Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളുന്ന ഭാര്യ, ചിന്തിച്ചു നില്‍ക്കാതെ ഭര്‍ത്താവ് ചെയ്യേണ്ട 6 കാര്യം
Relationship Tips: ദാമ്പത്യജീവിതം എല്ലായ്പ്പോഴും ഒരുപോലെയാകില്ല. ബന്ധങ്ങളില്‍ ചിലപ്പോള്‍ പ്രണയവും ചിലപ്പോള്‍ കലഹങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഭാര്യയോ ഭര്‍ത്താവോ ആരായാലും ചിലപ്പോഴൊക്കെ ദേഷ്യപ്പെടാം. എത്ര ദൃഢമായ ബന്ധമാണെങ്കിലും അതില്‍ ചില തര്‍ക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. ഭര്‍ത്താവ് ദിവസം മുഴുവന്‍ ഓഫീസിലോ ബിസിനസ്സിലോ തിരക്കില്‍ മുഴുകി രാത്രി വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ഭാര്യ ദേഷ്യത്തോടെ പെരുമാറാന്‍ തുടങ്ങിയാല്‍, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്നു.
ഭാര്യക്ക് ഭര്‍ത്താവിനെ മെരുക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഭര്‍ത്താവിന് ഭാര്യയെ കൈകാര്യം ചെയ്യാന്‍ അല്പം പ്രയാസമാണ്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തിലുള്ളത്. കോപാകുലയായ ഒരു ഭാര്യയെ തണുപ്പിക്കാന്‍ ചില വഴികളുണ്ട്. (how to deal with an angry wife) ഇവ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ഭാര്യയുടെ ദേഷ്യം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാനും നിങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സാധിക്കും.

നീരസത്തിന്റെ കാരണം അറിയുക
നിങ്ങളുടെ ഭാര്യക്ക് എന്തെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അതിന് കാരണം നിങ്ങളുടെ പ്രവര്‍ത്തികളാണോ എന്ന് ആദ്യം സ്വയം ചോദിക്കുക. അതിനുശേഷം അവരോട് ദേഷ്യത്തിന്റെ കാരണം ചോദിക്കുക. ഭാര്യയുടെ ദേഷ്യത്തിന് പിന്നിലെ കാരണം ന്യായമാണെന്ന് തോന്നുന്നുവെങ്കില്‍ അവരോട് സംസാരിക്കുക. തെറ്റ് നിങ്ങളുടേതാണെങ്കില്‍ അവരെ സമാധാനിപ്പിക്കാനായി ക്ഷമ ചോദിക്കുക.
ചിലപ്പോഴൊക്കെ അവഗണിക്കുക
നിങ്ങളുടെ ഭാര്യയുടെ ദേഷ്യം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ ഒരു വഴി തേടുകയാണെങ്കില്‍, ചിലപ്പോഴൊക്കെ അവളെ അവഗണിക്കുക. ഇത് അവരുടെ ദേഷ്യം പെട്ടെന്ന് ശമിപ്പിക്കും. അവള് നിങ്ങളോട് അനാവശ്യമായി ദേഷ്യപ്പെടുകയായിരുന്നുവെന്ന് അവള് പിന്നീട് മനസ്സിലാക്കും. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്കിയുകയും മറുപടി നല്‍കുകയും ചെയ്താല്‍ ഇത് അവരെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചേക്കാം. എന്നാല്‍ അവരുടെ ദേഷ്യത്തെ നിങ്ങള്‍ കണക്കിലെടുക്കുന്നില്ലെങ്കില്‍ എളുപ്പത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യാനാകും. അതിനാല്‍, അവരുടെ വാക്കുകളോട് അമിതമായി പ്രതികരിക്കരുത്. നിങ്ങളുടെ ഭാര്യ നാടകം കളിക്കുകയാണെന്ന് നിങ്ങള്‍ക്ക് തോന്നിയാലും, അവളെ മനസിലാക്കാന്‍ ശ്രമിക്കുക, അവളെ ശകാരിക്കരുത്.
