Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഒരു ദിവസം പിണക്കം, അടുത്ത ദിവസം ഇണക്കവും; ബന്ധങ്ങളിലെ അസ്ഥിരത എങ്ങനെ നേരിടും
മനുഷ്യബന്ധങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. പലപ്പോഴും ബന്ധങ്ങള്‍ നമ്മള് ഒരിക്കലും ആഗ്രഹിക്കാത്ത സംഘര്‍ഷങ്ങളിലൂടെ കടന്നുപോകും. തൊട്ടടുത്ത ദിവസം തന്നെ ആ സംഘര്‍ഷങ്ങളെ അതിജീവിച്ച് മുന്നേറുകയും ചെയ്യും. ദാമ്പത്യത്തിലും ഇക്കാര്യം വ്യത്യസ്തമല്ല. സന്തോഷവും സങ്കടവും പ്രതീക്ഷയും നിരാശയും ചേര്‍ത്തുപിടിക്കലും അടര്ത്തിമാറ്റലുമെല്ലാം ചേര്‍ന്നതാണ് ദാമ്പത്യം.

പക്ഷേ ചില ഘട്ടങ്ങളില്‍ ഈ ബന്ധത്തിന് ഒരു നിലനില്‍പ്പുണ്ടോ എന്ന ഒരു ചോദ്യത്തില്‍ പല ദമ്പതിമാരും ചെന്നെത്താറുണ്ട്. ബന്ധത്തിലെ അസ്ഥിരതയാണ് അതിനുള്ള ഒരു കാരണം. സംഘര്‍ഷങ്ങള്‍, ആശയവിനിമയം അറ്റുപോകല്‍, പുറത്തുനിന്നുള്ള സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം കാരണം ബന്ധങ്ങളിലെ സ്ഥിരത കാത്തുസൂക്ഷിക്കുന്നത് പലപ്പോഴും വെല്ലുവിളിയായി മാറും. പക്ഷേ ക്ഷമയും സഹാനുഭൂതിയും ഫലപ്രദമായ ആശയവിനിമയവും ഉണ്ടെങ്കില്‍ ബന്ധങ്ങളിലെ അസ്ഥിരതയും സംഘര്‍ഷഭരിത മുഹൂര്ത്തഹങ്ങളും മറികടക്കാം.
ബന്ധങ്ങളിലെ അസ്ഥിരത മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പ്രശ്നങ്ങള്‍ തിരിച്ചറിയല്‍
ആദ്യം തന്നെ ബന്ധത്തില്‍ അസ്ഥിരതയ്ക്ക് കാരണമാകുന്ന പ്രശ്നം തിരിച്ചറിയുകയാണ് വേണ്ടത്. തിരിച്ചറിഞ്ഞാല്‍ മാത്രം പോര, അവയെ അവഗണിക്കാതെ അഭിമുഖീകരിക്കണം. പങ്കാളികള്‍ ഒന്നിച്ചിരുന്ന് പ്രശ്നങ്ങളെ വിലയിരുത്തുകയും അതെക്കുറിച്ച് സംസാരിക്കുകയും വേണം. പരിഹരിക്കപ്പെടാതെ കിടക്കന്ന പ്രശ്നങ്ങള്‍, പലതരത്തിലുള്ള പ്രതീക്ഷകള്‍, സാമ്പത്തികം എന്നിങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അസ്ഥിരതയുടെ പ്രധാന കാരണം കണ്ടുപിടിക്കുന്നത് ഫലപ്രദമായ പ്രശ്നപരിഹാരത്തിലൂടെയും ആശയവിനിമയത്തിലൂടെയുമാണ്.
ആശയവിനിമയം
വിജയകരമായ ദാമ്പത്യത്തിന്റെ പ്രധാനലക്ഷണം ഫലപ്രദമായ ആശയവിനിമയമാണ്. പ്രത്യേകിച്ച് കഷ്ടകാല സമയത്ത് ആശയവിനിമയത്തില്‍ ഒട്ടും കുറവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പങ്കാളികള്‍ രണ്ടുപേര്‍ക്കും അവരുടെ തോന്നലുകളും ചിന്തകളും വികാരങ്ങളും ഒട്ടും മടിയില്ലാതെ പറയാന്‍ കഴിയുന്ന സുരക്ഷിതവും ആരോഗ്യകരവുമായ സാഹചര്യം ദാമ്പത്യത്തിലുണ്ടാകണം. അതോടൊപ്പം മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും അവരോട് സഹതപിക്കാനും ഉള്ള മനസ്സ് പങ്കാളികള്ക്കുണ്ടാകണം. അങ്ങനെയുള്ളവര്‍ക്കേ പരസ്പരം ബഹുമാനിക്കാനും മനസ്സിലാക്കാനും സാധിക്കുള്ളൂ.
സ്വയം കരുതല്‍
ഒരു വ്യക്തിയെന്ന നിലയില്‍ പങ്കാളികളിലെ വൈകാരിക ക്ഷേമം കാത്തുസൂക്ഷിക്കുന്നതിനും ബന്ധത്തിന്റെ ദൃഢത നിലനിര്‍ത്തുന്നതിനും വ്യക്തിപരമായ കാര്യങ്ങള്‍ പൂര്‍ണ്ണമായും പങ്കാളി അറിയേണ്ടത് ആവശ്യമാണ്. നമ്മുട ആവശ്യങ്ങള്‍, പരിമിതികള്‍, പ്രതീക്ഷകള്‍ എന്നിവയെല്ലാം പങ്കാളിയോട് പറയാന്‍ മടി കാണിക്കരുത്. പരസ്പരം അത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കുകയും അത് അംഗീകരിക്കുകയും വേണം. ഒപ്പം തന്നെ സ്വയം കരുതല്‍ നല്‍കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കുക. റിലാക്സേഷ നും മാനസിക പിരിമുറുക്കം മാനേജ് ചെയ്യുന്നതിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും വേണ്ട കാര്യങ്ങള്‍ നിത്യവും ചെയ്യുക. വ്യായാമം, ധ്യാനം, മറ്റ് ഹോബികള്‍ എന്നിവയെല്ലാം മൊത്തത്തിലുള്ള മാനസിക, ശാരീരിക ക്ഷേമം നല്‍കും.
ആവശ്യമെങ്കില്‍ സഹായം തേടുക
ചില സാഹചര്യങ്ങളില്‍ പങ്കാളികള്‍ എത്ര ശ്രമിച്ചാലും ബന്ധങ്ങളിലെ അസ്ഥിരത തുടരും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ സഹായം ഉപകരിക്കും. ബന്ധങ്ങളിലെ സ്ഥിരത വീണ്ടെടുക്കാന്‍ വിദഗ്ധരുടെ സഹായം തേടുക. കപ്പിള്‍ കൗണ്‍സിലിംഗ്, തെറാപ്പി എന്നിവയെല്ലാം ഇത്തരം സഹായങ്ങളാണ്. ഇതിലൂടെ ഫലപ്രദമായ ആശയവിനിമയത്തിനുള്ള വഴികളും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും തുറന്നുകിട്ടും.
പരിഹാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക
പണ്ട് സംഭവിച്ചതോ ഇപ്പോള്‍ സംഭവിക്കുന്നതോ ആയ പ്രശ്നങ്ങളില്‍ കടിച്ചുതൂങ്ങി നില്‍ക്കാതെ, ബന്ധം മുന്നോട്ടുപോകണമെങ്കില്‍ പരിഹാരങ്ങളെ കുറിച്ചും പോസിറ്റീവ് ആയ മാറ്റങ്ങളെ കുറിച്ചും ചിന്തിക്കണം എന്ന ബോധ്യം വളര്‍ത്തിയെടുക്കുക. ദാമ്പത്യത്തില്‍ ചില ലക്ഷ്യങ്ങള്‍ വെക്കുകയും അത് നേടിയെടുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും അതിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്യുക. ഇത് ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കും. ബന്ധങ്ങളിലെ ചെറിയ വിജയങ്ങളും നാഴികകല്ലുകളുമെല്ലാം ആഘോഷിക്കുക. വ്യക്തികളെന്ന നിലയിലും പങ്കാളികളെന്ന നിലയിലും പരസ്പരം വളര്‍ച്ചയ്ക്കുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications