Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
പങ്കാളിയുമായുള്ള അകല്‍ച്ചയെ മറികടക്കാം; ബന്ധം പൂര്‍വ്വാധികം ശക്തിയാക്കുന്നതിനുള്ള രഹസ്യം
ഭാര്യാഭര്‍തൃബന്ധം എപ്പോഴും ഒരുപോലെയായിരിക്കില്ല. ചില സാഹചര്യങ്ങളില്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ അകാരണമായോ പങ്കാളിമായുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടാകാം. ഈ അകല്‍ച്ച പങ്കാളികള്‍ രണ്ടുപേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സംഗതിയാണ്. പരസ്പരം ബന്ധമില്ലാതായത് പോലെയോ അസ്വസ്ഥതയോ ഇരുവര്‍ക്കും അനുഭവപ്പെടും. ഒരിക്കല്‍ തമ്മിലുണ്ടായിരുന്ന അടുപ്പത്തില്‍ നഷ്ടബോധം അനുഭവപ്പെടും. പക്ഷേ ആ അടുപ്പം വീണ്ടെടുക്കേണ്ടത് എങ്ങനെയാണെന്ന് അവര്‍ക്ക് അറിയാതെ പോകും. അങ്ങനെ ചില അടുപ്പങ്ങള്‍ എന്നന്നേക്കുമായി നഷ്ടപ്പെടും.

ഒന്നിച്ച് ഒരു വീട്ടില്‍ താമസിച്ചത് കൊണ്ടോ പരസ്പരം ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചത് കൊണ്ടോ ഒന്നിച്ച് സമയം ചിലവഴിച്ചത് കൊണ്ടോ പങ്കാളികള്‍ക്കിടയിലെ നഷ്ടപ്പെട്ട അടുപ്പം തിരിച്ചുകിട്ടണമെന്നില്ല. അതിന് ഇരുവരും മനസ്സുവെക്കണം. വൈകാരികവും മാനസികവുമായ ബന്ധത്തെ കുറിച്ച് പരസ്പരം ആഴത്തില്‍ തുറന്ന് സംസാരിക്കണം.
പങ്കാളിയുമായുള്ള ബന്ധത്തില്‍ അകല്‍ച്ച തോന്നുകയാണെങ്കില്‍ ബന്ധം വീണ്ടെടുക്കുന്നതിന് നമ്മള് ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ബന്ധത്തിലെ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ഓര്‍ത്തെടുക്കുക
പങ്കാളിയുമായുള്ള ബന്ധത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം എന്താണെന്ന് ചിന്തിക്കുക. ബന്ധത്തിന്റെ മനോഹാരിത തിരിച്ചറിയാനും ആ ബന്ധത്തിലെ സന്തോഷം തിരിച്ചറിയാനും അത് സഹായിക്കും. അതേപോലെ ബന്ധത്തില്‍ നമുക്ക് ഇഷ്ടമില്ലാത്ത, അല്ലെങ്കില്‍ മാറ്റം ആഗ്രഹിക്കുന്ന കാര്യത്തെ കുറിച്ചും ചിന്തിക്കുക. ഇക്കാര്യങ്ങള്‍ പങ്കാളിയുമായി ചര്‍ച്ച ചെയ്യുക. ഉള്ള് തുറന്നുള്ള ഈ സംസാരത്തിലൂടെ പങ്കാളികള്‍ക്ക് സന്താഷം തോന്നുകയും പരസ്പരം മനസ്സിലാക്കാന്‍ കഴിയുകയും ചെയ്യും.
Also Read: സോറിയില്‍ ഒതുങ്ങരുത്, പങ്കാളിയോട് സോറി പറയേണ്ടതില്ലാത്ത സാഹചര്യങ്ങള്‍
പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ടോ
തങ്ങള്‍ക്കിടയില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തുകയാണ് പങ്കാളികള്‍ അടുത്തതായി ചെയ്യേണ്ട കാര്യം. ഇരുവരുടെയും ഉള്ളില്‍ ഒളിച്ചിരിക്കുന്ന പല പരാതികളും പരിഭവങ്ങളും ഈ ഘട്ടത്തില്‍ പുറത്തുചാടും. ചെറിയ പ്രശ്നങ്ങള്‍ വലിയ പ്രതിസന്ധിയായി മാറാതിരിക്കാന്‍ ഈ തുറന്നുപറച്ചിലിലൂടെ സാധിക്കും. മാത്രമല്ല ഇത്തരം സംസാരങ്ങള്‍ പങ്കാളികള്‍ക്കിടയിലെ ആശയവിനിമയം ആരോഗ്യകരമാക്കും.
സന്തോഷിപ്പിക്കാന്‍ എന്തുചെയ്യണം
അവര്‍ക്ക് സന്തോഷം തോന്നുന്നതിന് അംഗീകരിക്കപ്പെടുന്നതായി തോന്നുന്നതിന് എന്തുകാര്യമാണ് ചെയ്യേണ്ടതെന്ന് പങ്കാളിയോട് ചോദിച്ചുനോക്കുക. സ്നേഹിക്കപ്പെടുന്നതായി തോന്നുന്നത് എപ്പോഴാണെന്ന അവരുടെ തുറന്നുപറച്ചിലിലൂടെ അവരെ സന്തോഷിപ്പിക്കാന്‍ കംഫര്‍ട്ടബിള്‍ ആക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇത് ഇവരുവരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കും.
ഒന്നിച്ചുള്ള ആദ്യത്തെ നല്ല ഓര്‍മ്മ
ബന്ധത്തിന്റെ തുടക്കത്തിലുള്ള നല്ല ഓര്‍മ്മകള്‍ പരസ്പരം പങ്കുവെക്കുന്നത് ബന്ധത്തിലെ കെട്ടുപോയ വെളിച്ചം വീണ്ടെടുക്കാന്‍ സഹായിക്കും.
പങ്കുവെക്കാന്‍ ഭയക്കുന്ന കാര്യങ്ങള്‍
പങ്കാളി താനുമായി പങ്കുവെക്കാന്‍ അഗ്രഹിക്കുന്നതും എന്നാല്‍ മടിക്കുന്നതോ അല്ലെങ്കില്‍ ഭയക്കുന്നതോ ആയ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടോയെന്ന് അവരോട് ചോദിച്ചറിയുക. ഈ ചോദ്യത്തിലൂടെ പങ്കാളിക്ക് സുരക്ഷിതത്വം തോന്നുകയും അവരുടെ മനസ്സിലുള്ള കാര്യങ്ങള്‍ പറയുകയും ചെയ്യും. ഇത് ദാമ്പത്യത്തെ കൂടുതല്‍ സത്യസന്ധമാക്കും. ഇത് അവര്‍ക്കിടയിലെ വൈകാരികമായ അകല്‍ച്ച ഇല്ലാതാക്കും.
വെല്ലുവിളികള്‍, പ്രതിസന്ധികള്‍
ബന്ധത്തില്‍ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികളോ സംഘര്‍ഷങ്ങളോ പ്രതിസന്ധികളോ നേരിടുന്നുണ്ടോയെന്ന് അവരോട് ചോദിച്ചറിയുക. ഈ ചോദ്യം പങ്കാളിയോടുള്ള കരുതല്‍ പ്രകടമാക്കുന്നതിനുള്ള വഴിയാണ്. പ്രതിസന്ധികള്‍ ഒന്നിച്ച് പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും അവിടെ ചര്‍ച്ച ചെയ്യപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
