ഭാര്യ പിണങ്ങിപ്പോകാന്‍ അധികനാള്‍ വേണ്ട, ഭര്‍ത്താവിന്റെ ഈ മോശം ശീലം ആപത്ത്

എല്ലാവര്‍ക്കും ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുന്നത് എളുപ്പമാണ്, പക്ഷേ അത് നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്. സ്‌നേഹബന്ധത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് പ്രണയം, വിശ്വാസം എന്നിവ പോലെയുള്ള ചില കാര്യങ്ങളാണ്. കുറച്ച് കാലത്തിന് ശേഷം പങ്കാളികള്‍ പരസ്പരം പോരായ്മകളോടും ശീലങ്ങളോടും ദേഷ്യപ്പെടാന്‍ തുടങ്ങുന്നു. ഇത് പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള വഴക്കുകളിലേക്കും നയിക്കുന്നു. എല്ലാവര്‍ക്കും നല്ലതും ചീത്തയുമായ ചില ശീലങ്ങളുണ്ട്. ഈ ലേഖനത്തിലൂടെ, നിങ്ങളുടെ പങ്കാളിയുടെ ചില മോശം ശീലങ്ങളെക്കുറിച്ചാണ് പറയുന്നത്. ഈ ശീലങ്ങള്‍ ഭര്‍ത്താക്കന്‍മാരിലുണ്ടെങ്കില്‍ ഭാര്യ പിണങ്ങിപ്പോകാന്‍ അധിക നാള്‍ വേണ്ടിവരില്ല.

Relationship Tips

ഭാര്യയുടെ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത്

ഭാര്യയുടെ കുടുംബാംഗങ്ങളെ കുറിച്ച് ഒരിക്കലും നിങ്ങള്‍ മോശമായി സംസാരിക്കരുത്. ഇതിലൂടെ ഭാര്യമാര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് മാതാപിതാക്കളെയോ സഹോദരങ്ങളെയോ മറ്റ് കുടുംബാംഗങ്ങളെയോ കളിയാക്കുമ്പോള്‍ ഭാര്യക്ക് ഒരിക്കലും ഇഷ്ടമല്ല. ഭര്‍ത്താവിന്റെ ഈ ശീലം നിങ്ങള്‍ക്കിടയില്‍ വഴക്കിനും കാരണമാകും.

ഭാര്യയുടെ ശരീരത്തെ മോശമാക്കി പറയുന്നത്

ശരീരപ്രകൃതിയെക്കുറിച്ചോ മുഖസൗന്ദര്യത്തെക്കുറിച്ചോ ആരെങ്കിലും അഭിപ്രായം പറയുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് ദേഷ്യം വരും. അങ്ങനെയിരിക്കുമ്പോള്‍, ഭര്‍ത്താവ് തന്നെ ഭാര്യയുടെ രൂപത്തെ കളിയാക്കുകയും അവളെ തടിയുള്ളവളെന്നോ ഉയരം കുറഞ്ഞവളെന്നോ വിളിക്കുകയാണെങ്കില്‍, അത് തീര്‍ച്ചയായും അവരെ വേദനിപ്പിക്കും. ഭാര്യയുടെ ശരീരത്തെ കളിയാക്കുമ്പോള്‍ അവര്‍ക്ക് തീര്‍ച്ചയായും ദേഷ്യം വരും.

സുഹൃത്തുക്കള്‍ക്കിടയില്‍ വച്ച് കളിയാക്കുന്നത്

പലപ്പോഴും ഭാര്യയും ഭര്‍ത്താവും പരസ്പരം കളിയാക്കാറുണ്ട്, എന്നാല്‍ ഈ തമാശ പരസ്പരം മാത്രമായിരിക്കണം. എന്നാല്‍ ഭര്‍ത്താവ് സുഹൃത്തുക്കളുടെ ഇടയില്‍ വച്ചോ മറ്റുള്ളവരുടെ മുമ്പില്‍ വച്ചോ കളിയാക്കുമ്പോള്‍, അത് ഭാര്യമാര്‍ക്ക് വളരെ മോശമായി തോന്നും. ഭര്‍ത്താവ് അബദ്ധവശാല്‍ പോലും ഇത് ചെയ്യാന്‍ പാടില്ല. അല്ലെങ്കില്‍, ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ അധികകാലം വേണ്ടിവരില്ല.

അമ്മയുമായി താരതമ്യം ചെയ്യുന്നത്

പുരുഷന്മാര്‍ക്ക് വളരെ മോശമായ ഒരു ശീലമുണ്ട്, അവര്‍ ഭാര്യയുടെ പ്രവൃത്തികളെ അവരുടെ അമ്മയുടെ പ്രവൃത്തിയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുന്നു. ഓരോ ചെറിയ കാര്യത്തിനും ചിലപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ അമ്മയുമായി താരതമ്യം ചെയ്യുന്നു. പ്രത്യേകിച്ച് അമ്മയെപ്പോലെ രുചികരമായ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തതിനെക്കുറിച്ച്. ഭര്‍ത്താവ് ഭാര്യയെ അമ്മയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. അവളുടെ കുറവുകളും തെറ്റുകളും നിങ്ങള്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചാല്‍, ഭാര്യയ്ക്ക് തീര്‍ച്ചയായും കോപം വരും. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കുകയും ചെയ്യും.

കള്ളം പറയുന്ന ശീലം

ഭാര്യയെ സന്തോഷിപ്പിക്കാനും വഴക്കുകള്‍ ഒഴിവാക്കാനും പുരുഷന്മാര്‍ ചെറിയ നുണകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ ഭാര്യക്ക് ഒരിക്കലും തന്റെ പങ്കാളി നുണ പറയുന്നത് ഭാര്യക്ക് ഇഷ്ടമല്ല. നിങ്ങളുടെ നുണ പറയുന്ന ശീലം ദാമ്പത്യബന്ധത്തിലെ വിശ്വാസ്യത നശിപ്പിക്കും. ഇതിലൂടെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.

മറ്റ് സ്ത്രീകളെ നോക്കുന്ന ശീലം

പുരുഷന്മാരുടെ മറ്റൊരു ദുശ്ശീലം എന്തെന്നാല്‍ ഭാര്യ എത്ര സുന്ദരിയാണെങ്കിലും മറ്റ് പെണ്‍കുട്ടികളെ അവര്‍ നോക്കും. ചിലപ്പോള്‍ മറ്റുള്ളവരില്‍ ആകൃഷ്ടരായി അവരുമായി ബന്ധം സ്ഥാപിക്കാന്‍ വരെ പുരുഷന്‍മാര്‍ ശ്രമിച്ചേക്കാം. ഇത്തരം ശീലം ഒരു ഭാര്യയും ഇഷ്ടപ്പെടുന്നതല്ല. നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇത് ധാരാളം.

അമിതമായ നിയന്ത്രണം

വിവാഹശേഷം ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ മേല്‍ പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടേയിരിക്കും. അവര്‍ക്ക് ചില ആഗ്രഹങ്ങള്‍ ഉള്ളത് പോലെ മറ്റുള്ളവര്‍ക്കും ഉണ്ടെന്ന് അവര്‍ മനസ്സിലാക്കണം. ഭര്‍ത്താവ് ഭാര്യയില്‍ അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് ഭാര്യയെ ദേഷ്യം പിടിപ്പിക്കും. അതിനാല്‍ ഭാര്യക്ക് ആവശ്യത്തിന് സ്വാതന്ത്രം നല്‍കാന്‍ ഭര്‍ത്താവ് തയാറാകണം.

അമിതമായ ദേഷ്യം

ഒരു വണ്ടിയുടെ രണ്ടു ചക്രങ്ങളാണ് ഭാര്യയും ഭര്‍ത്താവും എന്ന് മനസിലാക്കുക. ഇരുവര്‍ക്കും പരസ്പരം ഒരാളില്ലാതെ ജീവിക്കാനാകില്ല. ജോലി സമ്മര്‍ദ്ദം മൂലമോ ചിലപ്പോള്‍ ശരിയായി സംസാരിക്കാത്തതുകൊണ്ടോ ചിലപ്പോള്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യയോട് ദേഷ്യം പ്രകടിപ്പിക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ വൈകാരികമായി വിഷമിക്കാതിരിക്കാന്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ പരമാവധി മാന്യത പുലര്‍ത്തേണ്ടതുണ്ട്. അമിതമായി ദേഷ്യപ്പെടുന്ന ഭര്‍ത്താവിനെ ഭാര്യമാര്‍ ഇഷ്ടപ്പെടില്ല.

Story first published: Sunday, July 28, 2024, 9:16 [IST]
X
Desktop Bottom Promotion