Latest Updates
-
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം
സ്‌നേഹം മാത്രം പോര, ദാമ്പത്യത്തില്‍ സന്തോഷം വേണമെങ്കില്‍ ഇക്കാര്യങ്ങളും കൂടിയേ തീരൂ
സ്‌നേഹമാണ് ഒരു ബന്ധത്തിന്റെ, പ്രത്യേകിച്ച് ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്ന് കരുതുന്ന ആളുകള്‍ ഉണ്ട്. പങ്കാളികള്‍കള്‍ക്കിടയില്‍ സ്‌നേഹമില്ലെങ്കില്‍ ദാമ്പത്യം മുന്നോട്ടുപോകില്ലെന്നത് ശരിതന്നെ. പക്ഷേ സ്‌നേഹം ഉണ്ടായത് കൊണ്ടുമാത്രം ദാമ്പത്യത്തില്‍ സന്തോഷമുണ്ടാകണമെന്നില്ല. ആ ദാമ്പത്യം ഏറെനാള്‍ നീണ്ടുനില്‍ക്കണമെന്നോ, അവര്‍ക്കിടയില്‍ ആഴത്തിലുള്ള ആത്മബന്ധം ഉണ്ടാകണമെന്നോ ഇല്ല. കാരണം സ്‌നേഹം മാത്ര പോര ദൃഢമായ, സന്തുഷ്ടമായ, സന്തോഷപൂര്‍ണ്ണായ ദാമ്പത്യത്തിന്.

സ്‌നേഹത്തിനൊപ്പം വിശ്വാസം, സുരക്ഷിതത്വം, ബഹുമാനം എന്നിവയും ആരോഗ്യകരമായ, ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു ബന്ധത്തിന് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള ഭീഷണികളോ അവഗണനകളോ കുറവുകളോ തോന്നുമ്പോഴാണ് ദാമ്പത്യത്തില്‍ അരക്ഷിതാവസ്ഥ വളരുന്നത്. ഒരു ബന്ധത്തില്‍ സുരക്ഷിതത്വം തോന്നുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് ഏറെ സമയവും പ്രയത്‌നവും സ്വാതന്ത്ര്യവും ആവശ്യമാണ്.
ഒരു ബന്ധത്തില്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുകയും അത് പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയും ചെയ്യുന്നത് പോകെപ്പോകെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. ദാമ്പത്യത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതില്‍ പുറത്ത് നിന്നും ഒരാളുടെ പങ്ക് ഉണ്ടാകണമെന്നില്ല. സ്വയം കുറവുകള്‍ കണ്ടെത്തുന്നതും പങ്കാളിക്ക് കുറച്ച് കൂടി നല്ല ബന്ധം അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നതും അപകര്‍ഷതാബോധവും ദാമ്പത്യത്തില്‍ അരക്ഷിതാവസ്ഥയ്ക്ക് വിത്ത് പാകും.
ദാമ്പത്യത്തിലെ അരക്ഷിതാസ്ഥ ഇല്ലാതാക്കുന്നതിനും പരസ്പര വിശ്വാസവും ബഹുമാനവും വളര്‍ത്തിയെടുത്ത് ദാമ്പത്യത്തില്‍ സുരക്ഷിതത്വം തോന്നുന്നതും പത്ത് വഴികള്‍ ഇതാ.
ഒളിച്ചുവെക്കാത്ത ആശയവിനിമയം
പങ്കാളിക്ക് ഇഷ്ടമുള്ള, അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രം പറയുന്നിടത്തല്ല ദാമ്പത്യത്തിന്റെ വിജയം. ഒന്നും ഒളിപ്പിച്ചോ അടക്കിയോ വെക്കാതെ തുറന്നുപറച്ചിലുകളാണ് അവിടെ ആവശ്യം. ഉള്ളിലുള്ള ചിന്തകളും വികാരങ്ങളും ആശങ്കകളും സത്യസന്ധതയോടെ തുറന്നുപറയുക. പങ്കാളികള്‍ രണ്ടുപേരും ഫലപ്രദമായി, ഉള്ളം തുറന്ന് സംസാരിക്കുമ്പോള്‍ അവര്‍ അന്യോന്യം മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യും.
വിശ്വാസ്യത വളര്‍ത്തിയെടുക്കുക
ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളയ്ക്കുന്നതല്ല വിശ്വാസ്യത. അത് കാലാന്തരത്തില്‍ വളര്‍ന്നുവരുന്നതാണ്. പരസ്പരം ആശ്രയിക്കാന്‍ കഴിയുന്ന, സത്യസന്ധമായി പെരുമാറുന്നവര്‍ക്കിടയില്‍ വിശ്വാസം വളരും. ഇത് അന്യോന്യം സുരക്ഷിതത്വും പരസ്പരവിശ്വാസവും തോന്നിപ്പിക്കും. ദമ്പതിമാര്‍ക്കിടയില്‍ പ്രതിജ്ഞകളും ഉറപ്പുകളും പാലിക്കപ്പെടുകയും ഉത്തരവാദിത്തതം നിറവേറ്റപ്പെടുകയും ചെയ്യുമ്പോള്‍ ഐക്യവും അന്യോന്യം താങ്ങും തണലുമായ ദാമ്പത്യം അവിടെ വളരും.
പ്രശംസിക്കുക, അംഗീകരിക്കുക
പങ്കാളി നമുക്കായി ചെയ്യുന്ന കാര്യങ്ങളില്‍ സന്തോഷവും നന്ദിയും പ്രകടിപ്പിക്കുക അന്യോന്യം ചെയ്യുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അംഗീകരിക്കുക എന്നിവ ദാമ്പത്യത്തില്‍ പോസിറ്റീവ് ആയ, സപ്പോര്‍ട്ടീവ് ആയ അന്തരീക്ഷം സൃഷ്ടിക്കും വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ ഉള്ള അംഗീകാരം പങ്കാളിയെ എത്രത്തോളം വിലമതിക്കുന്നു എന്ന് കാണിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്.
അതിരുകളെ മാനിക്കുക
പരസ്പരം അതിരുകളെ മാനിക്കുക എന്നത് ഒരാളുടെ സ്വന്തം ഇടത്തെയും വൈകാരിക അതിരുകളെയും വ്യക്തിപരമായ ആവശ്യങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണ്. വ്യക്തമായ അതിരുകള്‍ അതിവൈകാരികതയും കടന്നുകയറ്റവും ഒഴിവാക്കാന്‍ സഹായിക്കും.
പിന്തുണ നല്‍കുക
പങ്കാളിക്ക് വൈകാരികമായ പിന്തുണ നല്‍കുക എന്നത് നല്ലതും ചീത്തതുമായ സമയങ്ങളില്‍ പങ്കാളിക്ക് ഒപ്പം നില്‍ക്കുക എന്നതാണ്. ഏതുസമയത്തും നമുക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒരാളാണ് ഒപ്പമുള്ളതെന്ന ഉറപ്പാണ് അതിലൂടെ പങ്കാളിക്ക് ലഭിക്കുന്നത്. ഇത് ബന്ധത്തില്‍ സുരക്ഷിതത്വവും സ്ഥിരതയും തോന്നിപ്പിക്കും.
ഒന്നിച്ചുള്ള സമയങ്ങള്‍
ഒന്നിച്ചുള്ള നല്ല നേരങ്ങള്‍ പങ്കാളിയെ ആഴത്തില്‍ അറിയാനും എന്നെന്നും ഓര്‍ത്തുവെക്കാനുള്ള നല്ല ഓര്‍മ്മകള്‍ സൃഷ്ടിക്കാനും സഹായിക്കും. അത്തരം നേരങ്ങളില്‍ പങ്കാളികള്‍ പരസ്പരം സാന്നിധ്യം ആഗ്രഹിക്കുന്നു. രണ്ടുപേരും ഇഷ്ടപ്പെടുന്ന, ബന്ധം ദൃഢപ്പെടുത്തുന്ന കാര്യങ്ങളിലൂടെ പങ്കാളികള്‍ക്ക് ബന്ധത്തില്‍ സുരക്ഷിതത്വം സജീവതയും തോന്നുന്നു.
ഫലപ്രദമായ പ്രശ്‌നപരിഹാരം
പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകുകയും അവ ഫലപ്രദമായി പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യുന്നത് ദാമ്പത്യ വിജയത്തിന് അടിയന്തരമായ കാര്യമാണ്. പരസ്പരം കുറ്റപ്പെടുത്തുകയോ പ്രശ്‌നം വഷളാക്കുന്ന രീതിയില്‍ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് ഒരിക്കലും ആരോഗ്യകരമായ ബന്ധങ്ങള്‍ക്ക് ഹിതകരമല്ല. അഭിപ്രായവ്യത്യാസങ്ങളെ പ്രശ്‌നപരിഹാര മനസ്ഥിതിയോടെ അംഗീകരിക്കുക. ബന്ധം തകര്‍ക്കാന്‍ പ്രശ്‌നങ്ങളെ അനുവദിക്കാതിരിക്കുക. പങ്കാളിയുടെ വശം കൂടി കേള്‍ക്കാന്‍ തയ്യാറാകുകയും അവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുകയും ചെയ്യുക.
ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യുക
ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഒന്നിച്ച് പദ്ധതിയിടുകയും ചെയ്യുന്നത് ബന്ധത്തില്‍ നമുക്കുള്ള ഉത്തരവാദിത്തം വ്യക്തമാക്കുന്നു. രണ്ടുപേരും ഒരേ പാതയിലൂടെ, ഒരേ ലക്ഷ്യത്തിലേക്ക് നടക്കുന്നതെന്ന ബോധ്യം സുരക്ഷിതത്വവും ഐക്യവും വര്‍ധിപ്പിക്കും.
സ്വാതന്ത്ര്യത്തെ മാനിക്കുക
സ്വന്തം ഇഷ്ടങ്ങളും സൗഹൃദങ്ങളും ലക്ഷ്യങ്ങളും നിലനിര്‍ത്താനും അവയെ ചേര്‍ത്തുപിടിക്കാനുമുള്ള ഇടം ബന്ധത്തില്‍ ഉണ്ടാകണം. അതുപോലെ പങ്കാളിയുടെ അത്തരം കാര്യങ്ങളെ അംഗീകരിക്കണം. അത് ബന്ധത്തെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കും. അമിതാശ്രയത്വം ഒഴിവാക്കാനും ദാമ്പത്യമല്ലാതെ ജീവിതത്തിലെ മറ്റ് ബന്ധങ്ങളെ അംഗീകരിക്കാനും ആ വ്യക്തിപരമായ സ്വാതന്ത്ര്യം ആവശ്യമാണ്.
ആവശ്യം വന്നാല്‍ പുറത്ത് നിന്ന് സഹായം തേടുക
ബന്ധത്തില്‍ അരക്ഷിതാവസ്ഥയോ വെല്ലുവിളികളോ ഉടലെടുക്കുകയും അത് പരിഹരിക്കാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ പുറത്ത് നിന്നുള്ളവരുടെ സേവനം തേടുക. അത് സുഹൃത്തുക്കളുടെയോ കൗണ്‍സിലറുടെയോ തെറാപ്പിസ്റ്റിന്റെയോ ആകാം. തെറാപ്പികള്‍ പങ്കാളികള്‍ക്ക് പരസ്പരം മനസ്സിലാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള മികച്ച വഴിയാണ്. പരസ്പരമുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും ബന്ധം ശക്തിപ്പെടുത്താനും അവ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











