Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉറ്റസുഹൃത്തുമായി പ്രണയത്തിലാവുമെന്ന ഭയമാണോ? 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൗഹൃദം തുടരാം
പ്രണയം ആര്‍ക്കും ആരോടും തോന്നാം, പ്രണയത്തിന് പ്രായമില്ല, എന്ന് നമുക്കെല്ലാം അറിയാം. അതുപോലെ തന്നെയാണ് സൗഹൃദവും. എന്നാല്‍ ഉറ്റസുഹൃത്ത് പലര്‍ക്കും പങ്കാളിയാവുന്നതും നാം കണ്ടിട്ടുണ്ട്. ആത്മാര്‍ത്ഥ സൗഹൃദവും ആത്മാര്‍ത്ഥ പ്രണയവും രണ്ടും രണ്ടാണ്. കാരണം പ്രണയവും സൗഹൃദവും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂ. പലപ്പോഴും പ്രണയത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നതും ഈ സൗഹൃദം മൂലം തന്നെയായിരിക്കും. നിങ്ങളുടെ കാമുകനോ കാമുകിയോ മുന്‍പ് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നോ? എങ്കില്‍ അവര്‍ പിന്നീട് കാമുകിയോ കാമുകനോ ആയപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് ചിന്തിച്ചിട്ടുണ്ടോ?
പലപ്പോഴും അടുത്ത സുഹൃത്തിനെ തന്നെ പ്രണയിക്കുമ്പോള്‍ പലരും ഭയക്കുന്നു. അത് സൗഹൃദത്തെ ബാധിക്കുമോ, ബന്ധങ്ങള്‍ ഇല്ലാതാവുമോ എന്നെല്ലാം പലരും ചിന്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വീഴുമോ എന്ന് ഭയക്കുന്നവര്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

പരിധി മറക്കരുത്
ഒരിക്കലും പ്രണയത്തിനും സൗഹൃദത്തിനും ഇടയിലുള്ള അതിര്‍വരമ്പ് ലംഘിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗഹൃദത്തിലും പ്രണയത്തിലും ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സൗഹൃദവും പ്രണയവും രണ്ടും രണ്ടാണ് എന്ന കാര്യം ആദ്യം തിരിച്ചറിയണം. ഇത്തരം തിരിച്ചറിവുകള്‍ ഉള്ളവരെങ്കില്‍ ഇവര്‍ ഒരിക്കലും പ്രണയത്തിന്റെ കാര്യത്തിലേക്ക് എടുത്ത് ചാടില്ല. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
വികാരവിചാരങ്ങള്‍ നിസ്സാരമല്ല
ഒരിക്കലും വികാര വിചാരങ്ങള്‍ നിസ്സാരമല്ല എന്നത് നമുക്കറിയാം. പലപ്പോഴും നിങ്ങളുടെ ഏത് വികാരങ്ങളും നിങ്ങള്‍ ആദ്യം പ്രകടിപ്പിക്കുന്നത് ഉറ്റ സുഹൃത്തിനോടാവാം. കാരണം അതുകൊണ്ട് തന്നെയാണ് പല സൗഹൃദങ്ങളും വിലപ്പെട്ടതായി മാറുന്നതും. എന്നാല്‍ ഇത് പ്രണയത്തിലേക്ക് പോവുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അധികം സമയമില്ല എന്നതാണ് സത്യം. ആത്മസുഹൃത്തിനോട് ആണെങ്കിലും എല്ലാം തുറന്ന് പറയുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് സൗഹൃദത്തെ അതുപോലെ തന്നെ മുന്നോട്ട് കൊണ്ട് പോവുന്നു, ഒരിക്കലും പ്രണയത്തിലേക്ക് എത്തുന്നില്ല.
സ്വകാര്യതകള്‍ നിര്‍ബന്ധം
സ്വകാര്യതകള്‍ നിര്‍ബന്ധമുള്ളവരാണെങ്കില്‍ പോലും പലപ്പോഴും പലതും തുറന്ന് പറയുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. എന്നാല്‍ ഇത് പിന്നീട് പ്രണയത്തിലേക്കും അത് വഴി വിവാഹത്തിലേക്കും എത്തുന്നതിന് അധികം സമയം വേണ്ട. അതുകൊണ്ട് തന്നെ നമ്മളെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ നമ്മള് മാത്രം മനസ്സില്‍ വെക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും ഒരു പുതിയ പ്രണയത്തിലേക്കും നിങ്ങളെ എത്തിക്കാം. സ്വകാര്യതയുടെ ലോകത്തേക്ക് മറ്റൊരാള്‍ക്കും സ്വാതന്ത്ര്യം നല്‍കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇതിന് അനുവദിക്കരുത്.
ലഹരി വേണ്ട
പലപ്പോഴും ലഹരിയുടെ പുറത്ത് സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നവരും ഉണ്ട്. ഇവര്‍ പല ബന്ധത്തേയും പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ഉള്ളിലുള്ള പല വികാരങ്ങളും പുറത്തേക്ക് വരുന്നതിനും അത് പലപ്പോഴും ഉറ്റസുഹൃത്തിനോട് തുറന്ന് പറയുന്നതിനും നിങ്ങള്‍ ശ്രമിക്കും. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് ലഹരി ഉപയോഗം വേണ്ട.
പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍
പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും നിങ്ങളുടെ ഉറ്റസുഹൃത്തുമായി ഉണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത്തരം ചര്‍ച്ചകള്‍ വഴി പിന്നീട് ഒരു പ്രണയത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. പലപ്പോഴും ഇത് പ്രണയത്തിലേക്ക് നിങ്ങളെ എത്തിക്കും. അതും നിങ്ങളുടെ ഉറ്റസുഹൃത്തുമായുള്ള പ്രണയത്തിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ഇവരോടൊപ്പമുള്ള പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications