Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കാമുകിയ്ക്ക് നിങ്ങളോടുള്ള താൽപര്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ ഇവയാണ്
പ്രണയം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ രണ്ടു വ്യക്തികൾ തമ്മിൽ പരസ്പരം മനസ്സിലാക്കണം. അതുപോലെ തന്നെ, പരസ്പരം സ്നേഹിച്ച് ദീർഘകാലം മുന്നോട്ട് പോകുവാനും സാധിക്കണം. എന്നാൽ, ഇന്നത്തെ കാലത്ത് പല പ്രണയ ബന്ധങ്ങളിലും ഇത്തരം സ്നേഹം നമുക്ക് കാണാൻ സാധിക്കാറില്ല. പാതിവഴിയിൽ എല്ലാത്തിനോടും മടുപ്പ് അനുഭവപ്പെട്ട്, പതിയെ ബ്രേയ്ക്കപ്പിലേയ്ക്ക് പോകുന്ന പ്രവണത കൂടിക്കൂടി വരികയാണ്. കാമുകൻ കാമുകിയെ ചതിക്കുന്നു. അല്ലെങ്കിൽ കാമുകി കാമുകനെ ചതിക്കുന്നു. ഇതൊരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ കാമുകിയ്ക്ക് നിങ്ങളോട് ഇപ്പോഴും ആ പഴയ പ്രണയം ഉണ്ടെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുമോ? അതോ, താൽപര്യം കുറയുന്നതായി നിങ്ങൾക്ക് തോന്നാറുണ്ടോ? ഇത് മുൻകൂട്ടി മനസ്സിലാക്കാം. ഈ ലക്ഷണങ്ങൾ കാമുകി നിങ്ങളോട് പ്രകടമാക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതി.
ഫോൺവിളി കുറയുന്നത്
പതിവായി ഫോൺ വിളിച്ചിരുന്ന വ്യക്തി സാവധാനത്തിൽ ഫോൺവിളികൾ കുറയ്ക്കുന്നത് ചിലപ്പോൾ നിങ്ങളിൽ താൽപര്യം നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാകാം. ഫോൺ വിളിച്ചാലും അധികം സംസാരിക്കാതെ ഇരിക്കുന്നത്, നിങ്ങളെ കേൾക്കാനും നിങ്ങളുടെ വിശേഷങ്ങൾ അറിയാനും ഒട്ടും താൽപര്യം കാണിക്കാതിരിക്കുന്നതെല്ലാം ബന്ധത്തിൽ വിള്ളലുകൾ വീണുതുടങ്ങി എന്നതിന്റെ ലക്ഷണങ്ങളാണ്.
കുറ്റപ്പെടുത്തലുകൾ
നിങ്ങൾ ഏതൊരു കാര്യം ചെയ്താലും അതിൽ എല്ലായ്പ്പോഴും കുറ്റം കണ്ടെത്തുന്നത് താൽപര്യക്കുറവിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് കാമുകിയ്ക്കുവേണ്ടി നല്ലതന്നു കരുതി നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും അവർ കുറ്റങ്ങൾ കണ്ടുപിടിക്കാൻ ആരംഭിക്കാം. കൂടാതെ, നിങ്ങൾ ഏതൊരു നല്ല കാര്യം ചെയ്താലും അതിനെ കണ്ടില്ലെന്ന് നടിച്ച് അകന്ന് പോകുന്നതും താൽപര്യക്കുറവിന്റെ ലക്ഷണങ്ങളാണ്.
വെറുപ്പ്
നിങ്ങൾ കാണാൻ ചെല്ലുമ്പോൾ അതിൽ താൽപര്യക്കുറവ് പ്രകടിപ്പിക്കുക, സ്പർശിച്ചാൽ വെറുപ്പ് പ്രകടിപ്പിക്കുന്നത്, അല്ലെങ്കിൽ അകൽച്ച കാണിക്കുന്നതെല്ലാം താൽപര്യക്കുറവിന്റെ ലക്ഷണങ്ങളാണ്. കൂടാതെ, പണ്ട് നിങ്ങളിൽ ഇഷ്ടപ്പെട്ടിരുന്ന പലതും ഇന്ന് ഇഷ്ടക്കേടോടെ സമീപിക്കുന്നതും ഇതിന്റെ ലക്ഷണമായി കണക്കാക്കാം.
