Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദാമ്പത്യത്തിന്റെ ആദ്യ അധ്യായം, ഭാവിനിര്‍ണയം; നവദമ്പതികള്‍ക്ക് ഹണിമൂണിന്റെ പ്രാധാന്യം
വിവാഹത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ സ്വപ്നങ്ങളുണ്ട്. വിവാഹം നിശ്ചയിച്ചാലുടന്, നവവധൂവരന്മാര് സ്വപ്നങ്ങളുടെ ലോകത്ത് വഴുതിവീഴുന്നു. സംഭവിക്കുന്നതെല്ലാം അവര്‍ക്ക് മനോഹരവും വര്‍ണ്ണാഭമായതുമായി തോന്നുന്നു. വിവാഹത്തിനുശേഷം, ദമ്പതികളെ ഏറ്റവും ആവേശഭരിതരാക്കുന്ന ഒന്നാണ് ഹണിമൂണ്‍. വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ പോകുന്നത് സാധാരണമാണ്. മുമ്പ് ഇത് ഒരു വിദേശ സംസ്കാരമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് ഇന്ത്യയിലും ഒരു വിവാഹ ആചാരമായി മാറിയിരിക്കുന്നു.
ദമ്പതികള്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഹണിമൂണ്‍. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ തുടക്കമായി ഹണിമൂണ്‍ അംഗീകരിക്കപ്പെടുന്നു. നവദമ്പതികള്‍ക്ക് അവരുടെ ഭാവിജീവിതത്തില്‍ ഹണിമൂണിന്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് ഇവിടെ വായിച്ചറിയാം.

ദാമ്പത്യത്തിന്റെ ആദ്യ അധ്യായം
ദമ്പതികള്‍ എന്ന നിലയില്‍ ജീവിതത്തിന്റെ പുതിയ ഘട്ടത്തിന്റെ തുടക്കമാണ് ഹണിമൂണ്‍. ഇന്ത്യയില്‍, അറേഞ്ച്ഡ് മാര്യേജിന്റെ കാര്യത്തില്‍ ദമ്പതികള്‍ക്ക് ഹണിമൂണ്‍ കാലഘട്ടം ഒരു ഭയം മാറാനുള്ള ഉപാധിയായി പ്രവര്‍ത്തിക്കുന്നു. ഇത് ദമ്പതികള്‍ക്ക് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കുന്നതിനുള്ള മികച്ച ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. പരസ്പര സൗഹൃദം വളര്‍ത്താനും പരസ്പരം ഈ പുതിയ ജീവിതം ക്രിയാത്മകമായി ആരംഭിക്കുന്നതിന് മാനസികമായി തയ്യാറാക്കാനും കൂടുതല്‍ വ്യക്തിപരമായ രീതിയില്‍ പരസ്പരം നന്നായി മനസിലാക്കാനുമുള്ള ഒരു ഘട്ടമാണ് ഹണിമൂണ്‍ നിങ്ങള്‍ക്ക് നല്‍കുന്നത്.
ഒരുമിച്ച് ആഘോഷിക്കുന്നു
ഹണിമൂണ്‍ എന്നത് നിങ്ങളും നിങ്ങളുടെ പങ്കാളിയും മാത്രമായി സമയം ചെലവഴിക്കുന്ന ആദ്യ ഘട്ടമാണ്. ഒന്നിച്ച് പരസ്പരം ഇടപഴകാനുള്ള മികച്ച സമയമായി ഇത് കണക്കാക്കപ്പെടുന്നു. നിങ്ങളുടെ പങ്കാളിയുമായി ഒറ്റയ്ക്ക് ചിലവഴിക്കുന്നത് പരസ്പരം സാന്നിദ്ധ്യം ആസ്വദിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. അതിനാല്‍, എല്ലാവരില്‍ നിന്നും അകന്ന് രണ്ടുപേരും കൂടുതല്‍ അടുക്കാനും സുഖപ്രദമായ നിമിഷങ്ങള്‍ ചെലവഴിക്കാനും ഹണിമൂണ്‍ കാലം നിങ്ങളെ സഹായിക്കുന്നു.

