Latest Updates
-
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
പങ്കാളികള്‍ക്കിടയിലെ ബന്ധത്തെ വന്ധ്യത എങ്ങനെ ബാധിക്കും?
നിരവധി ദാമ്പത്യങ്ങളെ ഇരുട്ടറയിലേക്ക് തള്ളിവിടുന്ന പ്രതിസന്ധിയാണ് വന്ധ്യത. ദാമ്പത്യം എന്നത് രണ്ട് വ്യക്തികള്‍ പരസ്പരം കൂട്ടും തുണയുമായി ഒന്നിച്ച് കഴിയുന്നതാണെങ്കിലും അതിനൊപ്പം തന്നെ നമ്മുടെ സമൂഹം പരിഗണിക്കുന്ന ഒന്നാണ് കുട്ടികളും കുടുംബവും. പങ്കാളിയും കുട്ടികളുമൊന്നിച്ചുള്ള ഒരു സംതൃപ്ത കുടുംബം വിവാഹിതരാകുന്ന മിക്കവരുടെയും സ്വപ്നമായിരിക്കും. പക്ഷേ ചിലപ്പഴെല്ലാം വന്ധ്യത അവിടെ വില്ലനാകും.

വന്ധ്യതയിലൂടെ കടന്നുപോകുന്ന ദമ്പതിമാര്‍ വലിയ മാനസിക സമ്മര്‍ദ്ദവും പ്രതിസന്ധിയുമാണ് അനുഭവിക്കുന്നത്. കുട്ടികളെന്ന സ്വപ്നത്തിന് മാത്രമല്ല അത് വെല്ലുവിളി ഉയര്‍ത്തുന്നത്. പോകെപ്പോകെ ദാമ്പത്യത്തിനും അത് പലതരം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പല ദമ്പതിമാരും വന്ധ്യതയെ ഉള്‍ക്കൊള്ളുകയും ചികിത്സയിലൂടയും മറ്റും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ചില ദമ്പതിമാര്‍ക്കിടയില്‍ വന്ധ്യത ദാമ്പത്യത്തിന്റെ അടിത്തറ ഇളക്കും. വന്ധ്യത എങ്ങനെയെല്ലാമാണ് ദാമ്പത്യത്തെ ബാധിക്കുന്നത് എന്ന് നോക്കാം.
മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ
ഗര്‍ഭധാരണത്തിനുള്ള നിരന്തരമായ പരിശ്രമം ദമ്പതികളില്‍ കടുത്ത മാനസിക പിരിമുറുക്കവും ഉത്കണ്ഠയും സൃഷ്ടിക്കും. ഓരോ തവണയും ശ്രമം പരാജയപ്പെടുമ്പോള്‍ വ്യക്തിപരമായ പരാജയമായാണ് പലരും അതിനെ കാണുന്നത്. ഇത് നിരാശയും ആശങ്കയും സൃഷ്ടിക്കും. പലതരത്തിലാണ് ഇതെത്തുടര്‍ന്നുള്ള വൈകാരിക പ്രത്യാഘാതങ്ങള്‍ പ്രകടമാകുക. ചിലരില്‍ ഉറക്കക്കുറവ്, ക്ഷീണം, ദേഷ്യം, അസ്വസ്ഥത പോലുള്ള പ്രകടമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.
അസ്ഥിരമായ മാനസികാവസ്ഥ
വന്ധ്യതയെ തുടര്‍ന്ന് ദമ്പതിമാരില്‍ പലതരത്തിലുള്ള വികാരങ്ങള്‍ ഉടലെടുത്തേക്കാം. ദഷ്യം, നിരാശ, തനിച്ചിരിക്കല്‍, അമിതമായ പ്രതീക്ഷ എന്നിവയുണ്ടാകാം. ദമ്പതിമാരില്‍ വ്യത്യസ്ത വികാരങ്ങളാകാം വന്ധ്യത സൃഷ്ടിക്കുക. ഇത് അവര്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്കും അകല്‍ച്ചയ്ക്കും കാരണമായേക്കും. ചിലപ്പോഴെല്ലാം പരസ്പരം മനസ്സിലാക്കാന്‍ കഴിയാതിരിക്കുന്നതിലേക്കോ പിന്തുണയ്ക്കാതിരിക്കുന്നതിലേക്കോ ഇത് കാര്യങ്ങളെ നയിക്കും.
പരസ്പരം പഴിചാരല്‍
തുടരെത്തുടരെ ഗര്‍ഭധാരണം പരാജയപ്പെടുന്നത് ഒരുപക്ഷേ പങ്കാളികള്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് കാര്യങ്ങളെത്തിക്കും. ചിലയാളുകള്‍ സ്വയം കുറ്റപ്പെടുത്താറുമുണ്ട്. എന്നാല്‍ ഇത്തരം നെഗറ്റീവ് ഇമോഷനുകള്‍ പങ്കാളികള്‍ക്കിടയിലെ അടുപ്പത്തെയും വിശ്വാസ്യതയെയും ബാധിക്കുകയും ദാമ്പത്യത്തില്‍ അത്ര സുഖകരമല്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.
വികാരങ്ങള്‍ പങ്കുവെക്കുന്നതിലെ ബുദ്ധിമുട്ട്
വന്ധ്യത കാരണം ഉള്ളിലുള്ള കാര്യങ്ങള്‍ പങ്കാളിയോട് തുറന്ന് സംസാരിക്കുന്നതില്‍ പല ആളുകളും ബുദ്ധിമുട്ട് നേരിടാറുണ്ട്. പറയുന്ന കാര്യം പങ്കാളിയെ വേദനിപ്പിക്കുമോ, പരിധി വിടുമോ, അവര്‍ തന്നെ കുറിച്ച് എന്തായിരിക്കും കരുതുന്നത് തുടങ്ങിയ ചിന്തകള്‍ കാരണം ഇവര്‍ പല വികാരങ്ങളും ഉള്ളിലൊതുക്കും. ഇത് പക്ഷേ തെറ്റിദ്ധാരണയ്ക്കും നിരാശയ്ക്കും ഒറ്റപ്പെടലനും കാരണമാകും.
വന്ധ്യതയുമായി പൊരുത്തപ്പെടാനുള്ള ശ്രമവും പ്രതിസന്ധിയാകും
ചിലപ്പോഴെല്ലാം വന്ധ്യതയുമായി പൊരുത്തപ്പെടാനുള്ള ദമ്പതിമാരുടെ ശ്രമവും അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കാരണം പല രീതികളിലാണ് അവര്‍ വന്ധ്യതയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുക. പങ്കാളികളില്‍ ഒരാള്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും പുതിയ ചികിത്സ പദ്ധതിയിടുകയും ചെയ്യുമ്പോള്‍ മറ്റേയാള്‍ ഒരുപക്ഷേ ഈ വിഷയം തന്നെ വിട്ടുകളയാനാണ് ശ്രമിക്കുക. അതെക്കുറിച്ച് സംസാരിക്കാന്‍ പോലും അവര്‍ ആഗ്രഹിക്കില്ല. ഈ വ്യത്യസ്ത സമീപനങ്ങള്‍ അവര്‍ക്കിടയില്‍ പ്രതിസന്ധിയുണ്ടാക്കുകയും വേണ്ട രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ വലിയ അകല്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications