Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
സെലിബ്രിറ്റികളായാലും സാധാരണക്കാരായാലും ജീവിതത്തില്‍ ബന്ധങ്ങള്‍ തമ്മില്‍ ബ്രേക്കപ്പ് ആകുന്നതോ ഡിവോഴ്‌സ് ആകുന്നതോ ആയ വാര്‍ത്തകള്‍ ഇന്നത്തെക്കാലത്ത് സാധാരണമാണ്. ഭര്‍ത്താവ്-ഭാര്യ അല്ലെങ്കില്‍ കാമുകി-കാമുകന്‍മാര്‍ തമ്മിലുള്ള ബന്ധം പല കാരണങ്ങളാലും തകരുന്നു. രണ്ടുപേരും തമ്മില്‍ യോജിച്ച് പോകില്ലെന്ന് തോന്നിയാല്‍ ആ ബന്ധം വേര്‍പിരിയാന്‍ പങ്കാളികള്‍ തമ്മില്‍ തീരുമാനിക്കുന്നു. ഏറ്റവും ശക്തമായി നിലനിന്നിരുന്ന ബന്ധങ്ങള്‍ പോലും ചില ചെറിയ കാരണങ്ങളാല്‍ തകര്‍ന്നേക്കാം. അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ പങ്കാളിയില്‍ നിങ്ങള്‍ കണ്ട നല്ല ഗുണങ്ങള്‍ പോലും മോശമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.
ഏതൊരു ബന്ധവും നിലനിര്‍ത്താന്‍, നിങ്ങള്‍ ആ ബന്ധത്തില്‍ നിങ്ങളുടെ വേഷം വളരെ സത്യസന്ധമായി ചെയ്യണം. ഒരു ബന്ധത്തില്‍ സത്യസന്ധതയില്ലായ്മ കലരുമ്പോള്‍ തന്നെ അത് തകരാന്‍ തുടങ്ങും. പങ്കാളിയുടെ മോശം ശീലങ്ങള്‍, പരസ്പര വിശ്വാസക്കുറവ് അല്ലെങ്കില്‍ തെറ്റിദ്ധാരണ തുടങ്ങിയവ മൂലമാണ് മിക്ക ബന്ധങ്ങളും ബ്രേക്കപ്പില്‍ എത്തുന്നത്. നിങ്ങളുടെ ബന്ധവും ഇങ്ങന തകര്‍ച്ചയുടെ വക്കിലാണെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ബ്രേക്കപ്പിന്റെ വക്കിലെത്തിയ ബന്ധങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ചില വഴികള്‍ ഇവിടെ വായിച്ചറിയാം.

തെറ്റിദ്ധാരണ പാടില്ല
ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ ഒരുമിച്ച് ചെലവഴിക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അവ കൃത്യസമയത്ത് അവസാനിപ്പിച്ചില്ലെങ്കില്‍, ആ ബന്ധം തകര്‍ക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമായേക്കാം. നിങ്ങള്‍ രണ്ടുപേരും തമ്മില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍, അതിനെക്കുറിച്ച് നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കുക. ഇത് നിങ്ങളുടെ വഴക്കിന്റെ കാരണം അറിയാനാകുകയും അത് നേരെയാക്കാന്‍ സഹായിക്കുകയും ചെയ്യും.
പങ്കാളിക്ക് സ്വാതന്ത്യം
ഒരാള്‍ക്ക് നിങ്ങളോട് എത്ര അടുപ്പമുണ്ടെങ്കിലും അവര്‍ക്കായും നിങ്ങള്‍ ഒരു വ്യക്തിഗത ഇടം നല്‍കേണ്ടതാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാകും. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഉണ്ടാകും. നിങ്ങളുടെ പങ്കാളിക്കായി അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം നല്‍കുക. നിങ്ങള്‍ തമ്മില്‍ പരസ്പരം എന്തെങ്കിലും വഴക്കുകളുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കുറച്ച് സമയം നല്‍കുക. ഇതിലൂടെ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വീണ്ടും മെച്ചപ്പെടും.
