Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നാല്‍പ്പത് പിന്നിട്ടാല്‍ ദാമ്പത്യത്തില്‍ വഴക്കുകള്‍ കുറയും, അടുപ്പം കൂടും കാരണമിത്
Marriage Communication After Forty: ചെറുപ്പം നഷ്ടപ്പെട്ടാല്‍ ദാമ്പത്യം വിരസപൂര്ണ്ണമാകില്ലേ എന്ന ചിന്ത പലരിലും ഉണ്ടാകാറുണ്ട്. ഉത്തരവാദിത്തങ്ങള്‍, മടുപ്പ്, ജോലി, ശാരീരികമായ മാറ്റങ്ങള്‍, ചിന്തകളിലെ മാറ്റം അങ്ങനെ പല ഘടകങ്ങള്‍ കൊണ്ടും ഒരു പ്രായം പിന്നിട്ടാല്‍ ദാമ്പത്യത്തിലെ ആവേശം കെടാമെന്നാണ് ചിലരെങ്കിലും കരുതുന്നത്. എന്നാല്‍ വളരെ ചുരുക്കം ആളുകളിലേ അങ്ങനെ സംഭവിക്കാറുള്ളു. ബാക്കിയുള്ളവരില്‍ പ്രായം കൂടുന്തോറും അടുപ്പം കൂടിവരും, വഴക്കുകളും അഭിപ്രായഭിന്നതകളും കുറഞ്ഞുവരും. അതിന്റെ രഹസ്യമെന്താണ്, നോക്കാം.

ദാമ്പത്യം എന്നത് ഉള്ളംകയ്യിലെന്ന പോലെ വളരെ ശ്രദ്ധയോടെ കൊണ്ടുനടക്കേണ്ട ഒരു ബന്ധമാണ്. ചെറിയൊരു ശ്രദ്ധക്കുറവ് മതി, അത് താഴെ വീണ് ഉടഞ്ഞുപോകാം. എന്നാല്‍ നിരന്തരമായ ശ്രദ്ധയും പരിശ്രമവും വിട്ടുവീഴ്ചയും ഉണ്ടെങ്കില്‍ നാല്പ്പതെന്നല്ല, എത്ര പ്രായം കഴിഞ്ഞാലും ദാമ്പത്യം മധുരിതമായിരിക്കും.
പ്രായമെത്രയായാലും ദാമ്പത്യത്തിന് ചെറുപ്പം
ശാരീരികമായ മാറ്റങ്ങള്‍ വരുമ്പോള്‍ ദാമ്പത്യത്തില്‍ ലൈംഗികത അടക്കം ചില കാര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്നത് സത്യമാണ്. അത്തരം ഘട്ടങ്ങളില്‍ കുറച്ച് കൂടുതല്‍ കരുതല്‍ നല്കിയാല് ദാമ്പത്യത്തിന്റെ മാധുര്യം നിലനിര്‍ത്താനാകും. ക്ഷമ, പക മനസ്സില്‍ കൊണ്ടുനടക്കാതിരിക്കുക, മുതലെടുക്കാതിരിക്കുക, അന്യോന്യം ശാരീരിക, മാനസികസ്ഥിതികള് മനസ്സിലാക്കുക, താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കി ഒപ്പം നില്ക്കുക, തുറന്ന് സംസാരിക്കുക തുടങ്ങി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദാമ്പത്യം എന്നും സന്തോഷകരമായിരിക്കും.
പ്രായം കൂടുന്തോറും ദാമ്പത്യത്തിലെ അടുപ്പം കൂടുകയും വഴക്കുകള്‍ കുറയുകയും ചെയ്യുന്ന ചിലരെ കണ്ടിട്ടില്ലേ. എന്നും ദാമ്പത്യം മാധുര്യത്തോടെ നിലനിര്‍ത്താന്‍ അവരെ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പങ്കാളിക്ക് കൂടുതല്‍ പരിഗണന
പ്രായം കൂടുന്തോറും പങ്കാളിയുടെ കാര്യങ്ങള്‍ക്ക് കുറച്ച് കൂടുതല്‍ ശ്രദ്ധയും പരിഗണനയും നല്‍കുക. അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ പരിഗണന നല്‍കുക. അവരുമായി കൂടുതല്‍ നേരം സംസാരിക്കാനും അവരുടെ ചിന്തകള്‍ കേള്‍ക്കാനും കൂടുതല്‍ സമയം ചിലവഴിക്കുക.
കുറ്റപ്പെടുത്താതിരിക്കുക
എന്തുകാര്യത്തിനും ചെറിയ കുറവുകള്‍ പോലും ചൂണ്ടിക്കാട്ടി പങ്കാളിയെ കുറ്റപ്പെടുത്തുന്ന ശീലം പലര്‍ക്കും ഉണ്ടായിരിക്കും. എന്നാല്‍ പ്രായമാകുന്തോറും ആ ദുശ്ശീലം ഒഴിവാക്കുക. കുറ്റപ്പെടുത്തല്‍ ഏതുപ്രായത്തിലും ദാമ്പത്യത്തിന്റെ സന്തോഷത്തെ ഇല്ലാതാക്കുന്ന കാര്യമാണ്. പങ്കാളി ചെയ്യുന്ന ചില തെറ്റുകള്‍ ക്ഷമിക്കുക. അവ പരിഹരിക്കാന്‍ അവരെ സഹായിക്കാന്‍ ശ്രമിക്കുക. അത്ര വലുതല്ലാത്ത കാര്യങ്ങള്‍ വിട്ടുകളയുക.
കൂടുതല്‍ നേരം ഒന്നിച്ച് ചിലവഴിക്കുക
പ്രായം കൂടുന്തോറും ഒഴിവുസമയം കൂടിവരും. അപ്പോള്‍ പങ്കാളിക്കൊപ്പം സമയം ചിലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. അത് വേണ്ടവിധം വിനിയോഗിക്കുക. കൂടെ ജീവിക്കുന്ന ആളാണെന്ന് കരുതി അടുപ്പം ഉണ്ടായിക്കൊള്ളണമെന്നില്ല. ഒന്നിച്ച് സംസാരിച്ച് സമയം ഒന്നിച്ച് ചിലവഴിക്കുമ്പോഴാണ് അവര്‍ക്കിടയില്‍ അടുപ്പം വളരുന്നത്. ഒന്നിച്ച് നടക്കാന്‍ പോകുകയോ സിനിമ കാണുകയോ ജോലികള്‍ ഒന്നിച്ച് ചെയ്യുകയോ വ്യായാമം ചെയ്യുകയോ ഒക്കെ ചെയ്യുക.
താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക
ദാമ്പത്യത്തില്‍ സ്വന്തം താല്‍പ്പര്യങ്ങളും പങ്കാളിയുടെ താല്‍പ്പര്യങ്ങളും വേണ്ടെന്നുവെക്കുന്ന അവസ്ഥയുണ്ടാകാതെ നോക്കുക. ദാമ്പത്യത്തിലെ ഉത്തരവാദിത്തങ്ങള്‍ ചെയ്തുകൊണ്ടുതന്നെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുക. ഇഷ്ടങ്ങളും സൗഹൃദങ്ങളും തുടരുക.
ശാരീരിക അടുപ്പം തുടരുക
ശാരീരികബന്ധം തുടരുന്നത് ദാമ്പത്യത്തെ കൂടുതല്‍ സന്തോഷപൂര്ണ്ണമാക്കുമെന്ന് ഗവേഷണങ്ങള്‍ ശരിവെക്കുന്നു. ശാരീരികമായി മാത്രമല്ല, വൈകാരികമായും പങ്കാളിയുമായി അടുപ്പം നിലനിര്‍ത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
