Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കട്ടക്കലിപ്പിലായാലും സംയമനം പാലിക്കേണ്ടത് ഭര്‍ത്താവ്; ഭാര്യയോട് ഒരിക്കലും പറയല്ലേ ഈ വാക്കുകള്‍
Relationship Tips: നല്ലൊരു ദാമ്പത്യബന്ധത്തിന് സ്നേഹവും വിശ്വാസവും മാത്രമല്ല, അതിനോടൊപ്പം മറ്റ് പല കാര്യങ്ങളും ആവശ്യമാണ്. പലപ്പോഴും പങ്കാളികള്‍ വിവാഹശേഷം അറിയാതെ പല കാര്യങ്ങളും ദേഷ്യത്തില്‍ പറയാറുണ്ട്. എന്നാല്‍ അത്തരം ചില വാക്കുകള്‍ ദാമ്പത്യ ബന്ധത്തിലെ അകല്‍ച്ചയ്ക്ക് കാരണമാകുമെന്ന് നിങ്ങള്‍ക്ക് അറിയോമോ? ഏതൊരു ബന്ധത്തിനും നല്ല ആശയവിനിമയം പ്രധാനമാണ്.
എന്നാല്‍ നിങ്ങളുടെ സംസാരം പങ്കാളിയെ വേദനിപ്പിക്കുന്ന തരത്തിലാകരുത്. പങ്കാളിയുമായി സംസാരിക്കുമ്പോള്‍. അബദ്ധത്തില്‍ പോലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അല്ലെങ്കില്‍, നിങ്ങളുടെ പങ്കാളിയുടെ മനസ്സില്‍ നിങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ ഇണയോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത 7 ഡയലോഗുകള്‍ ഇതാ.

നിന്നെ വിവാഹം കഴിച്ചത് തെറ്റായിപ്പോയി..
ഒരു വഴക്കുണ്ടായാല്‍ പങ്കാളികള്‍ പറയുന്ന ഒരു വാക്കാണിത്. പരസ്പരം വിവാഹം കഴിച്ചതില്‍ ഖേദിക്കുന്നു എന്ന് പറയുന്നു. എന്നാല്‍ അത്തരം വാക്കുകള്‍ നിങ്ങള്‍ക്ക് സൗമ്യമായി തോന്നുമെങ്കിലും ഈ കാര്യങ്ങള്‍ നിങ്ങളുടെ പങ്കാളിയെ വൈകാരികമായി തകര്‍ക്കും. ഈ വാക്ക് നിങ്ങള്‍ക്കിടയിലെ സ്നേഹവും വിശ്വാസവും നശിപ്പിക്കും. അതിനാല്‍ വഴക്കിനിടയില്‍ അബദ്ധവശാല്‍ പോലും നിങ്ങളുടെ പങ്കാളിയോട് ഇത്തരം വാചകങ്ങള്‍ ഒരിക്കലും പറയരുത്. ഇത് നിങ്ങളുടെ പങ്കാളിയുടെ മനസ്സില്‍ ഒരു അകല്‍ച്ച ഉണ്ടാക്കുന്നു.
ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ല..
സ്നേഹമില്ലാതെ ഏതൊരു ബന്ധവും അപൂര്‍ണ്ണമാണ്. അതുപോലെ തന്നെയാണ് ദാമ്പത്യ ബന്ധവും. അതിനാല്‍ നിങ്ങളുടെ പങ്കാളിയോട് ഒരിക്കലും ഇത് പറയരുത്. ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ല എന്ന വാക്ക് പറഞ്ഞാല്‍ പങ്കാളിക്കൊപ്പം ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് നിങ്ങളുടെ വിവാഹബന്ധത്തില്‍ ഒരു കല്ലുകടിയുണ്ടാക്കും. അതിനാല്‍ തമാശയായി പോലും ഭാര്യയോട് ഈ വാക്ക് പറയരുത്.
ഞാന്‍ അവളെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു..
