Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പങ്കാളി നിങ്ങളെ മുന്‍ കാമുകി/ കാമുകനുമായി താരതമ്യം ചെയ്യുന്നുണ്ടോ? അറിയാന്‍ ചില വഴികളുണ്ട്
പ്രണയബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് ശേഷം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ചിലര്‍ ആ ബന്ധം പൂര്‍ണ്ണമായും മറന്നുകൊണ്ടാകും വിവാഹജീവിതം ആരംഭിക്കുക. മറ്റുചിലര്‍ എത്രയൊക്കെ മറക്കാന്‍ ശ്രമിച്ചാലും മുന്‍ പ്രണയമോ പ്രണയങ്ങളോ നല്കിയ ഓര്‍മ്മകളും വേദനകളും അതില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളുമെല്ലാം മായ്ക്കാനാകാതെ മനസ്സിന്റെ ഒരു കോണില്‍ പതിയിരിക്കും. ചിലപ്പോഴെല്ലാം അത്തരം നഷ്ടപ്രണയങ്ങള്‍ സട കുടഞ്ഞെഴുന്നേറ്റ് പഴയ ഓര്‍മ്മകളിലേക്ക് ആളുകളെ തള്ളിയിടുകയും ചെയ്യും.

പഴയ ബന്ധങ്ങളെ മറന്നേക്കൂ..
പഴയ ബന്ധങ്ങളുടെ, പ്രത്യേകിച്ച് മനസ്സിനെ മുറിവേല്‍പ്പിച്ച ബന്ധങ്ങളുടെ ഓര്‍മ്മകളും പേറി വിവാഹജീവിതത്തിലേക്ക് കടക്കുന്നവര്‍ പലപ്പോഴും പങ്കാളിയോട് വളരെ കരുതലോട് കൂടിയേ ഇടപഴകുകയുള്ളൂ. അത് വിവാഹജീവിതത്തെ അസ്വസ്ഥമാക്കും. ഉദാഹരണത്തിന് കാമുകന്റെയോ കാമുകിയുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങള്‍ പങ്കാളിയില്‍ നിന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ഇവര്‍ അങ്ങയേറ്റം ജാഗ്രത കാണിക്കുകയും അവരെ ഇഴകീറി പരിശോധിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഇത് മാനസികമായുള്ള ഒരു പ്രതിരോധ പ്രവര്‍ത്തനമാണ്. എന്നിലിത് വിവാഹബന്ധത്തിന്റെ നിലനില്‍പ്പിന് ഗുണകരമാകില്ല.
പങ്കാളി മുന്‍ കാമുകനുമായോ കാമുകിയുമായോ താരതമ്യം ചെയ്യുന്നുണ്ടോ എന്നറിയാന്‍ ചില വഴികളുണ്ട്. അവരുടെ സ്വഭാവത്തിലെ ഈ മാറ്റങ്ങളിലൂടെ അത് അറിയാന്‍ കഴിയും.
അനാവശ്യ വഴക്കുകള്‍
പഴയ ബന്ധത്തിലെ കാമുകനോ കാമുകിയോ തങ്ങളോട് കാണിച്ചത് പോലെ പങ്കാളി തന്നോട് അടുപ്പം കാണിക്കുന്നില്ലെന്നും ഇത് അവര്‍ക്ക് തങ്ങളോടുള്ള താല്‍പ്പര്യം കുറഞ്ഞതിന്റെ ലക്ഷണമാണെന്നും അവര്‍ സ്വയം കരുതും. ഇത് പല തരത്തില്‍ ബന്ധത്തെ ബാധിക്കും. ഇവര്‍ അനാവശ്യമായി വഴക്കുകള്‍ക്ക് തുടക്കമിടുകയും ബന്ധത്തിലെ സ്നേഹവും ഊഷ്മളതയും നശിപ്പിക്കുകയും ചെയ്യും.
കുറ്റപ്പെടുത്തുന്നുവെന്ന തോന്നല്‍
മുന്‍ കാമുകീകാമുകന്മാരില് നിന്ന് നിരവധി വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വന്നിട്ടുള്ളവര്‍ പങ്കാളിയിലും ആ സ്വഭാവമുണ്ടെന്ന് വിശ്വസിക്കും. അങ്ങനെയുള്ളപ്പോള്‍ അവര്‍ പറയുന്ന മുന്‍ഗണനകളും താല്‍പ്പര്യങ്ങളും തങ്ങളോടുള്ള വിമര്‍ശനമാണെന്ന് അനാവശ്യമായി തെറ്റിദ്ധരിക്കുകയും ചെയ്യും.
തനിയെ വിടാതിരിക്കുക
ഭാര്യാഭര്‍തൃ ബന്ധത്തിലും ആളുകള്‍ക്ക് സ്വകാര്യത വേണമെന്ന വസ്തുത ചിലര്‍ മനപ്പൂര്‍വ്വം വിസ്മരിക്കും. കാമുകിയോ കാമുകനോ അകന്നുപോയതുപോലെ പങ്കാളി തങ്ങളില്‍ നിന്ന് അകന്നുപോകാതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുകയും ഇതിന്റെ ഭാഗമായി എപ്പോഴും പങ്കാളി കൂടെ വേണമെന്ന് ശഠിക്കുകയും ചെയ്യും. ഇത് മറുഭാഗത്തുള്ളയാളുടെ സ്വകാര്യതയെ ഹനിക്കും. ഒരു നിമിഷം പോലും ഒറ്റയ്ക്കിരിക്കാനും സ്വന്തം ആഗ്രഹിത്തിനൊത്ത് സമയം ചിലവഴിക്കാതിരിക്കാനും അവര്‍ക്ക് സാധിക്കാതെ വരും.
സംശയരോഗം
മുന്‍ബന്ധങ്ങളുടെ ബാക്കിപത്രമായി പലപ്പോഴും ആളുകളില്‍ ഉണ്ടാകുന്ന ഒപു സ്വഭാവമാണ് സംശയരോഗം. പങ്കാളി തങ്ങളെ വിട്ട് മറ്റൊരാളുമായി അടുക്കുമോ എന്ന ഭയമാണ് ഇതിന് കാരണം. ഒരുപക്ഷേ മുന്‍ ബന്ധത്തില്‍ നിന്ന് അവര്‍ക്ക് അത്തരമൊരു അനുഭവം ഉണ്ടായിരിക്കാം. പക്ഷേ അത് പങ്കാളിയും ആവര്‍ത്തിക്കുമെന്ന ഭയത്തില്‍ ജീവിക്കുന്നത് ദാമ്പത്യത്തെ ദുരിതപൂര്‍ണ്ണമാക്കും.
പങ്കാളി ഫോണ്‍ കയ്യിലെടുത്താല്‍ എന്താണ് ചെയ്യുന്നതെന്നും ആരെയാണ് വിളിക്കുന്നതെന്നും അന്വേഷിക്കുക, അവരറിയാതെ ഒളിഞ്ഞുനോക്കുക, അവരുടെ സോഷ്യല്‍മീഡിയ ഹിസ്റ്ററി പരിശോധിക്കുക എന്നിവയെല്ലാം ഇവരുടെ സ്വഭാവങ്ങളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
