Latest Updates
-
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും
നല്ല നുണ പറയണോ അതോ കയ്പേറിയ സത്യം പറയണോ? ദാമ്പത്യത്തില്‍ നുണയുടെ സ്ഥാനം
ഒരു ബന്ധത്തില്‍ സ്നേഹത്തിന്റെ ശക്തിയും ആഴവും വരുന്നത് വളരെക്കാലത്തിനു ശേഷമാണ്. കാരണം ഒരുമിച്ചു ഒരുപാട് സമയം ചെലവഴിച്ചതിന് ശേഷം, പങ്കാളികള്‍ തമ്മില്‍ പരസ്പരം നന്നായി മനസ്സിലാക്കാന്‍ തുടങ്ങുന്നു. മാത്രമല്ല അവര്‍ പരസ്പരം അന്ധമായി വിശ്വസിക്കാനും തുടങ്ങുന്നു. എന്തായാലും, പരസ്പര സ്നേഹം എന്നത് ഒരു ബന്ധത്തിന്റെ കെട്ടുറപ്പിന് പ്രധാനമാണ്. അതുപോലെ തന്നെയാണ് വിശ്വാസവും. സ്നേഹത്തിന്റെ ചരടില്‍ ആളുകളെ ബന്ധിപ്പിക്കുന്ന കെട്ടാണ് വിശ്വാസം. അതുകൊണ്ടാണ് ദമ്പതികള്‍ പരസ്പരം കള്ളം പറയരുതെന്ന് പറയുന്നത്. സത്യസന്ധത എന്നത് എല്ലാ ബന്ധങ്ങളുടെയും ഒരു പ്രധാന അടിത്തറയാണ്. എല്ലാവരും തങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പലരും ചിലപ്പോള്‍ കള്ളം പറയാറുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനമനുസരിച്ച്, പങ്കാളിയുടെ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ ഭാര്യയും ഭര്‍ത്താവും പലപ്പോഴും കള്ളം പറയുന്നു. ഇത്തരം നുണകള്‍ പറയുന്നതിന് പിന്നില്‍ ആ ബന്ധത്തില്‍ സുരക്ഷിതത്വത്തിന്റെയും സംരക്ഷണത്തിന്റെയും ഒരു വികാരമുണ്ട്. അതിന്റെ ഉദ്ദേശ്യം ബന്ധങ്ങള്‍ ശക്തവും സന്തോഷകരവുമാക്കുക എന്നത് മാത്രമാണ്. നുണ പറയുന്നത് പങ്കാളിയുടെ വികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നും ഇത് ബന്ധങ്ങള്‍ സുസ്ഥിരവും മധുരവുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ പറയുന്ന നുണകള്‍ നിങ്ങളുടെ ബന്ധത്തില്‍ മോശമായ സ്വാധീനം ചെലുത്തരുത് എന്നതും പ്രധാനമാണ്.

കാരണങ്ങള്‍
വിജയകരവും ആരോഗ്യകരവുമായ ബന്ധത്തിന് ശരിയായ ആശയവിനിമയം പ്രധാനമാണ്. പങ്കാളികള്‍ അവരുടെ വികാരങ്ങളും സന്തോഷങ്ങളും വെല്ലുവിളികളും പങ്കിടാത്തപ്പോള് ആ ബന്ധത്തില്‍ വിള്ളലിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. പലപ്പോഴും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പങ്കാളികള്‍ ശരിയായ സമയത്ത് പ്രവര്‍ത്തിക്കുന്നില്ല, ഇത് നിങ്ങളുടെ ബന്ധത്തെ സങ്കീര്‍ണ്ണമാക്കും. വിജയകരമായ ബന്ധത്തിന് വിശ്വാസം വളരെ പ്രധാനമാണ്. ഒരാള്‍ക്ക് തന്റെ പങ്കാളിയെക്കുറിച്ച് സംശയം തോന്നിയാല്‍, ആ ബന്ധം ദുര്‍ബലമാകാന്‍ തുടങ്ങുന്നു. ഇത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം കുറയ്ക്കുകയും നിങ്ങളും പങ്കാളിയില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവെക്കാന്‍ തുടങ്ങുകയും ചെയ്യും.