സ്വന്തം തെറ്റ് സമ്മതിക്കുക
വഴക്കുണ്ടായാല്‍ ഒരിക്കലും നിങ്ങളുടെ പങ്കാളിയെ മാത്രം കുറ്റപ്പെടുത്തരുത്. ശാന്തമായ ശേഷം, നിങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കുക. നിങ്ങളുടെ പങ്കാളിയുടെ മുന്നില്‍ നിങ്ങളുടെ തെറ്റ് സമ്മതിക്കുന്നതില്‍ ഒരു മടിയും വിചാരിക്കേണ്ട. നിങ്ങളുടെ പങ്കാളിയുടെ മുന്നില്‍ നിങ്ങളുടെ തെറ്റ് സമ്മതിക്കുന്നതിലൂടെ നിങ്ങള്‍ ഒരിക്കലും ചെറുതാകില്ലെന്ന് മനസിലാക്കുക. മറിച്ച് അത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനേ സഹായിക്കൂ. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കില്‍ ഒരു മടിയും കൂടാതെ നിങ്ങളുടെ തെറ്റ് സമ്മതിക്കുക.
പരസ്പരം പിന്തുണയ്ക്കുക
ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം പിന്തുണയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. പരസ്പരം പിന്തുണയ്ക്കുക, പരസ്പരം പ്രാധാന്യം നല്‍കുക. നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് പ്രത്യേകമാണെന്ന് തോന്നിപ്പിക്കുക. എളുപ്പത്തിലുള്ള ബ്രേക്കപ്പ് തടയാന്‍ നിങ്ങളുടെ പരസ്പര പിന്തുണ നിങ്ങളെ സഹായിക്കും.
ശീലങ്ങള്‍ മെച്ചപ്പെടുത്തുക
ചില ദുശ്ശീലങ്ങള്‍ മൂലമാണ് നിങ്ങള്‍ തമ്മില്‍ ബ്രേക്കപ്പ് സംഭവിക്കുന്നതെങ്കില്‍, ആ ശീലങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയാണോ ശരിക്കും തെറ്റ് ചെയ്തത് അതോ നിങ്ങളുടെ ശീലമാണോ ബന്ധത്തെ മോശമായി ബാധിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഉത്തരം ഉണ്ടായിരിക്കണം. നിങ്ങളുടെ ചില ശീലങ്ങള്‍ കാരണവും ബ്രേക്കപ്പ് സംഭവിക്കാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ ബന്ധമല്ല, ദുശീലങ്ങളാണ് മാറ്റേണ്ടത്.
പരസ്പര പ്രാധാന്യം മനസ്സിലാക്കുക
ബ്രേക്കപ്പ് ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കേണ്ടതുണ്ട്. നിങ്ങള്‍ നിങ്ങളുടെ പങ്കാളിക്ക് അല്‍പം സ്‌പെഷ്യലാണ് എന്ന് തോന്നിപ്പിക്കുക.
ക്ഷമ ചോദിക്കുക
ബന്ധങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ കാരണം പലപ്പോഴും ആ ബന്ധം തകരുന്നു. നിങ്ങളുടെ ബന്ധം ബ്രേക്ക് അപ്പ് ആകുന്നത് നിങ്ങളുടെ തെറ്റ് കൊണ്ടാണെന്ന് മനസിലായാല്‍ പങ്കാളിയോട് ക്ഷമ ചോദിക്കുന്നതില്‍ മടി കാണിക്കേണ്ട. പങ്കാളിയോട് ആവശ്യമെങ്കില്‍ ക്ഷമാപണം നടത്തുന്നത് ബന്ധം തകരുന്നതില്‍ നിന്ന് രക്ഷിക്കും. ഭാവിയില്‍ നിങ്ങളുടെ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കുക.



Click it and Unblock the Notifications