Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
ഹണിമൂണിലെ കാര്യങ്ങള്‍ ബന്ധത്തിന്റെ ആണിക്കല്ല്; ഭര്‍ത്താവ് ഭാര്യയോട് ചെയ്യേണ്ട 5 കാര്യം
ഏതൊരു ദമ്പതികളുടെയും ദാമ്പത്യ ബന്ധത്തിന് അടിത്തറ പാകുന്നത് അവരുടെ ഹണിമൂണ്‍ കാലഘട്ടമാണ്. സാധാരണയായി ഹണിമൂണ്‍ കാലം 6 മാസം മുതല്‍ ആദ്യത്തെ 2 വര്‍ഷം വരെയായി കണക്കാക്കുന്നു. ഈ സമയം ദമ്പതികള്‍ക്കിടയില്‍ സന്തോഷവും അടുപ്പവും രസകരമായ പല കാര്യങ്ങളും ജീവിതത്തിലുണ്ടാകുന്നു. നിങ്ങള്‍ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് നീങ്ങുന്നു.
എന്നിരുന്നാലും മിക്ക ദമ്പതികളിലും ഹണിമൂണ്‍ ഘട്ടം കാലക്രമേണ അവസാനിക്കും. എന്നാല്‍ നിങ്ങള്‍ ഹണിമൂണ്‍ കാലത്ത് ചെയ്യുന്ന ചില കാര്യങ്ങള്‍ പങ്കാളിയുമായുള്ള ബന്ധം എക്കാലവും ദൃഢമാക്കി നിര്‍ത്താന്‍ സഹായിക്കും. അത്തരം ചില നുറുങ്ങുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. ഇതിന്റെ സഹായത്തോടെ നിങ്ങളുടെ ബന്ധത്തിന്റെ ഹണിമൂണ്‍ ഘട്ടം സജീവമായി നിലനിര്‍ത്താന്‍ കഴിയും. ഹണിമൂണ്‍ കാലത്ത് ഭര്‍ത്താവ് ഭാര്യയോട് ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാണ്.

സ്നേഹപ്രകടനം
നിങ്ങളുടെ പങ്കാളിയുമായി ഒരു നല്ല ദാമ്പത്യ ബന്ധത്തിന്റെ അടിത്തറ ഒരുക്കുന്ന കാലമാണ് ഹണിമൂണ്‍ കാലഘട്ടം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ സ്നേഹപ്രകടനങ്ങള്‍ നടത്തുക. പരസ്പരം ആലിംഗനം ചെയ്യുക. ഇത് സ്ഥിരമായി ചെയ്യുകയാണെങ്കില്‍ ദൃഢമായ ബന്ധം കെട്ടിയുറപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പങ്കാളിയെ ഇടയ്ക്കിടെ ആശ്ലേഷിക്കുക. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ പങ്കാളിയെ കെട്ടിപ്പിടിക്കാം. അത് കിടക്കയില്‍ മാത്രം ചെയ്യണമെന്നില്ല. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് കൂടുതല്‍ സ്നേഹപ്രകടനം നടത്തുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ സ്നേഹവും വാത്സല്യവും അനുഭവപ്പെടും.
സമയം നല്‍കുക
പരസ്പരമുള്ള ഐക്യം വളര്‍ത്താനായി നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ പങ്കാളിക്കായി കുറച്ച് സമയം നല്‍കുക. കാരണം വിവാഹം കഴിഞ്ഞ ശേഷം പങ്കാളി പുതിയൊരു വീട്ടില്‍ പരിചയമില്ലാത്ത ആളുകള്ക്കിടയിലായിരിക്കും. അവര്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാക്കി എടുക്കാനായി സാവകാശം നല്‍കുക. ചെറിയ ചെറിയ തെറ്റുകള്‍ ക്ഷമിക്കുക. നിങ്ങളുടെ കുടുംബാന്തരീക്ഷവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിവാഹത്തിന്റെ ആദ്യനാളുകളില്‍ അവര്‍ക്ക് മനസിലാക്കുക. നിങ്ങളുടെ ബന്ധത്തില്‍ പങ്കാളിക്ക് കംഫര്‍ട്ട് ആകാനായി സമയം നല്കുമ്പോള്, അത് അവരുടെ മനസില്‍ നിങ്ങള്‍ക്ക് ഒരു നല്ല ഐഡന്റിറ്റി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ ആരോഗ്യകരവും സന്തോഷകരവുമായി നിലനിര്‍ത്തും.
ഒന്നിച്ച് സമയം ചെലവഴിക്കുക
നിങ്ങള്‍ നിങ്ങളുടെ പങ്കാളിക്കായി പ്രത്യേകമായി എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ പങ്കാളി എപ്പോഴും അത് ഇഷ്ടപ്പെടും. ഹണിമൂണ്‍ കാലഘട്ടത്തില്‍ നിങ്ങളുടെ പങ്കാളിക്കൊപ്പം പരമാവധി സമയം ചെലവഴിക്കുക. ഇടയ്ക്കിടെ പുറത്തിറങ്ങുക, യാത്രകള്‍ നടത്തുക, പുറത്ത് നിന്ന് ഭക്ഷണം കഴിക്കുക, അവര്‍ക്കായി സമ്മാനങ്ങള്‍ വാങ്ങി നല്‍കുക, സര്‍പ്രൈസ് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കും.
മനസ് തുറന്ന് സംസാരിക്കുക
ദാമ്പത്യ ബന്ധത്തില്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുകയും അവേരാട് മനസ് തുറന്ന് പറയുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും പ്രശ്നങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്യുകയും വേണം. നിങ്ങളുടെ പങ്കാളിയുടെ അഭിപ്രായത്തിന് നിങ്ങള്‍ വിലകല്പ്പിക്കുന്നുവെങ്കില്, നിങ്ങളുടെ മനസിലുള്ളത് മറക്കാതെ അവരോട് തുറന്നുപറയണം. വിവാഹശേഷം ആദ്യനാളുകളില്‍ മനസു തുറന്നുള്ള സംസാരം നിങ്ങളുടെ ബന്ധം ദൃഢമാക്കാന്‍ സഹായിക്കും. അതിലൂടെ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും. ഒന്നും ഒളിക്കാതെയുള്ള സംസാരമാണ് ആരോഗ്യകരമായ ബന്ധത്തിന്റെ രഹസ്യം.
പ്രശംസ
നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താന്‍ നിങ്ങളുടെ പങ്കാളി ചെയ്യുന്ന ദൈനംദിന ജോലികളെ അഭിനന്ദിക്കുക. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും നിങ്ങളുടെ സ്നേഹവും അഭിനന്ദനവും കരുതലും അവരോട് കാണിക്കണം. നിങ്ങളുടെ ഇണയെ നിങ്ങള്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് തോന്നിപ്പിക്കുക. പങ്കാളിയുടെ വ്യക്തിത്വത്തെ വാഴ്ത്തുക. അവരുടെ വരവ് നിങ്ങളുടെ ജീവിതം എങ്ങനെ സന്തോഷകരമാക്കിയെന്ന് അവരോട് പറയുക. നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുക. നെഗറ്റീവ് കാര്യങ്ങള്‍ അവഗണിക്കാന്‍ ശ്രമിക്കുക.



Click it and Unblock the Notifications