പലരും പങ്കാളിയെ എപ്പോഴും സന്തോഷിപ്പിക്കണമെന്ന് കരുതുന്നവരുണ്ട്. ഇത്തരം ഘട്ടത്തില്‍ ആ ബന്ധത്തില്‍ സത്യവും നുണയും തമ്മിലുള്ള സന്തുലിതാവസ്ഥ തകരുന്നു. ഒരു ബന്ധത്തില്‍ ആശയവിനിമയ കഴിവുകളുടെ പ്രാധാന്യവും അവഗണിക്കാനാവില്ല. ശരിയായ ആശയവിനിമയ വൈദഗ്ധ്യം ഇല്ലെങ്കില്‍, നിങ്ങളുടെ വികാരങ്ങളും സന്തോഷവും പങ്കിടാനുള്ള ശരിയായ മാര്‍ഗം നിങ്ങള്‍ക്ക് അറിയാതെ വരും. അത് നിങ്ങളുടെ ബന്ധത്തില്‍ തര്‍ക്കങ്ങള്‍ക്കും ഇടയാക്കും.
നുണകൊണ്ട് എന്ത് ഫലം
നുണ പറയാനുള്ള ഏത് കാരണവും, അത് നിങ്ങളുടെ പങ്കാളിയുടെ സന്തോഷത്തിന് വേണ്ടിയാണെങ്കില്‍ പോലും, അത് ബന്ധത്തെ പ്രതികൂലമായി ബാധിക്കും. ഉദാഹരണത്തിന്, നുണകള്‍ ബന്ധങ്ങളില്‍ വിശ്വാസമില്ലായ്മയിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് കള്ളം പറയുകയാണെന്ന് പങ്കാളി അറിയുമ്പോള്‍, അവര്‍ക്ക് നിങ്ങളില്‍ അവിശ്വാസം വര്‍ദ്ധിക്കുന്നു. അങ്ങനെ തര്‍ക്കങ്ങള്‍ പലമടങ്ങ് വര്‍ദ്ധിക്കുമ്പോള്‍, പങ്കാളികള്‍ വീണ്ടും വീണ്ടും നുണകള്‍ പറയുന്നത് തുടരുന്നു. കാരണം ചില നുണകള്‍ നിങ്ങളുടെ തര്‍ക്കങ്ങള്‍ തടയാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ നുണ പറയുന്നതിലൂടെ ബന്ധത്തിലെ വിശ്വാസം വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. നുണകള്‍ നിങ്ങളുടെ ബന്ധങ്ങളില്‍ കൂടുതല്‍ പിരിമുറുക്കത്തിനും പ്രകോപനത്തിനും ഇടയാക്കും. ഇത് പങ്കാളികള്‍ തമ്മില്‍ തര്‍ക്കവും വര്‍ദ്ധിപ്പിക്കും.
സത്യം വജ്രം പോലെ
ഏത് ബന്ധത്തിലും സത്യമാണ് നിങ്ങളെ സുതാര്യമാക്കുന്നത്. സത്യമില്ലാതെ ഒരു ബന്ധത്തിനും നിലനില്ക്കാനാവില്ല. സത്യം കയ്പേറിയതാണെന്നാണ് പൊതുവേ പറയാറ്. സത്യം ഒരു വജ്രമാണ്, അത് മുറിക്കുമ്പോള്‍ കൂടുതല്‍ മനോഹരമാകും. ബന്ധങ്ങള്‍ ശരിയായി മുന്നോട്ടുപോകാന്‍, പങ്കാളികള്‍ തമ്മില്‍ മനസ് തുറന്ന് സംസാരിക്കുക. മനസ്സിലുള്ളത് പരസ്പരം പറയുക. കൃത്യസമയത്ത് സംസാരിച്ചാല്‍ പ്രശ്നങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാനും അവ പരിഹരിക്കാനും നിങ്ങള്‍ക്ക് കഴിയും. ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളികള്‍ തമ്മില്‍ പരസ്പരം വിശ്വാസവും സഹകരണവും നിലനിര്‍ത്തുകയും എപ്പോഴും നിങ്ങളുടെ പങ്കാളിയെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്.



Click it and Unblock the Notifications
