Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പ്രതീക്ഷിച്ച ദാമ്പത്യം വിദൂരസ്വപ്നം; ഭാര്യായായാലും ഭര്‍ത്താവായാലും ഈ 6 ദുശ്ശീലങ്ങള്‍ മാറ്റണം
രണ്ട് വ്യക്തികളുടെ ജീവിതത്തെയും അവരുടെ കുടുംബത്തെയും ഒന്നിപ്പിക്കുന്ന ഒന്നാണ് വിവാഹം. ഇന്ത്യന്‍ സംസ്കാരത്തില്‍ ദാമ്പത്യബന്ധത്തിന് വലിയൊരു സ്ഥാനമുണ്ട്. വിവാഹം എന്നത് രണ്ട് വ്യക്തികളുടെ ജീവിതത്തിനും അവരുടെ കുടുംബത്തിനും ഒരു പുതിയ തുടക്കം കുറിക്കുന്നതു പോലെയാണ്. വിവാഹം എന്നത് അത്തരമൊരു ബന്ധമാണ്. അതില്‍ ഇരുവരും ഒരുപോലെ മുന്നോട്ട് പോകണം. അല്ലാത്തപക്ഷം ബന്ധത്തില്‍ പെട്ടെന്ന് വിള്ളല്‍ വീഴുകയും ബന്ധം തകരുകയും ചെയ്തേക്കാം.
അതുകൊണ്ട് പരസ്പരം വികാരങ്ങളും പോരായ്മകളും അറിഞ്ഞും, നിങ്ങളുടെ ചില ശീലങ്ങള്‍ മാറ്റിയും ദാമ്പത്യ ബന്ധത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കേണ്ടതാണ്. വിവാഹശേഷം ഒരുമിച്ച് ജീവിക്കുമ്പോള്‍ നിങ്ങളുടെ ശീലങ്ങളും ഇഷ്ടങ്ങളും സംസാരവും പലപ്പോഴും പരസ്പരം വ്യത്യസ്തമായിരിക്കും. പൊരുത്തപ്പെടാന്‍ അല്പം സമയമെടുക്കും.
പലപ്പോഴും ചെറിയ കാര്യങ്ങളും ശീലങ്ങളും കാരണം ദമ്പതികള്‍ പരസ്പരം ദേഷ്യപ്പെടാറുണ്ട്. എന്നാല്‍, ദമ്പതികളുടെ ചില ശീലങ്ങള്‍ ദാമ്പത്യജീവിതത്തെ നശിപ്പിക്കും. നിങ്ങള്‍ ഇത് മാറ്റിയില്ലെങ്കില്‍ ബന്ധം തകരുകയും ദാമ്പത്യജീവിതം ദുസ്സഹമാവുകയും ചെയ്യും. ഭാര്യയായാലും ഭര്‍ത്താവായാലും ശ്രദ്ധിക്കേണ്ട അത്തരം ചില ശീലങ്ങള്‍ ഇതാ.

പങ്കാളിയെ എപ്പോഴും വിമര്‍ശിക്കുന്ന ശീലം
പലപ്പോഴും ദാമ്പത്യ ബന്ധത്തില്‍ ഓരോ ചെറിയ കാര്യത്തിലും പങ്കാളിയെ വിമര്‍ശിക്കുന്ന ശീലമുണ്ട്. പങ്കാളിയുടെ ശീലം തങ്ങള്ക്കനുസൃതമായിരിക്കണമെന്ന് അവര്‍ കരുതുന്നു. അതിനായി അവര്‍ അവരില്‍ തെറ്റ് കണ്ടെത്തുന്നു. ഭാര്യയായാലും ഭര്ത്താവായാലം പങ്കാളി ഇടയ്ക്കിടെ ഇത് ചെയ്താല്‍ അത് അവഗണിക്കാം. എന്നാല്‍ ഇത് പതിവാക്കിയാല്‍ ആ ബന്ധം വഷളാകുമെന്ന് ഉറപ്പാണ്.

മറ്റുള്ളവരുമായി താരതമ്യം ചെയ്യല്‍
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ആരും തന്നെ ഇഷ്ടപ്പെടാത്ത കാര്യമാണ്. എന്നാല്‍ പങ്കാളികള്‍ അവരുടെ പങ്കാളിയെ അവരുടെ സുഹൃത്തുമായോ മറ്റോ താരതമ്യം ചെയ്യുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. അവന് തന്റെ സുഹൃത്തുക്കളുടെയോ കുടുംബക്കാരുടെയോ പങ്കാളിയുമായി നിങ്ങളെ താരതമ്യം ചെയ്യുന്നു.
എന്നാല്‍ ഇത്തരം താരതമ്യം ഒരു പങ്കാളിയും ഇഷ്ടപ്പെടില്ല. നിങ്ങള്‍ അവരെ ഇഷ്ടപ്പെടുന്നില്ലെന്ന് പങ്കാളിക്ക് തോന്നിയേക്കാം. ഭാര്യയായാലും ഭര്‍ത്താവായാലും ഇത്തരം താരതമ്യം ഒഴിവാക്കുക. ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ടെന്ന് മനസിലാക്കി ജീവിക്കുക.

അധികം സംസാരിക്കാത്ത ശീലം
ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനമാണ്. നിങ്ങള്‍ എത്ര സ്നേഹിക്കുന്ന ആളാണെങ്കിലും, നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ ഹൃദയം തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, പങ്കാളി നിങ്ങളില്‍ അതൃപ്തനായേക്കാം. അത്തരമൊരു സാഹചര്യത്തില്‍ ആ ബന്ധം ദുര്‍ബലമാകാന്‍ തുടങ്ങുന്നു. അതിനാല്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം മനസുതുറന്ന് ആശയവിനിമയം ചെയ്യുക. ജീവിതത്തിന്റെ ഓരോ കാര്യവും പരസ്പരം പങ്കുവയ്ക്കുക.

മറ്റുള്ളവരുടെ മുന്നില്‍ അപമാനിക്കല്‍
പലപ്പോഴും ആളുകള്‍ അവരുടെ പങ്കാളിയെ കളിയാക്കുന്നു. പലപ്പോഴും അവര്‍ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ മുന്നില്‍ തമാശയായി പങ്കാളിയെ താഴ്ത്തിക്കെട്ടുന്നു. നിങ്ങളുടെ ഉദ്ദേശം ഇങ്ങനെ ആയിരിക്കില്ല, എന്നാല്‍ നിങ്ങളുടെ ഈ ശീലം നിങ്ങളുടെ പങ്കാളിയെ മോശമാക്കും.
അറിയാതെ ചെയ്യുന്ന ചില കാര്യങ്ങള്‍ മതി നിങ്ങളുടെ ബന്ധം തകര്‍ക്കാന്‍. നിങ്ങള്‍ വളരെ തമാശയായി ചെയ്യുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ അവര്‍ തമാശയായി എടുത്തെന്നുവരില്ല. അത്തരം അവസരങ്ങളില്‍ ബന്ധത്തില്‍ വിള്ളല്‍ വീഴാനും തുടങ്ങുന്നു.

പങ്കാളിയുടെ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത്
നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും. സ്വന്തം കുടുംബത്തെക്കുറിച്ച് മോശമായ എന്തെങ്കിലും കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിയുടെ അമ്മയെക്കുറിച്ചോ പിതാവിനെക്കുറിച്ചോ സഹോദരങ്ങളെക്കുറിച്ചോ നിങ്ങള്‍ എന്തെങ്കിലും മോശമായി പറഞ്ഞാല്‍, അത് നിങ്ങളുടെ ദാമ്പത്യ ബന്ധത്തെയും മോശമായി ബാധിക്കും.

വാഗ്ദാനങ്ങള്‍ ലംഘിക്കുന്നത്
നിങ്ങളുടെ പങ്കാളിക്ക് നിങ്ങള്‍ ഒരു വാക്ക് നല്കിയിട്ടുണ്ടെങ്കില്, നിങ്ങള്‍ അത് പിന്നീട് മറക്കുകയോ വാഗ്ദാനം ലംഘിക്കുകയോ ചെയ്താല്‍, പങ്കാളിക്ക് ഇതില്‍ ദേഷ്യം വന്നേക്കാം. ഇത് ഒരിക്കല്‍ സംഭവിച്ചാല്‍ അവര്‍ ക്ഷമിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ വീണ്ടും വീണ്ടും പങ്കാളിക്ക് നല്കിയ വാഗ്ദാനങ്ങള്‍ മറക്കുന്നുവെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ വാക്കുകളിലുള്ള വിശ്വാസം നഷ്ടപ്പെടും. ഇത് പിന്നീട് വലിയ ദാമ്പത്യ പ്രശ്നത്തിലേക്കും നയിക്കും.



Click it and Unblock the Notifications
