Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
പങ്കാളിയുടെ ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ കൂടെ നില്‍ക്കണം, അല്ലെങ്കില്‍....
ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. അതില്‍ തന്നെ നമ്മള് ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാവാം എന്നതാണ്. എന്നാല്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ പങ്കാളി മാനസികമായി പല കാര്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലൂടെയാണോ കടന്ന് പോവുന്നത്? ആ ഘട്ടത്തില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും, എങ്ങനെ അവര്‍ക്ക് പിന്തുണ നല്‍കാം എന്നത് വളരെയധികം ശ്രദ്ധേയമാണ്.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളോ ഓഫീസിലോ മറ്റോ ഉണ്ടാവുന്ന പ്രതിസന്ധികളോ വ്യക്തിപരമായ മറ്റ് ചില കാര്യങ്ങളോ എല്ലാം പലരിലും മാനസികാരോഗ്യത്തെ തകിടം മറിക്കാം. പലപ്പോഴും ഇത് കൃത്യമായി മനസ്സിലാക്കി പങ്കാളിക്കൊപ്പം നില്ക്കുക എന്നതാണ് ആദ്യത്തെ കാര്യം. പ്രശ്നങ്ങള്‍ ഏതുമായിക്കൊള്ളട്ടേ അതില്‍ നിന്ന് പരിഹാരം കാണാന്‍ കൂടെ നമ്മളുണ്ട് എന്ന ചിന്ത പങ്കാളിയില്‍ വരുത്തുകയാണ് ആദ്യത്തെ കാര്യം.
ബുദ്ധിമുട്ടേറിയ സമയത്ത് പങ്കാളിക്ക് വേണ്ട എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നതോടൊപ്പം തന്നെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും ഒരുമിച്ച് നേരിടും എന്ന ഉറപ്പും പങ്കാളിക്കു്ണ്ടെങ്കില് ഏത് പ്രശ്നത്തേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കും. അതിനായി നിങ്ങളുടെ പങ്കാളിയെ സഹായിക്കുന്നതിനുള്ള വഴികള്‍ ഈ ലേഖനത്തില്‍ പറയുന്നു.

ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുക
ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ പങ്കാളിയുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുക എന്നതാണ്. പെട്ടെന്നുണ്ടാവുന്ന ദേഷ്യം, മിണ്ടാതിരിക്കാല് അല്ലെങ്കില്‍ വിഷമിച്ചിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായിരിക്കും. അവരുടെ വികാരങ്ങള്‍ ഏത് തരത്തിലാണെന്ന് മനസ്സിലാക്കി അതിനെ പൂര്‍ണമായും പ്രകടിപ്പിക്കാന്‍ അനുവദിക്കുക. മാത്രമല്ല ഇത് സമ്മര്‍ദ്ദത്തെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കാര്യമാണ്. ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
തുറന്ന് സംസാരിക്കുക
ഏത് വലിയ പ്രശ്നമെങ്കിലും തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുക എന്നത് വളരെ വലിയ കാര്യമാണ്. പലപ്പോഴും എന്താണ് പങ്കാളിക്ക് പറയാനുള്ളതെന്ന് കേള്‍ക്കുക. അതിനെ തടസ്സപ്പെടുത്തുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുന്നത്. പലപ്പോഴും ഏത് പിന്തുണയ്ക്കും നിങ്ങള്‍ കൂടെയുണ്ട് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. സത്യസന്ധമായ രീതിയില്‍ അവര്‍ക്ക് പറയുന്നതിനുള്ള കാര്യം കേള്‍ക്കുകയും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
അതിരുകള്‍ നിര്‍വചിക്കുക
നിങ്ങളുടെ പങ്കാളിക്ക് സൗകര്യപ്രദമായ രീതിയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അതിരുകള്‍ നിശ്ചയിക്കുന്നതിന് ശ്രദ്ധിക്കണം. സമയം, ഊര്‍ജ്ജം, വൈകാരികത എന്നിവയെല്ലാം ഇതില്‍ പ്രധാനപ്പെട്ടതാണ്. ചെയ്യുന്ന ജോലിക്ക് മുന്‍ഗണന നല്‍കുന്നതിനും ആവശ്യമെങ്കില്‍ വേണ്ടാത്ത കാര്യങ്ങളില്‍ നോ പറയുന്നതിനും ഉള്ള പിന്തുണ അവര്‍ക്ക് നല്‍കേണ്ടതാണ്. ഇത് ഏത് ബുദ്ധിമുട്ടേറിയ സമയത്തേയും കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്നു.
ബഹുമാനിക്കാന്‍ പഠിക്കുക
പങ്കാളിയുടെ സമ്മര്‍ദ്ദകരമായ സാഹചര്യത്തില്‍ ഒരു കാരണവശാലും അവയെ കളിയാക്കാന്‍ ശ്രമിക്കരുത്. അത് പലപ്പോഴും നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ വഷളാക്കുന്നു. പ്രശ്നങ്ങളേയും അവരേയും ബഹുമാനിക്കാന്‍ പഠിക്കുക. അവരുടെ തീരുമാനങ്ങളെ മാനിക്കുകയും അതിന് വേണ്ടത്ര പ്രാധാന്യം നല്‍കുകയും ചെയ്യേണ്ടതാണ്. ക്ഷേമം നിലനിര്‍ത്തുന്നതിനും മികച്ച ദാമ്പത്യത്തിനും പരസ്പര ബഹുമാനം അനിവാര്യമാണ്.
പിന്തുണ നല്‍കുക
ഏത് പ്രശ്നമെങ്കിലും ഞാനുണ്ട് കൂടെ എന്ന ചിന്ത പങ്കാളിക്ക് നല്‍കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം കൊണ്ട് വരുന്നു. മാത്രമല്ല പുതിയ പരിധികളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും എങ്ങനെ മുന്നോട്ട് പോവണം എന്നതിനെക്കുറിച്ചും അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. വിജയങ്ങള്‍ അതെത്ര ചെറുതായാലും വലുതായാലും ഒരുമിച്ച് ആഘോഷിക്കുക, അതിനെ ബഹുമാനിക്കുക എന്നിവയിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാവും.



Click it and Unblock the Notifications