കുട്ടികളുടെ സഹായം
ഭാര്യയുടെ ദേഷ്യം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കുട്ടികളുടെ സഹായവും തേടാം. ഭാര്യ ദേഷ്യപ്പെടുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കുട്ടികള്‍ അടുത്തുണ്ടെങ്കില്‍, അവര്‍ ഉച്ചത്തില്‍ നിങ്ങളോട് ഒന്നും പറയില്ല. നിങ്ങളുടെ ഭാര്യയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍, അവളെ വീട്ടില്‍ നിന്ന് പുറത്ത് കൊണ്ടുപോകുക. പുറത്തിറങ്ങി ഒന്ന് കറങ്ങുമ്പോള്‍ ഭാര്യയുടെ ദേഷ്യം തണുത്തിട്ടുണ്ടാകും.
പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക
നിങ്ങളുടെ ഭാര്യയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍, അവളോടൊപ്പം സമയം ചെലവഴിക്കുക. അവരോട് സംസാരിക്കുക. ചിലപ്പോള്‍ നിങ്ങളുടെ ഭാര്യയ്ക്കൊപ്പം സമയം ചെലവഴിക്കാത്തതായിരിക്കാം അവരുടെ ദേഷ്യത്തിന് കാരണം. നിങ്ങള്‍ക്ക് ചിലപ്പോള്‍ ജോലിത്തിരക്ക് കാരണം ഭാര്യക്ക് സമയം നല്കാന് കഴിയുന്നില്ലെങ്കിലും, നിങ്ങള്‍ അവരോടൊപ്പം ഇരിക്കുന്ന സമയമത്രയും നല്ല രീതിയില്‍ ചെലവഴിക്കുക.
സ്നേഹത്തോടെ പെരുമാറുക
നിങ്ങളുടെ ഭാര്യ എത്ര ദേഷ്യപ്പെട്ടാലും അവളോട് എപ്പോഴും സ്നേഹത്തോടെ പെരുമാറുക. നിങ്ങളുടെ ഭാര്യയുടെ മുന്നില്‍ വൈകാരികമായി നിന്നാല്‍ അവളുടെ ദേഷ്യം കുറയും. നിങ്ങള്‍ അവരെ എത്രമാത്രം ശ്രദ്ധിക്കുന്നു എന്ന് അവരെ മനസിലാക്കിപ്പിക്കുക. സാധാരണഗതിയില്‍ ഭാര്യയോട് ക്ഷമാപണം നടത്തിയാല്‍ പ്രശ്നം പരിഹരിക്കപ്പെടും. എന്നാല്‍ സോറി പറഞ്ഞാലും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍, അവള്‍ക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങള്‍ വാങ്ങിനല്‍കുക. ഇത് നിങ്ങളുടെ ബന്ധം ദൃഢമാക്കും.
വിശ്രമം നല്‍കുക
നിങ്ങളുടെ ഭാര്യ ദേഷ്യപ്പെട്ടാല്‍, പെട്ടെന്ന് അവളെ കെട്ടിപ്പിടിച്ച് ഒരു ചുംബനം നല്‍കുക. അത്തരമൊരു സാഹചര്യത്തില്‍, അവള് എല്ലാം മറക്കുകയും ദേഷ്യം സാധാരണ നിലയിലാകുകയും ചെയ്യും. ഒരു വീട് കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവള് ദിവസം മുഴുവന്‍ നിങ്ങളുടെ മാതാപിതാക്കളെയും കുട്ടികളെയും പരിപാലിക്കുന്നു. വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ ജോലികളില്‍ നിന്നെല്ലാം ഒരു ദിവസത്തേക്ക് വിശ്രമം വേണമെന്ന് ആരും ആഗ്രഹിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഇടയ്ക്കിടെ അവരുമായി പുറത്ത് പോകുക, ഒന്നിച്ച് ഭക്ഷണം കഴിക്കുക.



Click it and Unblock the Notifications
