെങ്കിലും മുന്‍ഗണന നല്കുന്നു
നിങ്ങളുടെ പങ്കാളി നിങ്ങളെക്കാള്‍ അവരുടെ ജോലിക്കും സുഹൃത്തുക്കള്‍ക്കും മുന്‍ഗണന നല്കാന് തുടങ്ങിയാല്‍ അല്പം ശ്രദ്ധിക്കണം. ഒരു വ്യക്തി നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുവെങ്കില്‍, എന്ത് സംഭവിച്ചാലും, നിങ്ങള്‍ എല്ലായ്പ്പോഴും അവര്‍ക്ക് പ്രധാനമായിരിക്കും. ആദ്യത്തെ പരിഗണന നിങ്ങള്‍ക്ക് നല്‍കും. കാരണം അവന് നിങ്ങളെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അത് അങ്ങനെയല്ലെങ്കില്‍, അവരുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉണ്ടായിരുന്ന പ്രാധാന്യം പഴയതുപോലെയില്ലെന്ന് മനസിലാക്കുക. ഇത് ബ്രേക്ക് അപ്പിന്റെ മറ്റൊരു സൂചനയാണ്.
വിശ്വാസ്യത തകരുന്നു
ഒരു ബന്ധത്തില്‍ വിശ്വസ്തത വളരെ പ്രധാനമാണ്. നിങ്ങള്‍ പരസ്പരം വിശ്വസ്തരല്ലെങ്കില്‍, നിങ്ങളുടെ ബന്ധം എത്ര ശ്രമിച്ചാലും നേരെയാക്കാന്‍ സാധിക്കില്ല. നേരെമറിച്ച്, നിങ്ങള്‍ വിശ്വസ്തരാണെങ്കില്‍ എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകും. നിങ്ങളുടെ പങ്കാളി നിങ്ങളോട് അവിശ്വസ്തത കാണിക്കുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ടെങ്കില്, ഇത് ബ്രേക്ക് അപ്പിന്റെ സൂചനയാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.
കുറഞ്ഞ സംസാരവും വൈകിയുള്ള മറുപടിയും
നിങ്ങളുടെ പങ്കാളി പലപ്പോഴും മണിക്കൂറുകള്‍ക്ക് ശേഷമാണോ നിങ്ങളുടെ മെസേജുകള്‍ക്ക് മറുപടി നല്‍കാറ്? നിങ്ങള്‍ രണ്ടുപേര്‍ക്കും ദിവസത്തില്‍ ഒരിക്കലെങ്കിലും ഫോണില്‍ സംസാരിക്കാന്‍ കഴിയുന്നില്ലേ? ഇല്ലെങ്കില്‍ ജാഗ്രത പാലിക്കുക. ഏതൊരു ബന്ധത്തിന്റെയും അടിത്തറ വളരുന്നത് നല്ല സംസാരത്തിലൂടെയാണ്. എന്നാല്‍ പങ്കാളിക്ക് നിങ്ങളോട് സംസാരിക്കാന്‍ സമയം കണ്ടെത്താനോ താല്‍പ്പര്യം കാണിക്കാനോ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങള്‍ക്കിടയില്‍ സ്നേഹം ക്ഷയിക്കുന്ന ലക്ഷണമാണ്. നിങ്ങളുടെ ബ്രേക്ക് അപ്പിനുള്ള സൂചനനായി ഇതിനെ നിങ്ങള്‍ക്ക് കണക്കാക്കാം.
ഒരുമിച്ചാണെങ്കിലും മൊബൈലില്‍ കളിക്കുന്നു
പ്രണയത്തിലാകുമ്പോള്‍, ദമ്പതികള്‍ കഴിയുന്നത്ര പരസ്പരം കാണാനും സംസാരിക്കാനും ശ്രമിക്കുന്നു. എന്നാല്‍, നിങ്ങളോടൊപ്പമുണ്ടായിരിക്കുമ്പോഴും നിങ്ങളോട് സംസാരിക്കുന്നതിന് പകരം നിങ്ങളുടെ പങ്കാളി മൊബൈലില്‍ കളിക്കുകയാണെങ്കില്‍, അത് നിങ്ങളില്‍ അവരുടെ താല്‍പ്പര്യവും ബന്ധത്തിന്റെ പ്രാധാന്യവും കുറയുന്നതിന്റെ സൂചനയായി കണക്കാക്കാം.



Click it and Unblock the Notifications
