Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ആര്‍ത്തവവിരാമം ദാമ്പത്യത്തെ എങ്ങനെ ബാധിക്കും, എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കണം
ഋതുമതിയായ ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം മധ്യവയസ്സില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വളരെ പ്രധാനപ്പെട്ട ഒരു ശാരീരികമാറ്റമാണ് ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമ കാലം സ്ത്രീകള്‍ക്ക് മാനസികവും ശാരീരികവുമായ ആശങ്കകളുടെ കാലം കൂടിയാണ്. ഈ സമയത്ത് ദാമ്പത്യവും പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. ചില സ്ത്രീകള്‍ക്ക് പങ്കാളിയുടെ സംസാരങ്ങളും പ്രവൃത്തികളുമെല്ലാം അസ്വസ്ഥതയും ദേഷ്യവും ഉണ്ടാക്കും. ദാമ്പത്യം തന്നെ മടുപ്പുള്ളതായും അസഹിനീയമായും ചിലര്‍ക്ക് തോന്നും.

ശാരീരിക അസ്വസ്ഥതകളും ക്ഷീണവും ഉത്കണ്ഠയും വിഷാദവുമെല്ലാം ദാമ്പത്യത്തെ സാരമായി ബാധിക്കുന്ന ഈ കാലയളവിലെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളില്‍ ഏറ്റവുമധികം ബലിയാടാകേണ്ടി വരുന്നത് ദാമ്പത്യവും പങ്കാളിയുമാണ്.
ആര്‍ത്തവ വിരാമം ദാമ്പത്യത്തില്‍ വരുന്ന മാറ്റം
ആര്‍ത്തവവിരാമകാലത്ത് മൂഡിലും ശരീരത്തിലും മാറ്റങ്ങള്‍ വരുന്നത് കൊണ്ട് സ്ത്രീ തികച്ചും മറ്റൊരു വ്യക്തിയായി മാറിയതിന് സമമാകുന്നു. ഇത് പങ്കാളിയോടുള്ള പെരുമാറ്റത്തിലും പ്രതിഫലിക്കും. മുമ്പ് പങ്കാളിയുമായി എല്ലാ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ചര്‍ച്ച ചെയ്തിരുന്ന സ്ത്രീകള്‍ പോലും ആര്‍ത്തവവിരാമത്തെ തുടര്‍ന്നുള്ള തീവ്രമായ ശാരീരിക, വൈകാരിക മാറ്റങ്ങള്‍ പങ്കാളിയോട് ചര്‍ച്ച ചെയ്യാന്‍ മടിക്കും. പങ്കാളിയോട് സംസാരിക്കാന്‍ തന്നെ ചിലര്‍ക്ക് തോന്നുകയില്ല. വളരെ അപ്രതീക്ഷിതമായ പെരുമാറ്റങ്ങള്‍ ഈ കാലയളവില്‍ സ്ത്രീകളില്‍ നിന്നുണ്ടാകാം.
ലൈംഗികതാല്‍പ്പര്യം കുറയും
ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് െൈലംഗികതാല്‍പ്പര്യം കുറയുന്നത് സ്വാഭാവികമാണ്. ഇതും ദാമ്പത്യത്തെ സാരമായി ബാധിക്കും. പങ്കാളി ശാരീരികബന്ധം ആഗ്രഹിക്കുകയും സ്ത്രീയ്ക്ക് അതിന് താല്‍പ്പര്യമില്ലാതെ വരികയും ചെയ്യുന്നത് ബന്ധത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. മാത്രമല്ല, പങ്കാളിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ലൈംഗികബന്ധത്തിന് മുതിരുന്ന സ്ത്രീകള്‍ക്ക് പിന്നീട് സെക്‌സ് സമ്മര്‍ദ്ദപൂര്‍ണ്ണമായ ഒന്നും താല്‍പ്പര്യമില്ലാത്തതായും മാറുന്നു.
ആര്‍ത്തവവിരാമ കാലയളവില്‍ സെക്‌സ് തെറാപ്പി പങ്കാളികള്‍ക്ക് ഗുണം ചെയ്യും. ആര്‍ത്തവിരാമത്തിന്റെ ഫലമായി എന്തൊക്കെ ലക്ഷണങ്ങള്‍ അനുഭവപ്പെടാമെന്നും അത് ദാമ്പത്യത്തെയും ശാരീരിക ബന്ധത്തെയും എങ്ങനെ ബാധിക്കാമെന്നും തെറാപ്പിസ്റ്റ് വിശദീകരിക്കും. ഇത് ഭര്‍ത്താവിനും ആര്‍ത്തവവിരാമത്തെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുകയും ആ സമയത്ത് ഭാര്യ കടന്നുപോകുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാനുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മാത്രമല്ല, അതിലൂടെ പങ്കാളിക്ക് പൂര്‍ണ്ണമായ പിന്തുണ നല്‍കാനും, സെക്‌സ് അടക്കം എന്തെല്ലാം കാര്യങ്ങളില്‍ സംയമനം പാലിക്കണമെന്ന് മനസ്സിലാക്കാനും കഴിയും.
സ്ത്രീകള്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍
ആര്‍ത്തവവിരാമത്തോടെ അപ്രീതികരമായ ചില സത്യങ്ങളും സ്ത്രീകളെ അസ്വസ്ഥരാക്കും. ആര്‍ത്തവവിരാമം പ്രായമാകുന്നു എന്നതിന്റെ ആദ്യത്തെ തെളിവായാണ് സ്ത്രീകള്‍ കരുതുന്നത്. ഇത് മിക്ക സ്ത്രീകള്‍ക്കും ഞെട്ടലുണ്ടാക്കുന്ന ഒരു സംഗതിയാകും. ഇനി സാധാരണ രീതിയിലുള്ള ഗര്‍ഭധാരണത്തിന് സാധിക്കില്ല എന്ന ബോധ്യവും ചില സ്ത്രീകളെ മാനസികമായി തകര്‍ക്കും. കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കിന്നില്ലെങ്കില്‍ കൂടിയും കുട്ടികള്‍ ഉണ്ടാകില്ലെന്ന കാര്യം അവരെ വേദനിപ്പിക്കും. നഷ്ടബോധമോ, ഒറ്റപ്പെടലോ, അവഗണിക്കപ്പെടുന്നു എന്ന തോന്നലുകളും ഈ സമയത്ത് സാധാരണയായി സ്ത്രീകള്‍ അനുഭവിക്കാറുണ്ട്.
അതേസമയം ചെറിയൊരു വിഭാഗം സ്ത്രീകള്‍് ആര്‍ത്തവിരാമത്തെ ആഘോഷിക്കാറുമുണ്ട്. മാസംതോറുമുള്ള ആര്‍ത്തവദിനങ്ങളും ആ സമയത്തെ ബുദ്ധിമുട്ടുകളും തുടര്‍ന്ന് ഉണ്ടാകില്ല എന്ന ആശ്വസം സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം ചെറുതല്ല. ഇനി ഗര്‍ഭധാരണ സാധ്യത ഇല്ലെന്നും കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് അമ്മയെന്ന ബാധ്യത ഒരിക്കലും അനുഭവിക്കേണ്ട എന്ന ആശ്വസവും കൈവരുന്നു.
ആര്‍ത്തവവിരാമം പങ്കാളികളെ എങ്ങനെ ബാധിക്കും
ആര്‍ത്തവവിരാവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുമായി ചര്‍ച്ച ചെയ്തില്ലെങ്കില്‍ കൂടിയും ഭാര്യയിലുള്ള മാറ്റങ്ങള്‍ പങ്കാളിക്ക് വ്യക്തമായി അനുഭവപ്പെടും. ചില പുരുഷന്മാര്‍ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടോ എന്ന് പോലും സംശയിക്കാറുണ്ട്. അത്രയ്ക്കും അകല്‍ച്ച ഭാര്യയുടെ പെരുമാറ്റത്തില്‍ ഉണ്ടായെന്ന് വരാം. ഇത്തരം തെറ്റിദ്ധാരണകള്‍ വാക്കേറ്റങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും അകല്‍ച്ചയ്ക്കും കാരണമാകും. ആര്‍ത്തവവിരാമത്തോടെ പരസ്പരം സംസാരിക്കുന്നത് തന്നെ നിര്‍ത്തിയ പങ്കാളികള്‍ ഉണ്ട്.
ഈ സമയവും കടന്നുപോകും എന്നതാണ് ആര്‍ത്തവവിരാമത്തെ കുറിച്ച് പങ്കാളികള്‍ ഓര്‍ക്കേണ്ടത്. ആര്‍ത്തവവിരാമത്തെ കുറിച്ച് ഒന്നിച്ച് കൂടുതല്‍ മനസ്സിലാക്കുകയും ഇതിനെ എങ്ങനെ നേരിടാമെന്ന് ഒന്നിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുക. ഭര്‍ത്താവിന്റെ പിന്തുണ സംഘര്‍ഷഭരിതമാ, വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്തെ നേരിടാന്‍ സ്ത്രീകള്‍ക്ക് സഹായകമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications