Latest Updates
-
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആവശ്യങ്ങളോട് മുഖം തിരിക്കുന്ന പങ്കാളിയെ തങ്ങളുടെ വഴിയില് വരുത്താനുള്ള വഴികള്
ദാമ്പത്യജീവിതത്തില് പങ്കാളികള്ക്കിടയില് വഴക്കും പിണക്കവും ഉണ്ടാക്കുന്ന നിരവധി അവസരങ്ങളുണ്ട്. അടിസ്ഥാനരഹിതമായ തെറ്റിദ്ധാരണകള് മുതല് അനുചിതമായ സംസാരീതി വരെ അനവധി കാരണങ്ങള് ഒരു ബന്ധത്തിന്റെ സമാധാനം നശിപ്പിക്കാം. ചില സാഹചര്യങ്ങളില് പങ്കാളിയുമായി ആവശ്യങ്ങള് പങ്കുവെക്കുന്ന രീതി പോലും അടിപിടിയിലും വഴക്കിലും മോഹഭംഗത്തിലും കലാശിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു ബന്ധത്തില് പങ്കാളിയില് തെറ്റിദ്ധാരണ ഉണ്ടാക്കാതെ അവരെ വേദനിപ്പിക്കാതെ പങ്കുവെക്കേണ്ട രീതി എല്ലാ ഭാര്യാഭര്ത്താക്കന്മാരും പഠിച്ചിരിക്കേണ്ടതുണ്ട്.

ഒരു ബന്ധത്തിലെ നമ്മുടെ ആവശ്യങ്ങളും പ്രതീക്ഷകളും പങ്കാളിയെ വ്യക്തമായി ബോധ്യപ്പെടുത്തിയെങ്കിലേ ആ ബന്ധം ആരോഗ്യത്തോടെ മുന്നോട്ടുപോകൂ. പരസ്പരം മനസ്സിലാക്കുന്നതിനും തുറന്ന ആശയവിനിമയത്തിനും അത് അത്യാവശ്യമാണ്. ആവശ്യങ്ങള് പങ്കാളിയെ അറിയിക്കുന്നതില് പിഴവുണ്ടായാല് അല്ലെങ്കില് ശരിയായ രീതിയില് അല്ലെങ്കില് അവര് തെറ്റിദ്ധരിക്കാനും കാര്യങ്ങള് കൈവിട്ടുപോകാനും സാധ്യതയുണ്ട്. അതില്ലാതെ ആരോഗ്യകരമായി ആവശ്യങ്ങള് എങ്ങനെ പങ്കുവെക്കാം എന്നുനോക്കാം.
ആവശ്യങ്ങള് സത്യസന്ധമായിരിക്കുക
നമ്മുടെ ആവശ്യങ്ങളും തോന്നലുകളും സത്യസന്ധമായിരിക്കണം. നമുക്ക് തോന്നുന്ന കാര്യങ്ങളും ആവശ്യങ്ങളും ആയിരിക്കണം പങ്കാളിയുമായി പങ്കുവെക്കേണ്ടത്. അല്ലാതെ മനപ്പൂര്വ്വം സൃഷ്ടിച്ചെടുത്ത അനാവശ്യവും സത്യസന്ധവുമല്ലാത്ത കാര്യങ്ങള് പങ്കാളിയോട് ആവശ്യപ്പെടുന്നത് ശരിയല്ല. ഇക്കാര്യം സ്വയം ചോദിച്ച് വിലയിരുത്തുക. അതിനുശേഷം മാത്രം പങ്കാളിമായി പങ്കുവെക്കുക.
വേദനകളും പങ്കുവെക്കണം
പങ്കാളിയെ വേദനിപ്പിക്കും, അല്ലെങ്കില് അവര്ക്ക് എന്തുതോന്നും എന്നുകരുതി നമുക്കുണ്ടാകുന്ന വേദനകളും ഒറ്റപ്പെടലും ഭയവും ഇച്ഛാഭംഗവുമെല്ലാം പങ്കാളിയുമായി പങ്കുവെക്കാന് മടിക്കരുത്. ഇത്തരം കാര്യങ്ങള് പങ്കുവെച്ചാലേ അവര് അറിയുകയുള്ളൂ. അത്തരം അറിവുകളിലൂടെ നിങ്ങളുടെ വേദനകളും ഭയങ്ങളും സങ്കടങ്ങളും മാറ്റാന് അവര്ക്ക് കഴിഞ്ഞേക്കും.
കുറ്റപ്പെടുത്തലുകള് വേണ്ട
പങ്കാളികള്ക്കിടയില് കുറ്റപ്പെടുത്തലുകള് പതിവാണ്. എന്നാല് തീര്ത്തും അനാരോഗ്യകരമായ പ്രവണതയാണിത്. പരസ്പരം കുറ്റപ്പെടുത്തി ബന്ധം വഷളാക്കാതെ, തങ്ങളുടെ ആവശ്യങ്ങള് സമാധാനപരമായി പങ്കാളിയോട് പറയുക. അവരില് നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി അവരെ ബോധ്യപ്പെടുത്തുക. കുറ്റപ്പെടുത്തല് വൈരാഗ്യം വളര്ത്തുമ്പോള് ഇത്തരം തുറന്നുപറച്ചിലുകള് പരസ്പരം അറിയാനുള്ള വഴി തുറക്കുന്നു.
വിള്ളലുകള് തുറന്നുകാട്ടുക
പല കാരണങ്ങള് കൊണ്ടും ചിലപ്പോഴെല്ലാം പങ്കാളികള്ക്കിടയിലെ ആശയവിനിമയം മുറിഞ്ഞുപോകാറുണ്ട്. അത് ചൂണ്ടിക്കാട്ടാതെ ഇരുന്നാല് ഒരിക്കലും മിണ്ടാനാകാത്ത അവസ്ഥയിലേക്ക് ബന്ധം എത്തും. അതുകൊണ്ട് ആശയവിനിമയത്തില് ഏതെങ്കിലും രീതിയിലുള്ള പാളിച്ചകളോ വിള്ളലോ ഉണ്ടായാല് അത് പങ്കാളിക്ക് മുമ്പില് തുറന്നുകാട്ടുക. അത് പരിഹാരങ്ങള് കണ്ടെത്തി പ്രശ്നങ്ങള് ഇല്ലാതാക്കാന് സഹായിക്കും.
വിമര്ശനം നല്ലതല്ല
കുറ്റപ്പെടുത്തല് പോലെ തന്നെ വിമര്ശനങ്ങളും ഒരു ബന്ധത്തിന്റെ ആണിക്കല്ല് ഇളക്കും. വിമര്ശിക്കുമ്പോള് തങ്ങളുടെ കുറവുകള് ചൂണ്ടിക്കാണിക്കപ്പെടുകയും തങ്ങള് നല്ലൊരാളല്ല എന്ന തോന്നലുമാണ് പങ്കാളിയില് ഉണ്ടാകുക. മറിച്ച് സ്നേഹത്തിന്റെ പരിവേഷത്തോടെയാണ് പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതെങ്കില് ബന്ധത്തില് തനിക്കുള്ള മൂല്യവും വിലയുമാണ് പങ്കാളിക്ക് ബോധ്യപ്പെടുന്നത്. അതുവഴി നിങ്ങളുടെ ആവശ്യങ്ങളും നിറവേറ്റപ്പെടും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