താഴ്ത്തിക്കെട്ടൽ
നിങ്ങൾ രണ്ട് പേരും ഒരുമിച്ചിരിക്കുന്ന സന്ദർഭത്തിൽ പരസ്യമായി താഴ്ത്തിക്കെട്ടുന്നത്, ദേഷ്യപ്പെടുന്നത്, ഉപദ്രവിക്കുന്നതെല്ലാം ഇഷ്ടക്കുറവിന്റെ ലക്ഷണങ്ങളാണ്. അതുപോലെ, നിങ്ങളുടെ വികാരങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ, സ്വന്തം താൽപര്യത്തിനൊത്ത് പ്രവർത്തിക്കുന്നതും നിലനിൽക്കുന്നതും പങ്കാളിയ്ക്ക് ബന്ധത്തിൽ മടുപ്പ് വന്ന് തുടങ്ങി എന്നതിന്റെ ലക്ഷണങ്ങളാണ്.
ആശയവിനിമയത്തിന്റെ അഭാവം
പല കാര്യങ്ങളും നിങ്ങളിൽ നിന്നും മറച്ചു പിടിക്കുന്നത് താൽപര്യക്കുറവിന്റെ മറ്റൊരു ലക്ഷണമാണ്. തുടക്ക കാലത്ത് എല്ലാ കാര്യങ്ങളും ആദ്യം നിങ്ങളോട് ഷെയർ ചെയ്തിരുന്ന വ്യക്തി, പിന്നീട്, പലതും നിങ്ങളിൽ നിന്നും മറയ്ക്കാൻ ആരംഭിക്കും. ചിലപ്പോൾ മറ്റു പലരും അറിഞ്ഞതിനുശേഷം മാത്രമായിരിക്കും വളരെ വേണ്ടപ്പെട്ട കാര്യങ്ങൾ പോലും നിങ്ങൾ അറിയുന്നത്. ഇതെല്ലാം കാമുകിയ്ക്ക് നിങ്ങളെ മടുത്തു തുടങ്ങി എന്നതിന്റെ ചെറിയ ചെറിയ ലക്ഷണങ്ങളാണ്.
വിവാഹത്തിൽ താൽപര്യക്കുറവ്
തുടക്ക കാലത്ത് വിഹാത്തിൽ താൽപര്യം കാണിച്ചിരുന്ന വ്യക്തി പതിയെ ഇതിൽ നിന്നും പിന്തിരിയാൻ ശ്രമിക്കുന്നതായി നിങ്ങൾക്ക് തോന്നിയാൽ, അതിനർത്ഥം അവർക്ക് നിങ്ങളിൽ താൽപര്യം കുറഞ്ഞ് തുടങ്ങി എന്നാണ്. ചിലപ്പോൾ നിങ്ങൾ മുൻകൈ എടുത്ത് പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാം എന്ന് പറഞ്ഞാലും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ആ കാര്യത്തിൽ നിന്നും നിങ്ങളെ അകറ്റാൻ ഇവർ ശ്രമിക്കാം. ഇതും, താൽപര്യക്കുറവിന്റെ ലക്ഷണം തന്നെ.
ബന്ധത്തിൽ താൽപര്യം കുറഞ്ഞാൽ ചെയ്യേണ്ടത്
ഒരു പ്രണയ ബന്ധം നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ താൽപര്യമില്ലെങ്കിൽ പരസ്പരം മനസ്സ് തുറന്ന് ഇതിനെക്കുറിച്ച് സംസാരിക്കുന്നത് വളരെ നല്ലതായിരിക്കും. പങ്കാളിയ്ക്ക് എന്ത് തോന്നും എന്ന ചിന്ത കാരണം, പല പെൺകുട്ടികളും മനസ്സ് തുറക്കാൻ ഭയപ്പെടാറുണ്ട്. ഇത് എതിർ വശത്ത് നൽക്കുന്ന വ്യക്തിയെ മാനസികമായി തളർത്തിയേക്കാം. അതിനാൽ, ഒരു നല്ല ഹെൽത്തി റിലേഷൻഷിപ്പ് പിന്തുടരുക. മുന്നോട്ട് പോകാൻ സാധിക്കുന്നില്ലെങ്കിൽ മനസ്സ് തുറക്കാൻ മടിക്കരുത്.



Click it and Unblock the Notifications