വിവാഹത്തിന് ശേഷം ഒരു വഴക്കുണ്ടായാല്‍ മിക്കവരും പറയുന്ന വാക്കാണിത്. നിലവിലെ വിവാഹത്തില്‍ തെറ്റുപറ്റിയെന്നും, മറ്റൊരാളെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നുവെന്നും പറയുന്നു. ഈ കാര്യം നിങ്ങളുടെ പങ്കാളിയെ വളരെയധികം വിഷമിപ്പിക്കുന്നു. പലപ്പോഴും ഇത്തരം ചെറിയ കാര്യങ്ങളാണ് ബന്ധത്തില്‍ അകല്‍ച്ചയ്ക്ക് കാരണമാകുന്നത്.
എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നീയാണ്..
ഭര്ത്താക്കന്മാര് പലപ്പോഴും ഭാര്യമാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇത് ഭാര്യയുടെ മാനസികാവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും അവളുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്നു. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി നിങ്ങളുടെ പങ്കാളിയല്ല, നിങ്ങള്‍ തന്നെയാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ പങ്കാളിയുമായി ചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം.
ഞാന്‍ കുറച്ചു നേരം തനിച്ചിരിക്കട്ടെ..
ഈയൊരു വാക്കുകള്‍ വഴക്കിലേക്ക് നയിച്ചേക്കില്ല, പക്ഷേ അത് നിങ്ങളുടെ ഭാര്യയെ വല്ലാതെ വേദനിപ്പിക്കും. നിങ്ങള്‍ ഈ വാക്ക് പറഞ്ഞാല്‍ അവര്‍ക്ക് പല തരത്തിലുള്ള ചിന്ത മനസില്‍ വരും. അവരുടെ കമ്പനി നിങ്ങള്‍ക്ക് ഒരു ഭാരമായി മാറുകയാണോ അല്ലെങ്കില്‍ നിങ്ങള്‍ അവരുടെ കൂട്ടുകെട്ട് ആസ്വദിക്കുന്നില്ല എന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കും. ചിലപ്പോള്‍ അവരുടെ ദേഷ്യത്താല്‍ അവര്‍ നിങ്ങളോട് സംസാരിക്കുന്നത് നിര്‍ത്തിയേക്കാം.
അവന്റെ ഭാര്യയെ നോക്കൂ..
ഭാര്യയോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണിത്. ഒരിക്കലും അവരെ മറ്റുള്ള ഭാര്യമാരുമായി താരതമ്യം ചെയ്യരുത്. മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് അവരുടെ വികാരങ്ങളെയും ആത്മാഭിമാനത്തെയും വ്രണപ്പെടുത്തും. അതുകാരണം അവര്‍ നിങ്ങളോട് ദേഷ്യപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്തേക്കാം.
നിന്നില്‍ നിന്ന് പലതും ഞാന്‍ ഒളിക്കുന്നു..
ഒരു ബന്ധത്തില്‍ ആദ്യം വേണ്ടത് വിശ്വാസമാണ്. നല്ല ദാമ്പത്യത്തിനായി നിങ്ങള്‍ സത്യസന്ധമായ ആശയവിനിമയം നിലനിര്‍ത്തേണ്ടതാണ്. പങ്കാളികള്‍ തമ്മില്‍ യാതൊരു രഹസ്യവും പാടില്ല എന്നാണ് പറയാണ്. എന്നാല്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിന്ന് പല കാര്യങ്ങളും മറച്ചുവയ്ക്കുന്നു എന്ന് അവരോട് തന്നെ പറയുന്നത് നിങ്ങളുടെ ബന്ധത്തിലെ വിശ്വാസത്തെ ഇല്ലാതാക്കുന്നു. നിങ്ങള്‍ വിശ്വാസവഞ്ചകരാണ് എന്ന് പങ്കാളിക്ക് തോന്നിയേക്കാം. അതിനാല്‍ ഒരിക്കലും പങ്കാളിയോട് ഈ വാക്ക് പറയരുത്.



Click it and Unblock the Notifications
