ബാഹ്യസൗന്ദര്യത്തിലല്ല, കാര്യം മറ്റുപലതിലും; പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

Relationship Tips: ശരിയായ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. കാരണം ഇത് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്നു. ശരിയായ ജീവിത പങ്കാളിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കാനാകും. നിങ്ങള്‍ രണ്ടുപേര്‍ക്കും പൊതുവായ ലക്ഷ്യങ്ങളുണ്ടാകും. അതുപോലെ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പിന്തുണയും പങ്കാളിയില്‍ നിന്ന് ലഭിക്കും. എന്നാല്‍ ഒരു തെറ്റായ പങ്കാളിയെ തിരഞ്ഞെടുത്താല്‍, ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ തുടങ്ങുന്നു. സന്തോഷത്തേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങളും സങ്കടങ്ങളും തര്‍ക്കങ്ങളും നിങ്ങളുടെ കുടുംബത്തെ വലയം ചെയ്യും.

അത്തരമൊരു സാഹചര്യത്തില്‍, വിവാഹശേഷമുള്ള സന്തോഷകരമായ ജീവിതത്തിനായി നിങ്ങള്‍ക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക. ഏത് വ്യക്തിയാണ് മികച്ച ജീവിത പങ്കാളിയാകുന്നത് എന്ന് കണ്ടെത്താന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും, ചില സൂചനകളിലൂടെ നിങ്ങള്‍ക്കത് മനസിലാക്കാന്‍ സാധിക്കും. നല്ലൊരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അവരുടെ ഈ സ്വഭാവങ്ങള്‍ പരിശോധിക്കുക.

how to choose the right life partner

ഭംഗി മാത്രമല്ല, സ്വഭാവവും മനസ്സിലാക്കുക

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പലരും സൗന്ദര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും നിങ്ങളുടെ പങ്കാളിയെ അവരുടെ രൂപഭാവത്തെ മാത്രം അടിസ്ഥാനമാക്കി തിരഞ്ഞെടുക്കരുത്. അവരുടെ വ്യക്തിത്വം മനസ്സിലാക്കി നിങ്ങളുടെ ജീവിത പങ്കാളിയാകാന്‍ യോഗ്യനാണോ എന്ന് നോക്കി മാത്രം വിവാഹ തീരുമാനം എടുക്കുക. ചിലപ്പോള്‍ നിങ്ങളുടെ പങ്കാളി കാണാന്‍ വളരെ ആകര്‍ഷകവും സൗന്ദര്യമുള്ളവരുമായിരിക്കും. എന്നാല്‍ അവരുടെ സ്വഭാവം മോശമാണെങ്കില്‍ ജീവിതത്തിലുടനീളം അവരോടൊപ്പം ഒത്തുപോകാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍, പങ്കാളിയുടെ സൗന്ദര്യം മാത്രമല്ല സ്വഭാവവും നോക്കുക.

പെരുമാറ്റം മനസ്സിലാക്കാന്‍ ശ്രമിക്കുക

വിവാഹ തീരുമാനം എടുക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റത്തെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കുക. വിവാഹത്തിന് മുമ്പ് അവരോടൊപ്പം സമയം ചെലവഴിക്കുക, അതിലൂടെ അവര്‍ എങ്ങനെ പെരുമാറുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവര്‍ എങ്ങനെ പെരുമാറുന്നുവെന്നും ജീവിതത്തെക്കുറിച്ച് അവര്‍ എത്രമാത്രം പോസിറ്റീവാണെന്നും അറിഞ്ഞതിന് ശേഷം മാത്രം നിങ്ങള്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുക.

കാഴ്ചപ്പാടുകള്‍

ശരിയായ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന്, നിങ്ങള്‍ രണ്ടുപേര്‍ക്കും ചില സമാനതകള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. മിക്ക കേസുകളിലും ഒരു വ്യക്തി തന്റേതില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിത്വത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു. എന്നാല്‍ നല്ല ദാമ്പത്യത്തിന് ഇരുവര്‍ക്കും സമാനമായ ആശയങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ജീവിതത്തിലുടനീളം നിങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, പങ്കാളികള്‍ തമ്മില്‍ ചില സമാന താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കണം.

ബഹുമാനം

ജീവിതകാലം മുഴുവന്‍ നിങ്ങള്‍ ഒന്നിച്ച് ചെലവഴിക്കേണ്ട വ്യക്തിക്ക് നിങ്ങളോട് ബഹുമാനവും ഉണ്ടായിരിക്കണം. ഒരു ബന്ധത്തില്‍ ബഹുമാനവും വിശ്വാസവും പ്രധാനമാണ്. അതിനാല്‍, നിങ്ങളുടെ പങ്കാളി നിങ്ങളെ ബഹുമാനിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയുമായി നിങ്ങളുടെ ജീവിതം ചെലവഴിക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളെ ബഹുമാനിക്കുകയും നിങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളെ തിരഞ്ഞെടുക്കുക.

ഉത്തരവാദിത്വബോധം

ജീവിതം പ്രണയത്തില്‍ മാത്രം ഒതുങ്ങുന്നില്ല, അതിനാല്‍ ഒരു ഉത്തമ പങ്കാളിക്ക് ഭാവിയിലേക്കുള്ള ചില പദ്ധതികളും ഉണ്ടായിരിക്കണം. വിവാഹശേഷം നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ ജീവിതനിലവാരം കൂട്ടാനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്ന് മാത്രമല്ല, സാമ്പത്തികമായി നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിവാഹം കഴിക്കുന്ന വ്യക്തിക്ക് ഈ ഉത്തരവാദിത്തങ്ങളെല്ലാം കൈകാര്യം ചെയ്യാന്‍ കഴിവുണ്ടോ എന്ന് മനസിലാക്കുക.

വിശ്വാസ്യത

പങ്കാളികള്‍ തമ്മില്‍ പരസ്പര പിന്തുണയോ വിശ്വാസമോ ഇല്ലെങ്കില്‍, അത് നിങ്ങളുടെ ഭാവിജീവിതത്തില്‍ വഴക്കുകള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ബന്ധം ദുര്‍ബലമായേക്കാം. ഒരു ജീവിതപങ്കാളിയുടെ പ്രഥമവും പ്രധാനവുമായ ഗുണം അവരെ വിശ്വസിക്കാന്‍ കഴിവുള്ളവവരായിരിക്കണം എന്നതാണ്. നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് ഈ ഗുണം ഇല്ലെങ്കില്‍ ഒരിക്കലും ഒരു നല്ല ജീവിത പങ്കാളിയാകാന്‍ കഴിയില്ല. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യം മനസ്സില്‍ വയ്ക്കുക.

മനസ്ഥിതി

ശാരീരിക അടുപ്പം, സാമ്പത്തിക സ്ഥിതി തുടങ്ങിയ ചില ആഗ്രഹങ്ങള്‍ക്ക് വേണ്ടിയാണ് പലരും പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് തെറ്റായ ജീവിത പങ്കാളിയെയാരിക്കും ലഭിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ ഏതെങ്കിലും ആഗ്രഹം കൊണ്ടോ സമ്മര്‍ദ്ദം കൊണ്ടോ ഒരിക്കലും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കരുത്. നിങ്ങള്‍ക്ക് പൂര്‍ണമായി ഒരു പങ്കാളിയെ വേണമെന്ന് തോന്നുമ്പോള്‍ മാത്രം വിവാഹത്തിനായി തയാറാകുക.

Story first published: Thursday, May 16, 2024, 10:51 [IST]
X
Desktop Bottom Promotion