Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
പിടിപ്പില്ലാത്ത ജീവിതമെത്തുന്നത് കടക്കെണിയില്‍; ഭാര്യയും ഭര്‍ത്താവും ഈ 8 കാര്യം ശ്രദ്ധിച്ചാല്‍ സാമ്പത്തിക സ്ഥി
Relationship Tips: വിവാഹത്തിന് ശേഷം ജീവിതത്തില്‍ പലതും മാറുന്നു. പല കാര്യങ്ങളെയും പോലെതന്നെ ദാമ്പത്യജീവിതത്തില്‍ സാമ്പത്തിക കാര്യങ്ങളും പ്രധാനമാണ്. എന്നാല്‍ ഇതില്‍ പലപ്പോഴും കാര്യമായ ശ്രദ്ധ കിട്ടുന്നില്ലെന്ന് മാത്രം. വിവാഹം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം സാമ്പത്തിക മാനേജ്മെന്റാണ്. സാധാരണയായി ഒരു ദാമ്പത്യബന്ധത്തില്‍ ഭര്‍ത്താവായിരിക്കും പണമെല്ലാം കൈകാര്യം ചെയ്യുന്നത്. തീരുമാനങ്ങളും അവരുടേതു തന്നെയായിരിക്കും.
എന്നാല്‍ ഒരുമിച്ചുള്ള യാത്രയില്‍ പങ്കാളികള്‍ ഇരുവര്‍ക്കും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണം. പിടിപ്പില്ലാത്ത ജീവിതം അവസാനം നിങ്ങളെ കടക്കെണിയിലെത്തിക്കും. ആ സ്ഥിതി ഒഴിവാക്കാനായി പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഭാര്യക്കും ഭര്‍ത്താവിനും കൃത്യമായ ധാരണ വേണം. വിവാഹ ശേഷം ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പണം വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ സാധിക്കും. അതിനുള്ള ചില വഴികള്‍ ഇതാ.

ആശയവിനിമയം പ്രധാനം
സാമ്പത്തിക ആസൂത്രണത്തിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടമാണിത്. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ കഴിയാത്ത ഒരു ഘട്ടമാണ് സാമ്പത്തിക ആസൂത്രണം. ഇരു പങ്കാളികളും സാമ്പത്തികം കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍, പങ്കാളികള്‍ തമ്മില്‍ ശരിയായി ആശയവിനിമയം നടത്തിയില്ലെങ്കില്‍, സാമ്പത്തിക ആസൂത്രണം വളരെ ബുദ്ധിമുട്ടായിരിക്കും.

വരവും ചെലവും മനസിലാക്കുക
സാമ്പത്തിക ആസൂത്രണത്തിന്റെ രണ്ടാം ഘട്ടമാണിത്. ഇതിനായി, നിങ്ങള്‍ രണ്ടുപേരും വരുമാനവും ചെലവും ആദ്യം പട്ടികപ്പെടുത്തുക. നിങ്ങളുടെ വരുമാനവും ചെലവും എത്രയാണെന്ന് മനസ്സിലാക്കാന്‍ ഇത് രണ്ടുപേര്‍ക്കും എളുപ്പമാക്കും. ആവശ്യമായ ചെലവുകള്‍ പരസ്പരം വിഭജിച്ച ശേഷം, ബാക്കി പണം കൈകാര്യം ചെയ്യുന്നതിന് ഇത് എളുപ്പമാകും.

സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക
ദമ്പതികള്‍ അവരുടെ ചെലവുകളെക്കുറിച്ച് തുറന്ന് സംസാരിക്കണം. ഇരുവരും പരസ്പരം ശ്രദ്ധ ചെലുത്തുകയും വീക്ഷണങ്ങളെ അഭിനന്ദിക്കുകയും വേണം. ചെലവുകളും സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്യണം. റിട്ടയര്‍മെന്റ് ഫണ്ടുകള്‍, നിക്ഷേപങ്ങള്‍, വായ്പകള്‍, ബില്‍ പേയ്മെന്റുകള്‍, മെഡിക്കല്‍ ഫീസ്, ഇന്‍ഷുറന്‍സ് പ്രീമിയം, കുട്ടികളുടെ ചെലവുകള്‍ തുടങ്ങിയവ പങ്കാളികള്‍ ഒരുമിച്ച് ആസൂത്രണം ചെയ്യണം.

സാമ്പത്തിക ലക്ഷ്യങ്ങള്‍ ഒരുമിച്ച് സജ്ജമാക്കുക
ഏത് തരത്തിലുള്ള ലക്ഷ്യങ്ങളായാലും ദമ്പതികള്‍ അത് പരസ്പര സമ്മതത്തോടെ പരിഗണിക്കണം. ഇരുവര്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. നല്ലൊരു ദാമ്പത്യ ബന്ധത്തിനും സാമ്പത്തിക അടിത്തറയ്ക്കും ഇത് വളരെ പ്രധാനമാണ്. കാര്‍ വാങ്ങുമ്പോഴോ വീട് വാങ്ങുമ്പോഴോ ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുമ്പോഴോ ഇരുവരും തമ്മില്‍ നല്ല ധാരണയുണ്ടാകണം. ഇതുമൂലം, ഭാവിയില്‍ നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടിവരില്ല.

പണം ലാഭിക്കുക
അടിയന്തര സാഹചര്യങ്ങള്‍ക്കായി പണം ശേഖരിച്ച് വയ്ക്കണം. റിട്ടയര്‍മെന്റ് ഫണ്ട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം അല്ലെങ്കില്‍ മറ്റ് പ്രധാന ചെലവുകള്‍ എന്നിവയ്ക്കായി പണം ലാഭിക്കുക. ബജറ്റ് പ്രതിമാസമോ ത്രൈമാസമോ അവലോകനം ചെയ്യുക. അത് നിങ്ങളുടെ ചെലവുകളുടെ കണക്ക് തരും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് സാധനങ്ങള്‍ വാങ്ങുന്നതെങ്കില്‍ ബില്‍ പേയ്മെന്റ്, സ്റ്റേറ്റ്മെന്റ് ജനറേഷന് തുടങ്ങിയവ ശ്രദ്ധിക്കുക.

അമിത ചെലവ് നിയന്ത്രിക്കുക
ബജറ്റ് തയ്യാറാക്കുന്നതിലൂടെ ദമ്പതികള്‍ക്ക് ആവശ്യമില്ലാത്ത ചിലവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അത്തരം ചെലവുകള്‍ കുറയ്ക്കാനും സാധിക്കും. വീട്ടില്‍ ഒരുമിച്ച് ഇരുന്ന് ഇരുവരും അതിനെക്കുറിച്ച് സംസാരിക്കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ പണം ലാഭിക്കാനാകും അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കാം.

അവലോകനം ചെയ്യുക
നിക്ഷേപം ശരിയായി വളരുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ ഏതെങ്കിലും സ്കീമിനെക്കുറിച്ച് പരിശോധിക്കേണ്ടത് ആവശ്യമാണ്. ചെലവുകള്‍, നിക്ഷേപങ്ങള്‍, നികുതികള്‍, മറ്റ് ചെലവുകള്‍ എന്നിവ ഒരുമിച്ച് അവലോകനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ കൈവരിക്കാനാകും.

ജോയിന്റ് അക്കൗണ്ട് തുറക്കുക
നിങ്ങള്‍ക്ക് ഒരു പ്രത്യേക സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കില്‍പ്പോലും, വിവാഹശേഷം നിങ്ങള്‍ക്ക് ഒരു പ്രത്യേക ജോയിന്റ് അക്കൗണ്ട് തുടങ്ങുന്നത് പരിഗണിക്കാവുന്നതാണ്. നിങ്ങളുടെ ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി സമ്പാദ്യം സൂക്ഷിക്കാന്‍ ഈ അക്കൗണ്ട് ഉപയോഗിക്കാം.



Click it and Unblock the Notifications

