Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
തെറ്റ് ചെയ്താലും സമ്മതിക്കാത്തവര്‍, പങ്കാളിയെ പഴി പറയുന്നവര്‍; അവരെ നേരിടാനുള്ള വഴികളിതാ
ചില ബന്ധങ്ങള്‍ ആളുകളെ മാനസികമായി തകര്‍ക്കും. തങ്ങളുടേതല്ലാത്ത പ്രശ്നങ്ങള്‍ക്ക് പങ്കാളിയുടെ പഴി കേള്‍ക്കേണ്ടിവരികയും നിശബ്ദത പാലിച്ച് അവര്‍ ശിക്ഷിക്കുകയും ചെയ്യുന്നത് ചിലയാളുകള്‍ക്ക് മാനസികമായി വലിയ ആഘാതമേകും. പലപ്പോഴും അവര്‍ ചെയ്യുന്ന തെറ്റുകളെ മറയ്ക്കാനോ അവരുടെ വശം ശരിയാണെന്ന് വരുത്തിത്തീര്‍ക്കാനോ ആണ് അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും മിണ്ടാതിരുന്ന് പങ്കാളിയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നത്. അവരുടെ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ പരാജയപ്പെടാതെ, അത്തരക്കാരോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിക്കുകയാണ് വേണ്ടത്. അതിനുള്ള ചില ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇതാ.

ശാന്തമായി, സഹാനുഭൂതിയോടെ ഇരിക്കുക
അവരുടെ സ്വഭാവം പ്രശ്നത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുന്നതിനുള്ള ഒരു പ്രതിരോധ നീക്കമാണെന്ന് തിരിച്ചറിയുക. സമാധാനം കൈവിടാതെ, സഹാനുഭൂതിയോടെ നിലകൊള്ളുക. ആ അവസ്ഥയെ ഫലപ്രദമായി, ഒരു വലിയ വഴക്ക് ഒഴിവാക്കി കൊണ്ട് കൈകാര്യം ചെയ്യാന്‍ ഈ മാനസികാവസ്ഥ സഹായിക്കും.
പ്രകോപിതരാകാതിരിക്കുക
പങ്കാളിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു സ്വഭാവമുണ്ടാകുമ്പോള് പ്രതിരോധിക്കാന്‍ ശ്രമിക്കുകയോ വൈകാരികമാകുകയോ ചെയ്യാതിരിക്കുക. കാരണം ഈ രീതിയിലുള്ള പ്രതികരണം കാര്യങ്ങളെ കൂടുതല്‍ വഷളാക്കും. യഥാര്‍ത്ഥ പ്രശ്നം പരിഹരിക്കപ്പെടാതെയിരിക്കും. വികാരങ്ങളെ അടക്കിനിര്‍ത്തി വിവേകത്തോടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുക.
കുറ്റപ്പെടുത്തലല്ല, പ്രശ്നപരിഹാരമാണ് മുഖ്യം
പങ്കാളിയെ കുറ്റപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നതിന് പകരം ആ പ്രശ്നത്തെ മാത്രം കണക്കിലെടുക്കുക. ഈയൊരു സമീപനത്തിലൂടെ ആശയവിനിമയം ഫലപ്രദമാക്കാനും പ്രശ്നപരിഹാരത്തിനും സാധിക്കും.
ഞാന്‍ എന്ന വാക്ക് ഉപയോഗിച്ചുള്ള പ്രസ്താവനകള്‍
നിങ്ങളുടെ തോന്നലുകളും വികാരങ്ങളും ആശങ്കകളും തുറന്നുപ്രകടിപ്പിക്കുക. വാക്കുകളില്‍ നീ എല്ലെങ്കില് നിങ്ങള്‍ എന്നതിനേക്കാള്‍ ഞാന്‍, എനിക്ക് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് എനിക്കതില്‍ ബുദ്ധിമുട്ട് ഉണ്ടായി, വിഷമമായി എന്നത് പറയുമ്പോള്‍ പങ്കാളിയുടെ ഭാഗത്ത് നിന്നും പ്രതിരോധ ശ്രമങ്ങള്‍ കുറയും. അത് ആരോഗ്യപരമായ ആശയവിനിമയത്തിന് ഇടം നല്‍കും.
ഉത്തരവാദിതത്തം ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുക
അവരുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പതിയെപ്പതിയെ അവരെ പ്രോത്സാഹിപ്പിക്കുക. അതേസമയം ക്ഷമാപണമോ പശ്ചാത്തപിക്കലും അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ശഠിക്കാതിരിക്കുക. അത് അവരെ പ്രശ്നപരിഹാരത്തിലൂന്നിയ ആശയവിനിമയങ്ങള്‍ക്ക് സഹായിക്കും.
അതിരുണ്ടാകണം എല്ലാത്തിനും
നിശബ്ദമായിരിക്കുന്നതും യുക്തിരഹിതമായി കുറ്റപ്പെടുത്തുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് ബന്ധത്തെ സാരമായി ബാധിക്കുമെന്നും പങ്കാളിയെ ബോധ്യപ്പെടുത്തുക. മിണ്ടാതിരിക്കുന്നത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കില്ലെന്നും അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തുന്നത് സമാധാനമുണ്ടാക്കില്ലെന്നും ബോധ്യപ്പെടുക.
ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക
സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെയും അതെക്കുറിച്ച് ആശയവിനിമയം നടത്തുന്നതിന്റെയും പ്രാധാന്യവും അതിലുള്ള മാന്യതയും പങ്കാളിയെ പറഞ്ഞ് മനസ്സിലാക്കുക. അതിനുള്ള മാതൃകകള്‍ പങ്കാളിക്ക് കാണിച്ച് കൊടുക്കുക. പക്വതയോടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് എങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുക.
വ്യക്തത വരുത്തുക
പങ്കാളിയുടെ ഭാഗം മനസ്സിലാക്കുന്നതിനും തങ്ങളുടെ ചിന്താരീതി ശരിയാണെന്ന് ഉറപ്പിക്കുന്നതിനും പങ്കാളിയോട് ചോദ്യങ്ങള്‍ ചോദിക്കുകയും അവരെ മനസ്സിലാക്കുകയും ചെയ്യുക. തെറ്റിദ്ധാരണകള്‍ മാറാനും പൊതുവായ ഒരു അഭിപ്രായത്തിലെത്താനും ഇത് അഭികാമ്യമാണ്.
പ്രശ്നപരിഹാരത്തിന് ഊന്നല്‍ നല്‍കുക
തെറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ പ്രശ്നപരിഹാരത്തിനായി ഒന്നിച്ച് ശ്രമിക്കുക. പരിഹാരത്തിന് ഊന്നല്‍ നല്‍കുന്നത് ദാമ്പത്യത്തിലെ ആത്മാര്‍ത്ഥത മെച്ചപ്പെടുത്തും.
ബന്ധങ്ങള്‍ വിലയിരുത്തുക
പങ്കാളിയുടെ ഭാഗത്ത് നിന്നുള്ള കുറ്റപ്പെടുത്തലും നിശബ്ദതയും പതിവാണെങ്കില്‍ അത് ടോക്സിക് ആയ ഒരു ബന്ധമായി മാറും. ഇത്തരം സാഹചര്യങ്ങളില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുക.
മറ്റുള്ളവരെ നിര്‍ബന്ധിപ്പിച്ച് അവരുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുപ്പിക്കുന്നതും ശരിയായി ആശയവിനിമയത്തിന് നിര്‍ബന്ധിക്കുന്നതും നടക്കാത്ത കാര്യമാണ്. പകരം സ്വന്തം വികാരങ്ങളും മാനസമാധാനവും സംരക്ഷിക്കുന്നതിന് അതിര്‍വരമ്പുകള്‍ വെക്കുകയും കാര്യങ്ങള്‍ തുറന്ന് സംസാരിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ ഫലവത്താകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications