Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഭാര്യയെ തൃപ്തിപ്പെടുത്തുന്ന ഭര്‍ത്താവ്; ദാമ്പത്യത്തില്‍ സ്ത്രീ കാണുന്ന ആ സ്വപ്നങ്ങള്‍
Relationship Tips: ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ സവിശേഷമായ ഒന്നാണ്. പരസ്പരം ആവശ്യങ്ങള്‍ മനസ്സിലാക്കുകയും പൂര്‍ണ്ണഹൃദയത്തോടെ പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നവരാണ് എല്ലാം തികഞ്ഞ ദമ്പതികള്‍. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹശേഷം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമിടയില് എല്ലാ കാര്യങ്ങളും മാറുന്നു. ഒരു പുതിയ അന്തരീക്ഷം ലഭിക്കുന്നു. ദാമ്പത്യബന്ധം വിജയകരമാക്കാന്‍ പങ്കാളികള്‍ പരസ്പരം ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും.
ദാമ്പത്യബന്ധം സജീവമാക്കുന്നതിന് പരിശ്രമവും കഠിനാധ്വാനവും നിങ്ങളുടെ മുഴുവന്‍ സമയവും ചെലവഴിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഒരു ഭര്‍ത്താവെന്ന നിലയില്‍ നിങ്ങളെ പൂര്‍ണ്ണമാക്കുന്ന ചില ഗുണങ്ങളുണ്ട്. ഒരു നല്ല ഭര്‍ത്താവിന് വേണ്ട ചില ഗുണങ്ങളുണ്ട്. ഈ കാര്യങ്ങള്‍ നിങ്ങളുടെ ഭാര്യക്ക് നല്കിയാല് നിങ്ങള്‍ക്കും ഒരു നല്ല ഭര്‍ത്താവാകാന്‍ കഴിയും.

പങ്കാളിയെ സ്നേഹിക്കുക
ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധത്തില്‍ പരസ്പരം സ്നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പങ്കാളിയുടെ ബാഹ്യസൗന്ദര്യം ശ്രദ്ധിക്കാതെ അവരുടെ മനസിന്റെ നന്മയെ സ്നേഹിക്കണം. സ്വാര്‍ത്ഥതയില്ലാതെ പങ്കാളിയെ സ്നേഹിക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ ബന്ധം അനുയോജ്യമായ ഒരു ബന്ധമാകൂ. ഭാര്യയ്ക്ക് ഒരു ബന്ധത്തില്‍ ഏറ്റവുമധികം വേണ്ടത് ഭര്‍ത്താവിന്റെ സ്നേഹമാണ്. അളവില്ലാതെ അത് നല്കുന്ന ഭര്‍ത്താവാണ് ഒരു നല്ല ഭര്‍ത്താവ്.
പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക
ഭാര്യാഭര്ത്താക്കന്മാര് എപ്പോഴും പരസ്പരം ഇഷ്ടങ്ങളെ മാനിക്കണം. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെ പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ പ്രാധാന്യം നല്കുമ്പോള് അവര്‍ നിങ്ങളെ കൂടുതല്‍ ഇഷ്ടപ്പെടും. നിങ്ങള്‍ എന്തെങ്കിലും ജോലി ചെയ്യാന്‍ പോകുകയാണെങ്കില്‍ തീര്‍ച്ചയായും പങ്കാളിയുടെ സമ്മതം വാങ്ങുക. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ ക്ഷമ വളരെ പ്രധാനമാണ്. വിവാഹം കഴിഞ്ഞാല്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നത് ഒരു നല്ല ഭര്‍ത്താവിന്റെ ഗുണമാണ്.
ചെറിയ തെറ്റുകള്‍ അവഗണിക്കുക
തെറ്റ് എത്ര വലുതാണെങ്കിലും, വിഷമകരമായ സാഹചര്യങ്ങളില്‍ പങ്കാളിയെ കുറ്റം പറയാതെ ഒപ്പം നിന്നാല്‍ നിങ്ങളൊരു നല്ല ഭര്‍ത്താവാണ്. ഭാര്യയുടെ തെറ്റുകള്‍ക്ക് അവരെ എപ്പോഴും കുറ്റപ്പെടുത്താതിരിക്കുക. എപ്പോഴും ക്ഷമ കാണിക്കുക. നിങ്ങളുടെ പങ്കാളിയുടെ ചെറിയ തെറ്റുകള്‍ ക്ഷമിക്കുകയും അത് തിരുത്താന്‍ മുന്‍കൈയെടുക്കുകയും ചെയ്യുക.
