Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
നിങ്ങളുടെ കൂടെയുള്ളത് നല്ലൊരു ഭര്‍ത്താവാണ്, പ്രഥമരാത്രിയിലറിയാം അവന്റെ സ്നേഹം
ദാമ്പത്യ ജീവിതം എന്നത് പ്രശ്നങ്ങളും പ്രതിസന്ധികളും കൂടി അടങ്ങിയ ഒന്നാണ് എന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ എല്ലാം തന്നെ ഗുരുതരമായവയായിരിക്കണം എന്നില്ല. എപ്രകാരം ഇതിനെയെല്ലാം കൈകാര്യം ചെയ്യാം എന്നത് മാത്രമാണ് പലരേയും അലട്ടുന്ന കാര്യം. എന്നാല്‍ അനുയോജ്യനായ ഒരു ഭര്‍ത്താവിനെ കണ്ടെത്തുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം എല്ലാം തികഞ്ഞ ഒരു വ്യക്തി ഭൂമുഖത്ത് ഉണ്ടാവില്ല എന്നത് സത്യമാണ്.
നമുക്ക് അനുയോജ്യനല്ലാത്ത ഒരു പങ്കാളിയെ കണ്ടെത്തുന്നതിനേക്കാള്‍ നമുക്ക് ഇണങ്ങുന്ന നമ്മുടെ സ്വഭാവങ്ങള്‍ക്ക് യോജിക്കുന്ന തരത്തിലുള്ള ഒരു പങ്കാൡയെ തിരഞ്ഞെടുക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ക്ക് ഇത്തരത്തില്‍ തോന്നിയ ഒരു വ്യക്തിയാണോ നിങ്ങളോടൊപ്പമുള്ളത്. എന്നാല്‍ ചില ഗുണങ്ങള്‍ കൂടി അവരോടൊപ്പം ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളെ കൂടുതല്‍ വിജയകരമായ ദാമ്പത്യത്തിലേക്ക് എത്തിക്കുന്നു.

മികച്ച ആശയവിനിമയം
നിങ്ങള്‍ക്ക് മികച്ച ആശയവിനിമയ ശേഷി ഉണ്ടെന്നതാണ് ആദ്യത്തെ കാര്യം. അതുപോലെ തന്നെ നിങ്ങളുടെ പങ്കാളിക്കും ഇത്തരത്തില്‍ മികച്ച ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം. ഇത് വിജയകരമായ ദാമ്പത്യത്തിന്റെ പ്രധാന ഭാഗം തന്നെയാണ്. കരുതലും സ്നേഹവും ഉള്ള ഒരു ഭര്‍ത്താവാണ് നിങ്ങളുടേതെങ്കില്‍ അതോടൊപ്പം തന്നെ കൃത്യമായ ആശയവിനിമയം നടത്തുന്ന ഒരു ഭര്‍ത്താവ് കൂടിയായിരിക്കും നിങ്ങളുടേത് എങ്കില്‍ പിന്നൊന്നും നോക്കേണ്ട അദ്ദേഹം നല്ലൊരു ഭര്‍ത്താവായിരിക്കും.
വിശ്വാസ്യത
ഒരു ഭര്‍ത്താവ് എപ്പോഴും തന്റെ പങ്കാളിയോട് വിശ്വാസ്യതയുള്ള വ്യക്തിയായിരിക്കണം. വിവാഹത്തിന്റെ സംതൃപ്തിയും സ്നേഹവും വര്‍ദ്ധിപ്പിക്കുന്നതിന് വിശ്വാസ്യത കാത്തു സൂക്ഷിക്കുന്ന ഒരു ഭര്‍ത്താവ് നിങ്ങളോടൊപ്പം ഉണ്ടായിരിക്കണം. ഒരു ബന്ധത്തില്‍ അവിശ്വാസ്യത കാണിക്കുന്ന ഒരു വ്യക്തിക്ക് പലപ്പോഴും ആ ബന്ധത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ വിശ്വാസ്യതയുള്ള ഒരു പങ്കാളിയെങ്കില്‍ ഇവര്‍ക്ക് എപ്പോഴും അത് ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
തുല്യത നല്കുന്നു
ഒരു നല്ല ഭര്‍ത്താവിന്, ഒരു നല്ല ദാമ്പത്യത്തിന്, നിങ്ങളുടെ പങ്കാളി നിങ്ങളെ അവരോട് തുല്യനായി കണക്കാക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തേയും കളര്ഫുള്ആക്കുന്നു. ഒരിക്കലും ഭാര്യയാണ് അല്ലെങ്കില്‍ സ്ത്രീയാണ് അതുകൊണ്ട് അത്ര മതി എന്ന ചിന്തയുടെ ആവശ്യമില്ല. ഇത്തരത്തില്‍ കാണുന്ന ഒരു വ്യക്തിക്ക് നല്ല ഒരു ബന്ധമായിരിക്കുകയല്ല ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ആ ദാമ്പത്യം വളരെയധികം മോശം അനുഭവങ്ങളും നല്കുന്നു. അതുകൊണ്ട് തന്നെ തുല്യത ഉറപ്പ് വരുത്താന്‍ എപ്പോഴും ശ്രദ്ധിക്കണം.
നിങ്ങളെ മനസ്സിലാക്കുക
'ഭര്‍ത്താവ് മെറ്റീരിയല്‍' ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്നാണ് പങ്കാളിയെ മനസ്സിലാക്കുക എന്നത്. പങ്കാളിയെ മനസ്സിലാക്കി പെരുമാറുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും എന്തിനാണ് നിങ്ങള്‍ അസ്വസ്ഥതപ്പെടുന്നത് എന്ന കാര്യം വരെ മനസ്സിലാക്കുന്ന ഭര്‍ത്താവാണെങ്കില്‍ നിങ്ങളുടെ ജീവിതം മികച്ചതാവുന്നു. നിങ്ങളെ പൂര്‍ണമായും മസ്സിലാക്കുന്ന ഒരു പങ്കാളിയാണ് നിങ്ങളുടേത് എന്നുണ്ടെങ്കില്‍ അത് തന്നെയാണ് ഏറ്റവും വലിയ ദാമ്പത്യ രഹസ്യവും.
ഒരുമിച്ച് സമയം ചിലവഴിക്കുക
എത്രയൊക്കെ തിരക്കുകളും ബുദ്ധിമുട്ടുകളും സമയക്കുറവും ഉണ്ടെങ്കിലും ഒരുമിച്ച് സമയം ചിലവഴിക്കുന്നതിന് നിങ്ങളുടെ ഭര്‍ത്താവ് തയ്യാറാകുന്നുണ്ടോ? എന്നാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഭര്‍ത്താവ് മികച്ച ഒരു വ്യക്തിയാണ് എന്നതാണ്. നിങ്ങളോടൊപ്പം അല്പ സമയം സംസാരിച്ച് ഇരിക്കുന്നതിന് പോലും സമയമില്ലാത്ത ഒരു ഭര്‍ത്താവാണ് നിങ്ങളുടേതെങ്കില്‍ പലപ്പോഴും ആ ബന്ധം നിങ്ങള്‍ക്ക് അല്പം പ്രയാസം നിറഞ്ഞതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications