Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
നിങ്ങള്‍ ആദ്യമായി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണോ? എങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി ഫസ്റ്റ് ഡേറ്റിന് പോകുമ്പോള്‍ മനസ്സില്‍ പലതരം ആശയക്കുഴപ്പങ്ങളും പലതരം ചോദ്യങ്ങളും ഒപ്പം ചെറിയൊരു പരിഭ്രമവും ഉണ്ടാകും. പല ചോദ്യങ്ങളും മനസ്സില്‍ ഓടിയെത്തും. ഇതുകാരണം ആദ്യ ഡേറ്റില്‍ തന്നെ ആവേശമോ പരിഭ്രാന്തിയോ കാരണം, മൊട്ടിട്ട പ്രണയ ബന്ധം ഉടന്‍ തന്നെ കൊഴിഞ്ഞുപൊകുന്നതിനും കാരണമാകുന്നു. പരിഭ്രാന്തി കാരണം ആളുകള്‍ അറിഞ്ഞോ അറിയാതെയോ ചെറിയ തെറ്റുകള്‍ വരുത്തുന്നു. ഇത് ചിലപ്പോള്‍ ബന്ധം വളരുന്നതിന് മുമ്പ് തന്നെ വഷളാക്കുന്നു.
എന്നാല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല, നിങ്ങളുടെ ആശയക്കുഴപ്പം പരിഹരിക്കാന്‍, ആദ്യ ഡേറ്റിംഗില്‍ നിങ്ങള്‍ തീര്‍ച്ചയായും മനസ്സില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞുതരാം. ഈ നുറുങ്ങുകളിലൂടെ നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കാനും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും കഴിയും.

പങ്കാളിയെ സുഖപ്രദമാക്കുക
നിങ്ങള്‍ പങ്കാളിയുമായി ആദ്യമായി ഡേറ്റിംഗിന് പോകുന്നുവെങ്കില്‍ അവരോട് സംസാരിക്കുമ്പോള്‍ വളരെ സത്യസന്ധത പുലര്‍ത്തുക. നിങ്ങളുടെ വാക്കുകള്‍ വളച്ചൊടിച്ച് പറയുന്നതിന് പകരം അവരോട് നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ വളരെ വ്യക്തമായി പറയുക. ഇത് ചിലപ്പോള്‍ നിങ്ങളുടെ പങ്കാളിയുടെ ആദ്യ ബന്ധമായിരിക്കും. അതിനാല്‍ അവര്‍ക്ക് സ്നേഹവും ആഗ്രഹങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
തിടുക്കം ഒഴിവാക്കുക
നിങ്ങള്‍ക്ക് ക്ഷമാശീലം കൂടുതലുണ്ടെങ്കില്‍, നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങളുടെ പങ്കാളി ആദ്യമായായിരിക്കും ഒരാളോട് ബന്ധം സ്ഥാപിക്കുന്നത്. ഈ സമയത്ത്, ആ ബന്ധത്തെ സംബന്ധിച്ച ഏത് തരത്തിലുള്ള കാര്യവും അവരെ അസ്വസ്ഥരാക്കും. നിങ്ങള്‍ തിടുക്കപ്പെട്ട് എന്തെങ്കിലും ചെയ്താല്‍ നിങ്ങളുടെ ബന്ധം അപകടത്തിലായേക്കാം. നിങ്ങളുടെ ബന്ധത്തില്‍ ഓരോ കാര്യത്തിനും നിങ്ങള്‍ കൂടുതല്‍ സമയം നല്കുമ്പോള്, ആ ബന്ധം കൂടുതല്‍ ശക്തമാകും.
പങ്കാളിയെ പിന്തുണയ്ക്കുക
നിങ്ങളുടെ പങ്കാളി ഒരിക്കലും പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരോടുള്ള നിങ്ങളുടെ സ്നേഹപ്രകടനം അല്‍പ്പം അസ്വസ്ഥതയുണ്ടാക്കിയേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ എല്ലാ കാര്യത്തിലും പിന്തുണച്ചാല്‍, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ നിങ്ങളോട് തികച്ചും ഫ്രീ ആയി പെരുമാറാന്‍ തുടങ്ങും. തുടര്‍ന്ന് അവരോട് നിങ്ങളുടെ മനസ് തുറന്ന് വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയും.
പ്രതീക്ഷകള്‍
നിങ്ങളുടെ പങ്കാളിയില്‍ നിങ്ങള്‍ അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തരുത്. സാക്ഷാത്കരിക്കാന്‍ കഴിയാത്ത പ്രതീക്ഷകളൊന്നും ഉണ്ടാകരുത്. നിങ്ങളുടെ പങ്കാളിയില്‍ അമിത പ്രതീക്ഷകള്‍ നിങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍, നിങ്ങളുടെ ബന്ധം തകര്‍ന്നേക്കാം.
പങ്കാളിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുക
ഇത് നിങ്ങളുടെ പങ്കാളിയുടെ ആദ്യ ബന്ധമായിരിക്കും. ഈ ബന്ധത്തില്‍ അവര്‍ എടുത്ത എല്ലാ മുന്‍കൈകളെയും അഭിനന്ദിക്കുക. ബന്ധത്തിലെ നിങ്ങളുടെ ശ്രമങ്ങള്‍ വിലമതിക്കപ്പെടുമ്പോള്‍, നിങ്ങളുടെ പങ്കാളി പെട്ടെന്ന് നിങ്ങളുമായി ഫ്രീ ആയി ഇടപഴകാന്‍ തുടങ്ങും. അവര്‍ നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതായി മാറും.
അനുഭവപരിചയമുള്ളവരാണെന്ന് നടിക്കരുത്
ഒരിക്കലും ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ഒരാളുമായി നിങ്ങള്‍ ഡേറ്റിംഗ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ അനുഭവപരിചയമുള്ളതായി നടിക്കരുത്. എപ്പോഴും നിങ്ങളുടെ ഈഗോ നിയന്ത്രിക്കുക. ഈഗോ ഉള്ള ഒരു പങ്കാളിയുമായി ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ഇത് ഒരു പ്രധാന കാരണമായി മാറിയേക്കാം.
പങ്കാളിയെ ബഹുമാനിക്കുക
നിങ്ങള്‍ ഒരാളുമായി ആദ്യ ഡേറ്റിന് പോകുമ്പോള്‍, അവരുടെ ബഹുമാനത്തെ വ്രണപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയുടെ വികാരങ്ങളെ മാനിക്കുക എന്നതാണ്. പങ്കാളിയുടെ വികാരങ്ങളെ ഒരിക്കലും സംശയിക്കരുത്. എന്തെങ്കിലും കാരണത്താല്‍ നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ നിങ്ങള്‍ വ്രണപ്പെടുത്തിയതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഉടന്‍ തന്നെ ക്ഷമ ചോദിക്കുക. ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ പോലും അവരെ അസ്വസ്ഥരാക്കിയേക്കാം. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞ് അവരെ ബഹുമാനിക്കുക.
സന്തോഷവും സങ്കടവും പങ്കിടുക
നിങ്ങളുടെ സന്തോഷവും സങ്കടവും നിങ്ങളുടെ പങ്കാളിയുമായി പങ്കിടുക. നിങ്ങള്‍ക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ പോലും, അത് നിങ്ങളുടെ പങ്കാളിയുമായി പങ്കിടുക. ഇത് നിങ്ങളുടെ പിരിമുറുക്കം കുറയ്ക്കുകയും നിങ്ങള്‍ അവരെ എത്രമാത്രം വിശ്വസിക്കുന്നുവെന്ന് നിങ്ങളുടെ പങ്കാളിക്ക് അനുഭവപ്പെടുകയും ചെയ്യും.
ഏത് സാഹചര്യത്തിലും ഒരുമിച്ച് നില്ക്കുക
ഏത് സാഹചര്യത്തിലും പങ്കാളിക്കൊപ്പം നില്ക്കുക. സാഹചര്യം എന്തുതന്നെയായാലും നിങ്ങളുടെ പങ്കാളിയെ ഉപേക്ഷിക്കരുത്, അവരെ തനിച്ചാക്കരുത്. എല്ലാ സാഹചര്യങ്ങളിലും നിങ്ങള്‍ പങ്കാളിക്കൊപ്പം നില്ക്കുകയാണെങ്കില്, നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകുകയും പരസ്പര സ്നേഹവും വര്‍ദ്ധിക്കുകയും ചെയ്യും.



Click it and Unblock the Notifications