പരസ്പരം സഹായിക്കുക
ഭാര്യാ-ഭര്ത്താക്കന്മാര്ക്ക് അവരുടെ ബന്ധത്തില്‍ ബഹുമാനവും സഹവര്‍ത്തിത്വവും സഹകരണവും ഉണ്ടായിരിക്കണം. നിങ്ങളുടെ പങ്കാളിയുടെ സ്വഭാവത്തെ ബഹുമാനിക്കുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ പരസ്പരം അടിച്ചേല്‍പ്പിക്കാതെ നിങ്ങള്‍ ഭാര്യയ്ക്കും തുല്യ പദവി നല്കിയാല്, നിങ്ങള്‍ ഒരു ഉത്തമ ജീവിത പങ്കാളിയാണ്. എന്തു കാര്യവും പരസ്പരം ഷെയര്‍ ചെയ്യുന്നവരാണ് യഥാര്‍ത്ഥ ജീവിത പങ്കാളികള്‍.
പരസ്പര ധാരണ
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ധാരണ നല്ലതായിരിക്കുമ്പോള്‍ മാത്രമേ അവര്‍ക്കിടയില്‍ ശരിയായ ഏകോപനം ഉണ്ടാകൂ. ഓരോ ഭാര്യയും തങ്ങളുടെ പങ്കാളി തങ്ങളുടെ വികാരങ്ങള്‍ തങ്ങളുമായി പങ്കുവെക്കാനും അവരുടെ സ്നേഹം പ്രകടിപ്പിക്കാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇത് ചെയ്താല്‍ നിങ്ങളുടെ ബന്ധങ്ങള്‍ നല്ലതും ശക്തവുമാകും. ഭാര്യയുമായി പരസ്പര ധാരണയുള്ള ഭര്‍ത്താവ് നല്ല ഭര്‍ത്താവായി കണക്കാക്കുന്നു.
ബഹുമാനം നല്‍കുക
ഏതൊരു ഭാര്യയും തന്റെ ഭര്‍ത്താവ് തന്നെ ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്വകാര്യമായി മാത്രമല്ല, എല്ലാവരുടെയും മുമ്പിലും അവളോട് ബഹുമാനത്തോടെ പെരുമാറുക. നിങ്ങളുടെ ജീവിത പങ്കാളിയെ നിങ്ങള്‍ ബഹുമാനിക്കുന്നുവെങ്കില്‍, അവളും നിങ്ങളെ തിരിച്ച് ബഹുമാനിക്കും, സ്നേഹിക്കും. ഭാര്യയെ ബഹുമാനിക്കുക എന്നത് ഭര്‍ത്താവിന്റെ ഒരു നല്ല ഗുണമാണ്.
കുറ്റപ്പെടുത്തരുത്
നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ ചെറുതോ വലുതോ ആയ ഒരു തെറ്റിനും കുറ്റപ്പെടുത്തരുത്, ആ സാഹചര്യത്തിന്റെ ഉത്തരവാദിത്തം നിങ്ങള്‍ സ്വയം ഏറ്റെടുക്കുക. നിങ്ങള്‍ക്ക് എവിടെയാണ് വീഴ്ച പറ്റിയത് അല്ലെങ്കില്‍ തെറ്റ് പറ്റിയതെന്ന് നിങ്ങള്‍ സ്വയം ചിന്തിക്കുകയും അത് തിരുത്താന്‍ മുന്‍കൈ എടുക്കുകയും ചെയ്യുക. അത്തരമൊരു ഭര്‍ത്താവ് ഒരു നല്ല ഭര്ത്താവിയി കണക്കാക്കുന്നു.



Click it and Unblock the Notifications
