Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ശാസ്ത്രം പറയുന്ന പ്രണയത്തിന്റെ നാല് ഘട്ടങ്ങള്‍; അതില്‍ പ്രണയനഷ്ടം എപ്പോള്‍, യഥാര്‍ത്ഥ പ്രണയം എപ്പോള്‍
പ്രണയം എന്നത് ജീവിതത്തിലെ അതിമനോഹരമായ സംഗതിയാണ്. പ്രണയിക്കുന്നവരെ കാണുമ്പോള്‍ ഹൃദയം പടാപടാന്ന് മിടിക്കും, കാലുകള്‍ തളരുന്നത് പോലെ തോന്നും മുഖം ചുവക്കും. ഇതെല്ലാം പ്രണയത്തിന്റെ ലക്ഷണങ്ങളാണ്. വിവാഹം കഴിഞ്ഞാലും പങ്കാളിയോടുള്ള പ്രണയം നഷ്ടപ്പെടില്ല. ഹണിമൂണ്‍ കാലത്തും പിന്നീടുമെല്ലാം പങ്കാളിയോട് തീവ്രമായ അഭിനിവേശവും സ്നേഹവും തോന്നും. പക്ഷേ ദാമ്പത്യത്തില്‍ ഉടനീളം ആ പ്രണയം നിലനില്‍ക്കുമോ. പല ദമ്പതിമാരും അക്കാര്യത്തില്‍ ആശങ്കയുള്ളവരാണ്.

സിനിമകളിലും മറ്റും നമ്മള് കാണുന്ന ദിവ്യപ്രണയം കാലങ്ങളോളം നിലനില്‍ക്കുന്നതാണ്. പക്ഷേ അത് സത്യമല്ല. ദാമ്പത്യത്തിലെ തീവ്ര പ്രണയം എല്ലാ കാലവും നിലനില്‍ക്കുന്നതല്ലെന്നാണ് ശാസ്ത്രം നല്കുന്ന സൂചന. അതായത് തീവ്ര പ്രണയത്തിനും ഒരു കാലപരിധി ഉണ്ടത്രേ.
തീവ്രപ്രണയത്തിന്റെ കാലപരിധി
ദാമ്പത്യം ആരംഭിച്ച് രണ്ട്, മൂന്ന് വര്‍ഷമാണ് പങ്കാളികള്‍ക്കിടയില്‍ തീവ്ര പ്രണയം ഉണ്ടായിരിക്കുക എന്ന് 'True Love: How to Use Science to Understand Love.' എന്ന പുസ്തകത്തിന്റെ രചയിതാവും കാലിഫോര്‍ണിയയില്‍ നിന്നുള്ള ന്യൂറോളജിസ്റ്റുമായ ഡോ.ഫ്രെഡ് നൗര്‍ പറയുന്നു. ഇതിന് പങ്കാളിയോട് പരിഭവപ്പെടേണ്ടതില്ല. അതെല്ലാം തലച്ചോറിലെ രാസവസ്തുക്കളുടെ പ്രവര്‍ത്തനമാണ്. പ്രത്യുല്പ്പാദനം, ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കല്, പക്വതയെത്തും വരെ ആ കുഞ്ഞിനെ നോക്കി വളര്‍ത്തുക എന്നിവയ്ക്കായി പ്രകൃതി നിശ്ചയിച്ച കാലപരിധിയാണിത്.
പ്രണയം സംഭവിക്കുന്നത് തലച്ചോറിലാണെന്ന് സാരം. ജീവിതകാലം മുഴുവന്‍ തീവ്രപ്രണയം സംഭവിക്കില്ലെന്നാണ് നൗര്‍ പറയുന്നു. പ്രണയത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രണയത്തിന്റെ സ്വഭാവത്തിലും അളവിലും മാറ്റം വരും. അത് അംഗീകരിച്ചാല്‍ ദമ്പതിമാര്‍ക്കിടയിലെ പല പ്രശ്നങ്ങളും ഇല്ലാതാകും.
പ്രണയത്തിന്റെ നാല് ഘട്ടങ്ങള്‍
ഇണയെ കണ്ടെത്തല്‍
ജീവിതം പങ്കിടാന്‍ പങ്കാളിയെ കണ്ടെത്തുന്ന ഘട്ടമാണിത്. ഉപബോധതലത്തിലാണ് ഈ ഘട്ടത്തിന്റെ ഭൂരിഭാഗവും നടക്കുന്നത്. തോന്നലുകളും പ്രേരണകളുമാണ് ഇണയിലേക്ക് നമ്മളെ നയിക്കുക. നിറയെ ആളുകള്‍ ഉള്ള മുറിയില്‍ ഒരു വ്യക്തി അയാള്‍ക്ക് ഏറ്റവും ചേരുന്ന ഇണയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് ഡോക്ടര്‍ നൗര്‍ പറയുന്നത്.
റൊമാന്‍സ്, പ്രണയത്തിന്റെ ആരംഭം
പ്രണയത്തിന്റെ ഈ ഘട്ടമാണ് എല്ലാവരും പ്രണയമായി തിരിച്ചറിയുന്നത്. ഏറ്റവും ആവേശമുള്ള ത്രില്ലിംഗ് ആയ ഘട്ടമാണിത്. അന്ധമായ പ്രണയം സംഭവിക്കുന്നത് ഈ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പ്രണയിക്കുന്ന ആളെ യഥാര്‍ത്ഥിലുള്ള അവരേക്കാളും നമ്മള് ആഗ്രഹിക്കുന്ന രീതിയിലാണ് ആളുകള്‍ കാണാന്‍ ശ്രമിക്കുക.
മോണോഅമീനുകള് എന്നറിയപ്പെടുന്ന തലച്ചോറിലെ രാസവസ്തുക്കലാണ് ഈ ഘട്ടത്തില്‍ തീവ്രമായ വികാരങ്ങളും ആഗ്രഹങ്ങളുമെല്ലാം ഉള്ളിലുണ്ടാക്കുന്നത്.
യഥാര്‍ത്ഥ പ്രണയത്തിനായി ഒരാളെ തയ്യാറെടുപ്പിക്കുക എന്ന ലക്ഷ്യം ഈ ഘട്ടത്തിനുണ്ട്. ഈ ഘട്ടത്തില്‍ പങ്കാളിയോട് സ്നേഹം തോന്നുന്നില്ലെങ്കില്‍ അവസാന ഘട്ടം വരെ ആ പ്രണയം എത്തില്ല.
പ്രണയനഷ്ടത്തിന്റെ ഘട്ടം
മാതൃകാദമ്പതികള്‍ എന്നറിയപ്പെടുന്നവരും എവര്‍ഗ്രീന്‍ കപ്പിള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പോലും ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. റൊമാന്റിക് പ്രണയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ദാമ്പത്യത്തിലെ സ്നേഹത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ പ്രണയത്തിന്റെ ഈ ഘട്ടത്തില്‍ അസ്വസ്ഥരാകും. പങ്കാളിക്ക് തന്നോടുള്ള സ്നേഹം അസ്തമിച്ചുവെന്നും അവര്‍ തങ്ങളെ വേണ്ടെന്നുവെച്ചുവെന്നും കരുതും.
എന്നാല്‍ പങ്കാളിയുടെ യഥാര്‍ത്ഥ സ്വഭാവവവും താല്‍പ്പര്യങ്ങളും തിരിച്ചറിയാന്‍ ഉതകുന്ന ഘട്ടമാണിത്. ഈ ഘട്ടത്തിന് ഒരു ഉദ്ദേശ്യമുണ്ട്. പ്രണയാനുഭവങ്ങള്‍ നല്കുന്ന കെമിക്കലുകള്‍ നഷ്ടപ്പെട്ട് തുടങ്ങുമ്പോള്‍ ആളുകള്‍ യാഥാര്‍ത്ഥ്യം കാണാന്‍ ആരംഭിക്കുന്നു. പ്രണയത്തെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തുന്ന ഘട്ടമാണിത്.
മിക്കവാറും ആളുകള്‍ വിവാഹമോചനം നടത്തുന്നതും ഈ ഘട്ടത്തിലാണ്. ദാമ്പത്യത്തില്‍ പ്രണയമില്ല എന്ന തിരിച്ചറിവില്‍ പലരും വിവാഹമോചനം തിരഞ്ഞെടുക്കുന്നു. എന്നാല്‍ ഈ ഘട്ടത്തിലും പങ്കാളിയുടെ സ്നേഹം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മറ്റാരോടും പ്രണയം തോന്നില്ല.
യഥാര്‍ത്ഥസ്നേഹം
പ്രണയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഘട്ടമാണിത്. തീവ്ര പ്രണയവും അഭിനിവേശവും അവസാനിച്ചിട്ടും തിരഞ്ഞെടുത്ത പങ്കാളി തന്നെയാണ് തന്റെ ഉചിതമായ പങ്കാളിയെന്ന് തിരിച്ചറിയുന്ന ഘട്ടമാണ്. ഇത് ക്രമേണയായി, വളരെ പതുക്കെ തോന്നുന്ന കാര്യമാണ്. മുന്‍ഘട്ടം അവസാനിച്ച് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും ഈ ഘട്ടം അനുഭവപ്പെടുക. പിന്നീടുള്ള വര്‍ഷങ്ങളില്‍ വളരെ ആഴത്തിലുള്ള ബന്ധം പങ്കാളികള്‍ക്കിടയില്‍ രൂപപ്പെടും.
നോനാപെപ്റ്റൈഡുകള് എന്നറിയപ്പെടുന്ന കെമിക്കലുകളാണ് ഈ സ്റ്റേജില്‍ പങ്കാളിയുമായുള്ള ആഴത്തിലുള്ള പ്രണയം സാധ്യമാക്കുന്നത്. വലുതാകുന്നത് വരെ ഒന്നിച്ച് കുട്ടികളെ പരിപാലിക്കാനുള്ള പ്രകൃതിയുടെ സൂത്രമാണിത്. സന്തോഷം നിറഞ്ഞ, ശക്തമായ, എന്നും നിലനില്‍ക്കുന്ന ദാമ്പത്യമാണ് ഇതിന്റെ ഫലം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications