Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ഭാര്യയ്ക്ക് മറ്റൊരാളോട് ഇഷ്ടമുണ്ടോ, മനസ്സിലാക്കാം ഈ ലക്ഷണങ്ങളിലൂടെ
ഭാര്യ ആയാലും കാമുകി ആയാലും മറ്റൊരാളെ സ്നേഹിക്കുന്നുവെന്നത് ഒരു പുരുഷനും സഹിക്കാന്‍ കഴിയാറില്ല. പക്ഷേ അങ്ങനെ സംഭവിക്കാറുണ്ട്. പലരും വളരെ വൈകിയായിരിക്കും ഇത് അറിയുക. ചിലയാളുകള്‍ അത് അറിയാറും ഇല്ല. പക്ഷേ പ്രിയതമയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉള്ള ചില മാറ്റങ്ങളിലൂടെ അത് കണ്ടുപിടിക്കാവുന്നതേയുള്ളു. കാരണം രണ്ടാമതൊരാളോടുള്ള ഇഷ്ടം അവരില്‍ പല മാറ്റങ്ങള്‍ക്കും കാരണമാകും. ഒപ്പം സമയം ചിലവിടാന്‍ മടിക്കുക, രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുക, കൂടുതല്‍ സമയം ഒരുങ്ങുന്നതിനും മറ്റുമായി ചിലവഴിക്കുക എന്നതെല്ലാം ചിലപ്പോള്‍ ചില സൂചനകളാകാം.

അത്തരത്തില്‍ ഭാര്യയ്ക്കോ കാമുകിക്കോ മറ്റൊരാളോട് ഇഷ്ടം ഉള്ളതിന്റെ ചില പൊതുവായ ലക്ഷണങ്ങള്‍ നോക്കാം.
പതിവില്ലാത്തവിധം രഹസ്യസ്വഭാവം
അവര്‍ വളരെ പെട്ടെന്ന്, അല്ലെങ്കില്‍ പതിവില്ലാത്ത രീതിയില്‍ പലതും മറച്ചുവെക്കാന്‍ നോക്കുന്നതും രഹസ്യങ്ങള്‍ കൊണ്ടുനടക്കുന്നതും ഒരു സൂചനയാണ്. പ്രത്യേകിച്ച് ഫോണും സോഷ്യല്‍മീഡിയ അക്കൗണ്ടും ഒളിച്ചുവെക്കുന്നതും പാസ്വേഡ് അടിക്കടി മാറ്റുന്നതും ഫോണ്‍ എപ്പോഴും സ്ക്രീന്‍ താഴെ വരുന്നത് പോലെ വെക്കുന്നതും ചില സൂചനകളാണ്.
പതിവില്‍ കവിഞ്ഞ ഒരുക്കം
പതിവില്ലാത്ത വിധം ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഒരുങ്ങാനുമായി ചിലവിടുന്നതും ഒരുപക്ഷേ അവരുടെ മനസ്സില്‍ മറ്റൊരാള്‍ ഉള്ളത് കൊണ്ടായിരിക്കാം. സാധാരണ വസ്ത്രധാരണത്തില്‍ പുലര്‍ത്താത്ത ശ്രദ്ധ പെട്ടെന്നുണ്ടാകുക, സാധാരണ ധരിക്കാത്ത വ്സ്ത്രങ്ങള്‍ പരീക്ഷിച്ചുനോക്കുക, എന്നിവയെല്ലാം മറ്റൊരാളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമവും ആകാം.
സംസാരിക്കാന്‍ മടി
മുന്‍ അസ്ഥയില്‍ നിന്നും വ്യത്യസ്തമായി സംസാരിക്കാന്‍ മടി കാണിക്കുകയും സ്നേഹപ്രകടനങ്ങള്‍ക്ക് മടിക്കുകയും സന്ദേശങ്ങള്‍ക്കോ ഫോണ്‍ വിളികള്‍ക്കോ മറുപടി നല്‍കാതിരിക്കുകയും ചെയ്യുന്നത് ഒരുപക്ഷേ മറ്റൊരാളോട് തോന്നിയ സ്നേഹത്തിന്റെ പ്രതിഫലനമാകാം. ചോദിക്കുന്ന കാര്യങ്ങള്‍ക്ക് അശ്രദ്ധമായി, അലസമായി ഉത്തരം പറയുക എന്നതും അവര്‍ക്ക് നിങ്ങളിലുള്ള വിരക്തിയുടെ ലക്ഷണമാണ്.
അകലം പാലിക്കുക
മനപ്പൂര്‍വ്വം അകലം പാലിക്കുന്നതും സ്നേഹപ്രകടനങ്ങളോട് താല്‍പ്പര്യം കാണിക്കാതിരിക്കുന്നതും ഒന്നിച്ച് സമയം ചിലവിടാന്‍ മടിക്കുന്നതും ഒരു സൂചനയായി കണക്കാക്കാവുന്നതാണ്. വൈകാരികമായ അടുപ്പക്കുറവ്, തുറന്ന് സംസാരിക്കാന്‍ മടി കാണിക്കല്‍ എന്നിവയെല്ലാം അവരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലാണ് എന്നതിന്റെ സൂചനയാണ്.
അടിക്കടി മറ്റൊരാളുടെ പേര് പറയുക
അടിക്കടി മറ്റൊരാളെ കുറിച്ച് സംസാരിക്കുകയും അവരുടെ കാര്യങ്ങള്‍ പറയുകയും അവരുടെ ഗുണങ്ങള്‍ പറയുകയും അവരെ അനാവശ്യമായി ന്യായീകരിക്കുകയും ചെയ്യുന്നത് അവരോട് മനസ്സിലുള്ള പ്രത്യേകയിഷ്ടത്തിന്റെ സൂചനയാണ്. ഇതുവരെ അറിയാത്ത ഒരാള്‍ ആയിരിക്കാം ഇത്.
അവഗണിക്കുക
എപ്പോഴും തിരക്കുള്ളതായി നടിക്കുക, ഒപ്പം സമയം ചിലവഴിക്കാതിരിക്കാന്‍ പലതരം ഒഴിവുകഴിവുകള്‍ പറയുക എന്നിവയെല്ലാം മറ്റൊരാള്‍ക്ക് മുന്‍ഗണന നല്കുന്നതിന്റെയും നമ്മളുമായുള്ള ബന്ധത്തില്‍ താല്‍പ്പര്യം ഇല്ലാത്തതിന്റെയും സൂചനയാണ്.
പുതിയ കാര്യങ്ങളോട് ഇഷ്ടം
മുമ്പ് ഗൗനിക്കാത്തതോ കാര്യമാക്കാത്തതോ ആയ ചില കാര്യങ്ങളില്‍ പെട്ടെന്ന് ഇഷ്ടങ്ങള്‍ ഉണ്ടാകുക, അതിനായി സമയം ചിലവഴിക്കുക എന്നത് മറ്റൊരാള്‍ക്ക് അവരിലുള്ള സ്വാധീനത്തിന്റെ സൂചനയാണ്. പുതിയ വിനോദങ്ങള്‍, ഭക്ഷണ താല്‍പ്പര്യങ്ങള്‍ എന്നിവയെല്ലാം മറ്റൊരാളുടെ ഇഷ്ടങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നത് കൊണ്ടാകാം.
ഭാവിയെ കുറിച്ച് ഒരു പദ്ധതിയും ഇല്ലാതിരിക്കുക
ഭാവി കാര്യങ്ങളെ കുറിച്ച് ഒന്നും പദ്ധതിയിടാതിരിക്കുക, പ്രത്യേകിച്ച് നിലവിലെ പങ്കാളിയോടൊപ്പമുള്ള ഭാവിയെ കുറിച്ച് പ്ലാന്‍ ഇല്ലാതിരിക്കുക എന്നത് അവരില്‍ നിന്ന് അകലാന്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയാണ്.
ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications