Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദാമ്പത്യത്തിലെ സമാധാനംകൊല്ലി ഈയൊരു ചിന്ത, അതുമാറ്റിയാല്‍ ഓരോ നിമിഷവും ആസ്വാദ്യകരം
ഭര്‍ത്താവ് തന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ, ബന്ധം വേര്‍പിരിയേണ്ടി വരുമോ, ഭാര്യയുടെ വീട്ടുകാര്‍ തനിക്ക് വില നല്കുന്നുണ്ടോ, പങ്കാളിക്ക് തന്നെ മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തുചെയ്യും, അവര്‍ തെറ്റിദ്ധരിക്കുമോ ഇങ്ങനെ ദാമ്പത്യത്തില്‍ സംശയങ്ങളുടെ നിമിഷങ്ങള്‍ ഉണ്ടാകാത്ത ദമ്പതിമാര്‍ ചുരുക്കമായിരിക്കും. അത്തരം ചിന്തകള്‍ അഥവാ അടിസ്ഥാനരഹിതമായ സംശയങ്ങള്‍ ദാമ്പത്യത്തിലെ സമാധാനംകൊല്ലികളാണ്. കുറച്ചുനേരമോ അല്ലെങ്കില്‍ ദിവസങ്ങളോ വര്‍ഷങ്ങളോ അവ നമ്മുടെ സമാധാനം ഇല്ലാതാക്കും. അമിതചിന്തയുടെ തടവറയില്‍ തളയ്ക്കും.

ബോളിവുഡ് നടിയായ കത്രീന കൈഫ് ഒരിക്കല്‍ ഇത്തരമൊരു സംശയം ഒരു ഇന്റെര്‍വ്യൂവില്‍ പങ്കുവെച്ചിട്ടുണ്ട്. കാമുകന് തന്നെ പൂര്‍ണമായും സ്നേഹിക്കാന്‍ കഴിയുമോ എന്നതാണ് തന്റെ ഏറ്റവും വലിയ ഭയം എന്നതായിരുന്നു അത്. പ്രണയത്തകര്‍ച്ച ഉണ്ടാകുമോ എന്നതാണ് തന്റെ ഏകഭയമെന്നും അന്നത്തെ പ്രണയത്തെ കുറിച്ച് അവര്‍ ആശങ്ക പങ്കുവെച്ചിരുന്നു.
സമാധാനംകൊല്ലിയായ സംശയം
അടിസ്ഥാനരഹിതമായ അത്തരം സംശയങ്ങള്‍ കാരണം തകരുന്ന ബന്ധങ്ങള്‍ അനേകമാണ്. പക്ഷേ ബന്ധങ്ങളില്‍ അത് വളരെ സാധാരണവുമാണ്. അങ്ങനെയാണെങ്കില്‍ അല്ലെങ്കില്‍ അങ്ങനെ സംഭവിച്ചാല്‍ എന്ന നെഗറ്റീവ് ചിന്തയോടെ കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടുന്നത് ബന്ധങ്ങളില്‍ അനാവശ്യമായ സ്ട്രെസ്സിനും സംശയങ്ങള്‍ക്കും കാരണമാകും. ആരോഗ്യകരമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് അത്തരം ഉത്കണ്ഠകള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചിരിക്കണം. പങ്കാളിയുമായും അവരുടെ കുടുംബവുമായും നല്ലൊരു ബന്ധം സ്ഥാപിക്കുന്നതിന് അത് അത്യാവശ്യമാണ്.
ഇത്തരം ചിന്തകളെ നേരിടേണ്ടതെങ്ങനെ
ബന്ധങ്ങളില്‍ ഇങ്ങനെയുള്ള ചിന്തകള്‍ ഒരു ഊരാക്കുടുക്കാണെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ അവയെ കൈകാര്യം ചെയ്യേണ്ടതെന്ന് തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയില്ലെങ്കില്‍ അതിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല.
ആദ്യം തന്നെ പങ്കാളിയുമായി ആശങ്കകകള്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും കാര്യങ്ങളെ ശരിയായ രീതിയില്‍ വിശദീകരിക്കാനും അവര്‍ക്ക് സാധിച്ചേക്കും. പങ്കാളിയുമായി ദൃഢമായ ബന്ധം സ്ഥാപിക്കുന്നതിന് അത്തരം തുറന്ന ചര്‍ച്ചകള്‍ വളരെയധികം ഗുണം ചെയ്യും.
ഭാവി പ്രവചിക്കാന്‍ ആരെക്കൊണ്ടും സാധിക്കില്ല. ബന്ധത്തില്‍ ഇനിയെന്താണ് സംഭവിക്കുകയെന്ന് അറിയാന്‍ ഒരു വഴിയുമില്ല. അതില്‍ നമുക്ക് നിയന്ത്രണവുമില്ല. പക്ഷേ എല്ലാം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്, അല്ലെങ്കില്‍ താന്‍ വിചാരിച്ചത് പോലെ നടക്കണമെന്ന് കരുതുന്നത് കൂടുതല്‍ മാനസിക സമ്മര്‍ദ്ദവും അനിശ്ചിതത്വവും ഉണ്ടാക്കും. അങ്ങനെയാണെങ്കിലോ അങ്ങനെ സംഭവിച്ചാലോ എന്നുള്ള ചിന്തകളെ കൂടുതല്‍ പോസിറ്റീവായ ചിന്തകള്‍ കൊണ്ട് മറയ്ക്കുക. ഉദാഹരണത്തിന് പങ്കാളി തന്നെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ചിന്തിച്ച് ആശങ്കപ്പെടുന്നതിന് പകരം, ആ ചിന്ത സത്യമല്ല, പകരം വെറും ഊഹം മാത്രമാണെന്നും അതിന്റെ നിജസ്ഥിതി അറിയേണ്ടതുണ്ടെന്നും മനസ്സിലാക്കുക.
വര്‍ത്തമാനകാലത്ത് ജീവിക്കുക
പങ്കാളിയുടെ സ്നേഹത്തില്‍ ഉറപ്പുണ്ടാകുന്നതിന് തുറന്ന ആശയവിനിമയവും വിശ്വാസവും സ്വന്തം ആവശ്യങ്ങളെ തിരിച്ചറിയുകയും വേണം. അവരെ കുറ്റപ്പെടുത്താതെ തങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കണം. ഇനി അഥവാ വിശ്വാസ്യതയ്ക്ക് ഉലച്ചില്‍ തട്ടിയിട്ടുണ്ടെങ്കില് അത് വീണ്ടെടുക്കുന്നതിന് സ്ഥിരമായ, വ്യക്തതയോടുള്ള ശ്രമം ആവശ്യമാണ്. വൈകാരികമായി അടുക്കാന്‍ ശ്രമിക്കല്‍, പുറത്തുപോകല്‍ എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. നെഗറ്റീവ് ചിന്തകളെയും തോന്നലുകളെയും വെല്ലുവിളിച്ച് പങ്കാളി നല്കുന്ന സ്നേഹവും പരിചരണവും തെളിവായി കണ്ട് അതിന് ശ്രദ്ധ നല്‍കുക. ഭാവി നിയന്ത്രിക്കാനുള്ള ശ്രമം പൂര്‍ണ്ണമായി ഉപേക്ഷിക്കുക.
പങ്കാളിയുടെ കുടുംബവുമായുള്ള ബന്ധം എങ്ങനെ ശക്തിപ്പെടുത്താം
വിവാഹം രണ്ടുപേര്‍ക്കിടയില്‍ മാത്രമല്ല, രണ്ട് കുടുംബങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യമാണെന്ന് പറയാറുണ്ട്. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. തുറന്ന ആശയവിനിമയവും ബഹുമാനവും സന്തുലിതാവസ്ഥയും ഉണ്ടെങ്കിലേ കുടുംബവുമായി നല്ല ബന്ധം സ്ഥാപിക്കാനാകൂ. പങ്കാളിയുടെ കുടുംബവുമായുള്ള ബന്ധത്തെ മുന്‍വിധിയോടെ സമീപിക്കാതെ നല്ല ബന്ധം സ്ഥാപിക്കുന്നതിനുള്ള അവസരമായി കാണുക.



Click it and Unblock the Notifications
