Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അവള് പറയും പെരുംനുണകള്‍ പെട്ടെന്നറിയാം: പ്രത്യേകിച്ച് ഈ സ്ത്രീകളെ സൂക്ഷിക്കണം
നുണ പറയാത്തവര്‍ വളരെ ചുരുക്കമായിരിക്കും, ഏതെങ്കിലും ഒരു സാഹചര്യത്തില്‍ എങ്കിലും പലരും നുണ പറയാന്‍ നിര്‍ബന്ധിതരാവുന്നു. പല നുണകളും മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യാത്തതിനാല്‍ അതിനെ നിസ്സാരമായി വിട്ടുകളയും. എന്നാല്‍ ഒരു ബന്ധത്തില്‍ അല്ലെങ്കില്‍ ഒരു പ്രണയത്തിലായിരിക്കുന്ന വ്യക്തി സ്ഥിരമായി നുണപറയുകയാണെങ്കില്‍ അത് പലപ്പോഴും അവരുടെ ബന്ധത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. എന്നാല്‍ ആവശ്യത്തിന് നുണ പറയുന്നത് തന്നെ തെറ്റാണ്. എന്നാല്‍ ബന്ധങ്ങളില്‍ സംശയമുണ്ടാക്കുന്ന തരത്തിലേക്ക് ഈ നുണകള്‍ മാറുമ്പോള്‍ അത് കൂടുതല്‍ അപകടകരമായി മാറുന്നു.
സ്ത്രീകള്‍ കള്ളം പറയുമ്പോള്‍ അത് തിരിച്ചറിയാന്‍ ചില അടയാളങ്ങളുണ്ട്. പലപ്പോഴും നുണ പറയുന്ന ഒരു വ്യക്തിയുമായാണ് നിങ്ങള്‍ പ്രണയത്തിലാവുന്നത് എന്നുണ്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും ഈ ലേഖനം വായിച്ചിരിക്കണം. ഒരു സ്ത്രീ നുണ പറയാനുള്ള തയ്യാറെടുപ്പിലാണ് എന്നുണ്ടെങ്കില്‍ എപ്രകാരം അത് തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം.

കണ്ണുകള്‍ താഴ്ത്തി സംസാരിക്കുന്നു
ഒരു വ്യക്തി അത് ആണോ പെണ്ണോ ആവട്ടെ നുണ പറയുമ്പോള്‍ അവരുടെ ആത്മവിശ്വാസം കുറയുകയാണ് ചെയ്യുന്നത്. ഈ സമയം പല ശരീര ചേഷ്ടകളും അവര്‍ കാണിക്കുന്നു. സ്ത്രീകളെങ്കില്‍ പലപ്പോഴും അവര്‍ മുഖത്ത് നോക്കി സംസാരിക്കുകയില്ല. എന്ന് മാത്രമല്ല കണ്ണുകള്‍ വരെ താഴ്ത്തി സംസാരിക്കുന്നു. ഇത് തന്നെയാണ് നുണയുടെ ആദ്യ ലക്ഷണം. ഇത് തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യുമ്പോള്‍ വീണ്ടും ഇത് തന്നെ ആവര്ത്തിക്കുന്നവരെങ്കില് ഉറപ്പിക്കാം അവര്‍ എന്തൊ മറക്കുന്നുണ്ട് എന്ന്.
വാക്കുകള്‍ക്കായി പരതുന്നു
പങ്കാളി പറയുന്നത് നുണയാണെങ്കില്‍ അവര്‍ സംസാരിക്കുമ്പോള്‍ തപ്പിത്തടയലുകള്‍ ഉണ്ടാവുന്നു. നുണ പറയുന്ന സമയം ശരീരത്തിലെ പല ഹോര്‍മോണുകളും ഒരുമിച്ച് സജീവമാവുന്നു. ഈ സമയം അവരുടെ സംസാരത്തിലും അത് പ്രകടമാവുന്നു. വാക്കുകള്‍ വായിലേക്ക് ഒഴുകിയെത്തുകയില്ല. അതുകൊണ്ട് തന്നെ വാക്കുകള്‍ക്കായി പരതുന്നവര്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ പറയുന്നത് നല്ല പച്ചക്കള്ളമാണെന്ന് മനസ്സിലാക്കാന്‍ എതിരെ നില്ക്കുന്ന വ്യക്തിക്ക് നിമിഷ നേരം കൊണ്ട് സാധിക്കും.
പല വാക്കുകളിലും ഇല്ല എന്ന ഉത്തരം
ഇല്ല എന്ന ഉത്തരം പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പലപ്പോഴും കള്ളം പറയുന്നവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് തന്നെയായിരിക്കും ഇല്ല എന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കൂടുതല്‍ ആ കാര്യത്തെപ്പറ്റി ചോദിക്കുമ്പോള്‍ പലപ്പോഴും അതിന്റെയെല്ലാം ഉത്തരവും ഇല്ല എന്ന് തന്നെയായിരിക്കും. അപ്പോള്‍ തന്നെ മനസ്സിലാക്കാം അവള് പറയുന്നത് കള്ളമാണെന്ന് കാര്യം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് ഉത്തരം മനസ്സിലാക്കി പോലും അവള് പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
ശബ്ദത്തിലെ ഇടര്‍ച്ച
നമുക്ക് എന്തെങ്കിലും കാര്യം മറയ്ക്കാനുണ്ടാവുമ്പോഴാണ് സാധാരണയായി പലപ്പോളും സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടാവുന്നത്. എന്നാല്‍ നുണകള്‍ തിരിച്ചറിയുന്നതിനുള്ള എളുപ്പവഴിയാണ് പലപ്പോഴും ശബ്ദത്തിലെ ഇടര്‍ച്ച എന്നത് മനസ്സിലാക്കണം. പ്രത്യേകിച്ച് സാഹചര്യങ്ങള്‍ കൈവിട്ടു പോവുന്ന അവസ്ഥയുണ്ടാവുമ്പോള്‍ ഉള്ള സംസാരം നോക്കിയാല്‍ തന്നെ അവര്‍ പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
പ്രശ്നം പരിഹരിക്കേണ്ടത്
ഇത്തരം പ്രശ്നങ്ങള്‍ അത് എന്ത് തന്നെയാണെങ്കിലും തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. പങ്കാളി ഒരു നുണ കൊണ്ട് അതിനെ നേരിടുന്നില്ല എന്ന് ഉറപ്പിച്ച് പറയേണ്ടതാണ്. കൃത്യമായി കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതില്‍ ദേഷ്യപ്പെടുകയോ മറ്റെന്തെങ്കിലും വികാരങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യരുത്. അത് വീണ്ടും പങ്കാളിയെ നുണ പറയാന്‍ പ്രേരിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഒരു ബന്ധം വിജയകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് വളരെയധികം ശ്രദ്ധയും അനിവാര്യമാണ്.



Click it and Unblock the Notifications