Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദാമ്പത്യത്തില് എന്നും കളിയും ചിരിയും ഉണ്ടാകാന് പങ്കാളികള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
സുഖവും സന്തോഷവും മാത്രമല്ല, ദാമ്പത്യത്തില് പ്രശ്നങ്ങളും ദുഃഖവും സര്വ്വസാധാരണമാണ്. എന്നാല് അഭിപ്രായ വ്യത്യാസങ്ങള് ഒരിക്കലും ഏറെക്കാലം പരസ്പരം മിണ്ടാതിരിക്കുന്ന അവസ്ഥയിലേക്ക് പങ്കാളികളെ കൊണ്ടെത്തിക്കരുത്. അസ്വസ്ഥരായിരിക്കുന്ന പങ്കാളിയെ അവര് ആശ്വാസം വീണ്ടെടുക്കന്നത് വരെ വെറുതെ വിടാനും അതുകഴിഞ്ഞ് പ്രശ്നങ്ങള് രമ്യതയില് പരിഹരിക്കാനും കഴിയുക ഒരു ബന്ധത്തിന്റെ വിജയം നിര്ണ്ണയിക്കുന്ന പ്രധാന കാര്യമാണ്.

ദാമ്പത്യത്തില് ആയാലും പ്രണയബന്ധത്തില് ആയാലും കുറച്ച് കാലം കഴിഞ്ഞാല് പുതുമയൊന്നുമില്ലാതെ ബന്ധം വിരസമാകുന്നത് സാധാരണയാണ്. പക്ഷേ പങ്കാളികള് ഇരുവരും മുന്നിട്ടിറങ്ങിയാല് ആവേശം കെട്ടടങ്ങാതെ ബന്ധം എന്നും ഊര്ജ്ജസ്വലമായും സന്തോഷത്തോടെയും തുടരും. അതിനുള്ള ചില വഴികളാണ് ഇനി പറയുന്നത്.
ആശയവിനിമയം
പങ്കാളികള്ക്കിടയിലെ പ്രശ്നപരിഹാരത്തില് ആദ്യസ്ഥാനത്ത് എന്നും ആശയവിനിമയം തന്നെയാണ്. ഒരു ബന്ധത്തിന്റെ അടിത്തറ ആരോഗ്യകരമായ ആശയവിനിമയമാണ്. പങ്കാളിയുമായി സംസാരിക്കാന് വിഷയദാരിദ്ര്യം ഉണ്ടാകാനേ പാടില്ല. അങ്ങനെ വരുമ്പോള് പങ്കാളികള്ക്കിടയില് ഒരു അദൃശ്യ മറ രൂപപ്പെടും. വിദൂരങ്ങളിലുള്ള പങ്കാളികള്ക്ക് നിരവധി കാര്യങ്ങള് ഓരോ ദിവസവും ചര്ച്ച ചെയ്യാനുണ്ടാകും. കാരണം അവര് നേരിട്ട് കാണുകയോ വിശേഷങ്ങള് അറിയുകയോ ചെയ്യുന്നില്ല. എന്നാല് ഒരു വീട്ടില് താമസിക്കുന്ന പങ്കാളികള്ക്കിടയിലും സംസാരിക്കാന് ഒരുപാട് കാര്യങ്ങള് ഉണ്ടാകും. അവ തിരിച്ചറിയപ്പെടാതെ പോകുമ്പോഴാണ് ബന്ധങ്ങള് നിശബ്ദമായി പോകുന്നത്."
ഏറ്റുപറച്ചില്
ദീര്ഘകാല ബന്ധങ്ങളില് പലപ്പോഴും ഏറ്റുപറച്ചിലിന്റെ നിമിഷങ്ങള് കടന്നുവരും. ചിലപ്പോള് പങ്കാളിയോട് ചില കാര്യങ്ങള് വെളിപ്പെടുത്തിയിട്ടില്ലെന്നോ ഓര്മ്മകളും തോന്നലുകളും പങ്കുവെച്ചിട്ടില്ലെന്നോ ഉള്ള കാര്യങ്ങളാകും പശ്ചാത്താപത്തിലേക്ക് നയിക്കുക. പല കാരണങ്ങള് കൊണ്ടാകും പങ്കാളിയില് നിന്നും ഇത്തരം കാര്യങ്ങള് ഒളിച്ചുവെച്ചിട്ടുണ്ടാകുക. ചിലപ്പോള് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലെങ്കിലും പങ്കാളികള് മറുപാതിയോട് എല്ലാം തുറന്നുപറയില്ല. ഇത്തരത്തില് തുറന്നുപറഞ്ഞിട്ടില്ലാത്ത കാര്യങ്ങള് ഏറ്റുപറയുന്നതിലൂടെ പങ്കാളിയുമായുള്ള അടുപ്പം വര്ദ്ധിപ്പിക്കാം. ചായയോ കാപ്പിയോ കുടിച്ചിരിക്കുമ്പോള് വരെ പങ്കാളികള്ക്ക് ഇത്തരം ഏറ്റുപറച്ചിലുകള് നടത്താം.
സ്വപ്നങ്ങള് ഒരുമിച്ച് സാക്ഷാത്കരിക്കുക
നവദമ്പതികള് ആണെങ്കിലും ഏറെക്കാലം ബന്ധം മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവര് ആണെങ്കിലും സ്വപ്നങ്ങള് ഒരുമിച്ച് സാക്ഷാത്കരിക്കുക. അത്തരത്തില് ഒരുമിച്ച് നേടിയെടുക്കാന് ആഗ്രഹിക്കുന്ന സ്വപ്നങ്ങള് പങ്കാളികള് അന്യോന്യം പങ്കുവെക്കുക. ഏറെനേരം സംസാരിച്ചിരിക്കാം എന്നതുമാത്രമല്ല ഇതിന്റെ ഗുണം, ഒരു ബന്ധത്തെ കൂടുതല് ശക്തിപ്പെടുത്താനും സ്വപ്നങ്ങള് പങ്കുവെക്കുന്നതിലൂടെയും അവ ഒന്നിച്ച് സാക്ഷാത്കരിക്കാന് ശ്രമിക്കുന്നതിലൂടെയും സാധിക്കും.
പങ്കാളിക്ക് എന്താണ് വേണ്ടതെന്ന് തിരിച്ചറിയുക
ബന്ധത്തില് നിന്നും തങ്ങളില് നിന്നും പങ്കാളി എന്താണ് പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അത് നല്കാന് ശ്രമിക്കുക. അല്പ്പനേരം സംസാരിച്ചിരിക്കാന്, ഒന്നിച്ച് കുറച്ചുനേരം നടക്കാന്, ചെറിയ യാത്രകള് പോകാന് ഇങ്ങനെ പങ്കാളി ആഗ്രഹിക്കുന്ന ചെറിയ കാര്യങ്ങള് തിരിച്ചറിയുകയും അത് സാധിച്ചുകൊടുക്കുകയും ചെയ്യുന്നത് ഒരു ബന്ധം സന്തോഷം കെടാതെ എക്കാലവും തുടരാന് സഹായിക്കും.
രണ്ടുപേരും ആസ്വദിക്കുന്ന ചില ഹോബികള് കണ്ടെത്തുക. അവ ഒന്നിച്ച് ചെയ്യാന് സമയം കണ്ടെത്തുക.



Click it and Unblock the Notifications
