Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
എല്ലാത്തിനോടും പേടിയാണോ നിങ്ങള്‍ക്ക്? ആത്മവിശ്വാസം ഇരട്ടിയാക്കാന്‍ 8 കാര്യങ്ങള്‍
ആത്മവിശ്വാസം എന്നത് വിജയത്തിന്റെ പര്യായമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിക്ക് തന്നിലുള്ള ആത്മവിശ്വാസം എത്രത്തോളം ശക്തമാണ് എന്നത് അനുസരിച്ച് അയാള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ കഴിയും. ആത്മവിശ്വാസം എന്നാല്‍ നിങ്ങളുടെ കഴിവുകളിലും ഗുണങ്ങളിലും വിശ്വസിക്കുക എന്നതാണ്. വ്യക്തിത്വ വികസനത്തില്‍ ആത്മവിശ്വാസം വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. ജീവിതത്തില്‍ വിജയിക്കുന്നതിനായി നിങ്ങളുടെ കഴിവുകള്‍ ശരിയായ സമയത്ത് ശരിയായ രീതിയില്‍ ഉപയോഗിക്കണം. അതിന് ആത്മവിശ്വാസം വളരെ പ്രധാനമാണ്.
സ്വയം വിശ്വസിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിവുള്ളവരാണെങ്കിലും ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ ദുര്‍ബലരായ നിരവധി പേരുണ്ട്. അവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ പരാജയം നേരിടേണ്ടിവരും. ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ചില എളുപ്പവഴികളാണ് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ചില എളുപ്പവഴികള്‍ നമുക്ക് പരിചയപ്പെടാം.(how to increase confidence)

നല്ല നാളുകള്‍ ഓര്‍ക്കുക
പലപ്പോഴും ഒരു വ്യക്തിയുടെ മോശം ദിവസവും പരാജയങ്ങളും അവന്റെ ആത്മവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നു. അതിനാല്‍, ആത്മവിശ്വാസം വീണ്ടെടുക്കാന്‍, നിങ്ങളുടെ ജീവിതത്തിലെ നല്ല നാളുകള്‍ ഓര്‍ക്കുക. ആ നല്ല നാളുകളില്‍ നിങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മാനസികാവസ്ഥയും പുനഃക്രമീകരിക്കുക. ഇതിലൂടെ നിങ്ങളുടെ ഭയത്തെ മറികടക്കാനും സ്വയം പ്രചോദിപ്പിക്കാനും കഴിയും. നിങ്ങളുടെ ഉള്ളില്‍ ആത്മവിശ്വാസം വീണ്ടെടുക്കുന്ന ഒരു മാര്‍ഗ്ഗമാണിത്.
നിശ്ചയമില്ലാത്ത കാര്യങ്ങള്‍ പറയരുത്
ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ഒരിക്കലും പറയരുത്. 'ഞാന്‍ കരുതുന്നു', 'എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പില്ല' തുടങ്ങിയ വാക്കുകള്‍ പറയരുത്. ഇങ്ങനെ സംസാരിക്കുന്നതിലൂടെ നിങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുകയാണ്. വാക്കുകള്‍ക്ക് വളരെയധികം സ്വാധീനമുണ്ട്. അതിനാല്‍ എന്തു കാര്യവും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ സ്വയം പറയുക, നിങ്ങളെത്തന്നെ ആദ്യം നിങ്ങള്‍ വിശ്വസിക്കുക.
നെഗറ്റീവ് ചിന്തകള്‍ വേണ്ട
ഓരോരുത്തര്‍ക്കും ചിലപ്പോഴൊക്കെ തങ്ങളെക്കുറിച്ച് തന്നെ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാകാറുണ്ട്. ആത്മവിശ്വാസം ഇല്ലാത്തവര്‍ നെഗറ്റീവായി മാത്രം ചിന്തിക്കുന്നു. ചെയ്യുന്ന കാര്യത്തില്‍ വിജയിക്കില്ല, ആളുകള്‍ എന്ത് പറയും, എന്ത് വിചാരിക്കുന്നു.. അത്തരം സാങ്കല്‍പ്പിക കാര്യങ്ങള്‍ ചിന്തിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം പാടേ കുറയ്ക്കുന്നു. അതുകൊണ്ട് ഇത്തരം ചിന്തകള്‍ ഒഴിവാക്കുക. ഒരു കാര്യം മാത്രം മനസില്‍ പറയുക, എന്തു കാര്യവും എനിക്ക് ചെയ്യാന്‍ കഴിയും.
നിങ്ങളെത്തന്നെ മാറ്റുക
നിങ്ങളുടെ ശരീരം നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ നിലവാരത്തെയും ബാധിക്കുന്നു. അതിനാല്‍, നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന വസ്ത്രങ്ങളും ചെരിപ്പുകളും ധരിക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍, നിങ്ങള്‍ക്ക് സ്വയം കൂടുതല്‍ ആത്മവിശ്വാസം തോന്നും. അതിനാല്‍, എല്ലായ്പ്പോഴും നിങ്ങള്‍ക്ക് അനുയോജ്യമായതും സൗകര്യപ്രദവുമായ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുക
ഇന്നത്തെ കാലത്ത് മിക്കവരുടെയും ആത്മവിശ്വാസക്കുറവിന് കാരണം സോഷ്യല്‍ മീഡിയയാണ്. അതില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് അറിയാവുന്ന പലരുടെയും വിജയം കണ്ട് സ്വയം താരതമ്യം ചെയ്യാന്‍ തുടങ്ങുന്നു. അത്തരം താരതമ്യങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസം നശിപ്പിക്കുകയേ ഉള്ളൂ. കാരണം നിങ്ങള്‍ നിങ്ങളെത്തന്നെ സ്വയം താഴ്ന്നവരായി കണക്കാക്കുന്നു. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലൂടെയാണ് വിജയം വരുന്നത്. അതിനാല്‍ എപ്പോഴും നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുകയും വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുക.
നല്ല ആരോഗ്യം നിലനിര്‍ത്തുക
മാനസികവും ശാരീരികവുമായ ആരോഗ്യം ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇതിനായി സ്വയം പരിചരണം, നല്ല ഭക്ഷണം, ശരിയായ ഉറക്കം, വ്യായാമം, ധ്യാനം എന്നിവ ശീലമാക്കുക. നിങ്ങളെക്കുറിച്ച് നിങ്ങള്‍ തന്നെ നന്നായി ചിന്തിക്കുന്നത് ആത്മവിശ്വാസത്തിലേക്കുള്ള ആദ്യപടിയാണ്
സ്വയം വിശ്വസിക്കുക
സ്വയം വിശ്വസിക്കാന്‍ സ്വയം അറിയേണ്ടത് പ്രധാനമാണ്. നിങ്ങളോട് നിങ്ങള്‍ തന്നെ സംസാരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാനും അത് മെച്ചപ്പെടുത്തുന്നതിന് പരിഹാരങ്ങള്‍ കണ്ടെത്താനും കഴിയും. സ്വയം സംസാരിക്കുന്നതിലൂടെ, നിങ്ങളുടെ മുന്‍കാല തെറ്റുകളില്‍ നിന്ന് പഠിക്കാനും ഭാവിയിലേക്ക് വഴിയൊരുക്കാനും നിങ്ങള്‍ക്ക് കഴിയും.
പോസിറ്റീവ് ആളുകളുമായി കൂട്ടുകൂടുക
നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ക്ക് നിങ്ങളുടെ വ്യക്തിത്വത്തെ സ്വാധീനിക്കാന്‍ കഴിവുണ്ട്. അതിനാല്‍ നിങ്ങളുടെ സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കുക. എപ്പോഴും പോസിറ്റീവായ ആളുകളോടൊപ്പം കൂട്ടുകൂടുകയും നിങ്ങളെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. നല്ല ചുറ്റുപാട് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
