Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
പങ്കാളിയോട് കാര്യങ്ങള്‍ ഒളിച്ചുവെക്കുന്നവര് ജാഗ്രതൈ; അതിന്റെ പ്രത്യാഘാതങ്ങള്‍ ചെറുതല്ല
ദാമ്പത്യത്തില്‍ പങ്കാളികള്‍ക്കിടയില്‍ ഒളിയും മറയും പാടില്ലെന്നാണ് പറയപ്പെടുന്നത്. പങ്കാളികള്‍ എല്ലാം തുറന്നുപറയുന്ന, എല്ലാം തുറന്നുപറയാന്‍ സാധിക്കുന്ന അന്തരീക്ഷമുള്ള ദാമ്പത്യമാണ് ഉത്തമ ദാമ്പത്യമെന്നാണ് പറയാറുള്ളത്. എന്നാല്‍ എന്നാലത് പലപ്പോഴും സാധിക്കാറില്ല. മനപ്പൂര്‍വ്വമോ അല്ലാതെയോ പങ്കാളികളോട് പല കാര്യങ്ങളും പങ്കുവെക്കാത്ത ആളുകള്‍ ഉണ്ട്. പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ ഒളിച്ചുവെക്കുന്നവരും അല്ലെങ്കില്‍ അത്തരമൊരു സ്വഭാവമുള്ളത് കൊണ്ട് കാര്യങ്ങള്‍ ഒളിച്ചുവെക്കുന്നവരുമുണ്ട്. സ്വഭാവം ദാമ്പത്യത്തെ എങ്ങനെയാണ് ബാധിക്കുകയെന്ന് നോക്കാം.

കാര്യങ്ങള്‍ മറച്ചുവെച്ചാല്‍
സത്യസന്ധമായ, ഒന്നും മറച്ചുവെക്കാത്ത സമീപനം ഒരു ബന്ധം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിന് പങ്കാളികള്‍ക്കിടയില്‍ വളരെ ആവശ്യമുള്ള സംഗതിയാണ്. ഇതില്‍ ഏതെങ്കിലും രീതിയിലുള്ള പിഴവുകള്‍ ഉണ്ടായാല്‍ അത് ഭാവിയില്‍ ആ ബന്ധത്തെ ദോഷകരമായി ബാധിക്കും.
കാലങ്ങളായി പല കാര്യങ്ങളും മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് പങ്കാളിയുടെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകും. പങ്കാളി അറിയേണ്ട കാര്യങ്ങള്‍ പറയാതിരിക്കുകയും മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഇവരെ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന വിശ്വാസം പങ്കാളിയില്‍ വളര്‍ന്നുവരും. ദാമ്പത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ആശയവിനിമയം. ദാമ്പത്യത്തിലെ സന്തോഷവും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിന് ആശയവിനിമയം വളരെ പ്രധാനമാണ്. എന്നാല്‍ കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുമ്പോള്‍ ആശയവിനിമയത്തില്‍ വിള്ളലുണ്ടാകുകയും പങ്കാളികള്‍ക്കിടയില്‍ അകലമുണ്ടാകുകയും ചെയ്യും.
ചിലയാളുകള്‍ കാര്യങ്ങള്‍ പങ്കാളിയില്‍ നിന്നും മറച്ചുവെച്ചിട്ട് അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കും. താന്‍ കള്ളമൊന്നും പറഞ്ഞിട്ടില്ലല്ലോ എന്നും പങ്കാളി ചോദിക്കാത്തത് കൊണ്ടാണ് പറയാതിരുന്നതെന്നും പറയും. ഈ വാദങ്ങള്‍ കൊണ്ട് തങ്ങളുടെ ഭാഗം വെടിപ്പാക്കാമെങ്കിലും ദാമ്പത്യത്തെ അത് ദോഷമായി ബാധിക്കും. ഒരു പ്രശ്നം മറച്ചുവെക്കുന്നതിനായി പങ്കാളിയോടെ കാര്യങ്ങള്‍ പറയാതിരിക്കുന്നത് നുണ പറയുന്നതിന് തുല്യമാണ്.
പങ്കാളിയോട് പറയേണ്ട ഒരു കാര്യം പറയാതിരിക്കുന്നതിലൂടെ ഉടനടി ഒരു പ്രത്യാഘാതം ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ ആ സത്യം അവര്‍ അറിയുമ്പോള്‍ പങ്കാളിയില്‍ നിരാശയും വിഷമവും ഉണ്ടാകുന്നു. തന്നില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ചു എന്ന സത്യം അവരെ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും പങ്കാളിയോടുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു.
പ്രത്യാഘാതങ്ങള്‍
അറിയേണ്ട കാര്യങ്ങള്‍ മറച്ചുപിടിക്കുന്നതിലൂടെ പങ്കാളിയില്‍ നൈരാശ്യവും അമര്‍ഷവും നിറയും. അത് അവരെ വേദനിപ്പിക്കുകയും ദേഷ്യവും വെറുപ്പും വളരാന്‍ കാരണമാകുകയും ചെയ്യും. കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള കാരണങ്ങള്‍ എന്തുതന്നെ ആയാലും അത് ദാമ്പത്യത്തെ വിനാശകരമായി ബാധിക്കും.
ദാമ്പത്യത്തില്‍ എല്ലാ കാര്യങ്ങളും പങ്കുവെക്കുമ്പോള്‍, പങ്കാളികള്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധം വളരുന്നു. എന്നാലും കാര്യങ്ങള്‍ മറച്ചുപിടിക്കുമ്പോള്‍ വൈകാരികമായ പിന്തുണയ്ക്കുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. കാര്യങ്ങള്‍ മറച്ചുവെക്കുന്നതിലൂടെ വിശ്വാസ്മില്ലായ്മയുടെ അന്തരീക്ഷം പങ്കാളികള്‍ക്കിടയില്‍ സംജാതമാകുന്നു. ഇത് ദാമ്പത്യത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയയെ ബാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