ശാന്തമാകാനുള്ള സമയം
വിവാഹത്തിന് മുമ്പുള്ള ദിനങ്ങള്‍ ദമ്പതികള്‍ക്ക് തിരക്കുള്ളതും മടുപ്പിക്കുന്നതുമായ ദിനങ്ങളായിരിക്കും. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ദമ്പതികള്‍ക്ക് ശാന്തമാകാനും ഉന്മേഷം പകരാനുമുള്ള അവസരമാണ് ഹണിമൂണ്‍. പുതിയ ഉത്തരവാദിത്തങ്ങളും ദാമ്പത്യ ആവശ്യങ്ങളും നിറവേറ്റുന്നതില്‍ സ്വയം തയാറെടുക്കുന്നതിന് മുമ്പ് ഒരു ദീര്‍ഘനിശ്വാസം എടുക്കേണ്ട സമയമാണിത്.
പങ്കാളിയുമായുള്ള ആഘോഷം
വിവാഹ ചടങ്ങുകള്‍ നിരവധിയാണ്. അവിടെ നിങ്ങള്‍ക്ക് ചുറ്റും മറ്റ് ആളുകളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാമുണ്ടാകും. വിവാഹത്തിന് ശേഷം നിങ്ങളുടെ പങ്കാളിയാണ് എല്ലാം. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് കൂട്ടായിരിക്കേണ്ട വ്യക്തിയുമായി നിങ്ങളുടെ സമയം ആഘോഷിക്കാനുള്ള ശരിയായ സമയമാണ് ഹണിമൂണ്‍.
അവിസ്മരണീയ നിമിഷങ്ങള്‍
നവദമ്പതികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നിരവധി നിമിഷങ്ങള്‍ ഹണിമൂണ്‍ നല്കുന്നു. ചില ഹണിമൂണ്‍ ഓര്‍മ്മകള്‍ നിങ്ങളുടെ മനസില്‍ മായാതെയുണ്ടാകും. അത്തരം പ്രണയ സുരഭിലമായ നിരവധി നിമിഷങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്ന ഒന്നാണ് ഹണിമൂണ്‍ കാലം.

പരസ്പരം അറിയാന്‍
നമ്മള് ഒരാളെ സ്നേഹിക്കുമ്പോള്‍, ആ വ്യക്തിയെക്കുറിച്ചുള്ള ഓരോ ചെറിയ വിവരം പോലും അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു, ഒഴിവുസമയങ്ങളില്‍ അവര്‍ എന്താണ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്, അവരുടെ ഹോബികള്‍ എന്തൊക്കെ, ഇഷ്ടക്കേടുകള്‍ എന്തൊക്കെയാണ്, ഇഷ്ടപ്പെട്ട സിനിമകള്‍, കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം തുടങ്ങി നിങ്ങളുടെ പങ്കാളിയുടെ ജീവിതത്തിലെ അഭിരുചികള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ഹണിമൂണ്‍ നിങ്ങള്‍ക്ക് മതിയായ സമയം നല്കുന്നു. ഇതെല്ലാം അറിയുന്നതിലൂടെ അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത് നിങ്ങള്‍ക്ക് അവരുടെ മനസ്സ് കീഴടക്കാനും സാധിക്കും.
പരസ്പരം മനസ്സിലാക്കാന്‍
നിങ്ങളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ചേരുമ്പോള്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍, പരസ്പരം മനസ്സിലാക്കാനുള്ള ഒരു ചവിട്ടുപടിയായി പ്രവര്‍ത്തിക്കുന്ന സമയമാണ് ഹണിമൂണ്‍ കാലം. ഇത് നിങ്ങളുടെ ഉള്ളില്‍ സ്നേഹത്തിന്റെ വികാരം വളര്‍ത്തുന്നു. പരസ്പരം നന്നായി മനസിലാക്കാന്‍ അവസരം നല്കുന്നു.



Click it and Unblock the Notifications

