Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഭര്‍ത്താവിന്റെ സ്നേഹം പൂര്‍ണമായും നേടണമെങ്കില്‍ ഭാര്യമാര്‍ ഇങ്ങനെ ആകണം
ഭാര്യ- ഭര്‍തൃ ബന്ധം എന്നത് ഒരു കുടുംബജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കാര്യമാണ്. ഭാര്യയും ഭര്‍ത്താവും പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും കൂടി മുന്നോട്ട് പോയാല്‍ മാത്രമേ ജീവിതത്തില്‍ സന്തോഷം ഉണ്ടാകുകയുള്ളു. പരസ്പര സഹകരണവും പരസ്പര വിട്ടുവീഴ്ചയും വേണ്ട ഒന്നാണ് ദാമ്പത്യമെന്ന ചിന്ത ഇരുവര്‍ക്കും അനിവാര്യമാണ്.

ഭാര്യ- ഭര്ത്താക്കന്മാര് ഒന്നിച്ചു ഒരു വീട്ടില്‍ ജീവിക്കുന്നത് കൊണ്ട് മാത്രം അവിടെ സന്തോഷം ഉണ്ടാകണം എന്നില്ല. പരസ്പരം മനസിലാക്കി, ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആ കുടുംബ ജീവിതം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ സുന്ദരമാകുകയുള്ളു. ആരും ആര്‍ക്കും മുകളിലല്ല എന്നും തുല്യതയാണ് ദാമ്പത്യത്തിന്റെ കാതലെന്നും മനസിലാക്കണം. ഇത്തരത്തില്‍ ഭാര്യാ ഭര്‍തൃ ബന്ധം രസകരമായും പ്രണയാര്‍ദ്രമായും മുന്നോട്ട് പോകണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഒരു ദാമ്പത്യത്തില്‍ ഭാര്യയില്‍ നിന്നും ഭര്‍ത്താവും ഭര്‍ത്താവില്‍ നിന്നും ഭാര്യയും ആഗ്രഹിയ്ക്കുന്ന ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഭര്‍ത്താവിന്റെ കണ്ണില്‍ നല്ല ഭാര്യയാക്കുന്ന ചില അടിസ്ഥാന കാര്യങ്ങള്‍ ഇത് മനസിലാക്കിയാല്‍ തന്നെ പാതി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
ഭാര്യാ ഭര്ത്താക്കന്മാര് നല്ല സുഹൃത്തുക്കളാകുക
പരസ്പരം എല്ലാം തുറന്നു പറയാന്‍ കഴിയുന്ന സൗഹൃദങ്ങള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഒരുങ്ങി ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ അതില്‍ ഇത്തരം സൗഗരുഡം ഉണ്ടായിരിക്കണം. ഉപാധികളിലാത്താത്ത സൗഹൃദം എല്ലാ പ്രശ്നങ്ങളെയും അകറ്റി നിര്‍ത്തും. ഏത് പ്രതിസന്ധിയിലും കൂടെ നില്ക്കുന്ന പങ്കാളി ഒരു പുരുഷന്റെ ഏറ്റവും വലിയ സമ്പാദ്യവും ആത്മവിശ്വാസവുമാണ്.നല്ല സൗഹൃദം വീട്ടില്‍ തന്നെ എന്നു വേണം എന്ന് പറയുന്നത് ഭാര്യാ-ഭര്ത്താക്കന്മാര്ക്കിടയിലെ സ്നേഹം എന്നും നിലനില്‍ക്കുന്നതിനായാണ്.
തുല്യ പങ്കാളിത്തം മനസ്സാല്‍ അംഗീകരിക്കുക
പുരുഷന്റെ കല്പനകള് അനുസരിക്കാനും അവന്റെ കാമനകള്‍ പൂര്‍ത്തീകരിക്കാനുമുള്ള ഉപാധിയായി സ്ത്രീയെ കാണരുത്. ജീവിതത്തില്‍ സെക്സ് പ്രധാന വിഷയം തന്നെയാണ്. എന്നാല്‍ ഇത് ഏകപക്ഷീയമല്ല എന്ന് മനസിലാക്കുക. എല്ലാ കാര്യങ്ങളിലും എന്ന പോലെ സെക്സിന്റെ കാര്യത്തിലും ഭാര്യയുടെ അഭിപ്രായങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കിടക്കയിലെ സ്ത്രീയുടെ അടിമത്തം പുരുഷന് ആഗ്രഹിയ്ക്കുന്നില്ല എന്ന വസ്തുത സ്ത്രീയും തിരിച്ചറിയുക.
ഒരുമിച്ചുള്ള യാത്രകള്‍
തിരക്കില്‍ നിന്നും തിരക്കിലേക്ക് അതിവേഗം കുതിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ ഈ തിരക്ക് നമ്മുടെ ജീവിതത്തെ ബാധിക്കാന്‍ ഇടയാകരുത്. കൃത്യമായ ഇടവേളകളില്‍ ഭാര്യ - ഭര്ത്താക്കന്മാര് ഒരുമിച്ചൊരു യാത്ര, ഭക്ഷണം എന്നിവയെല്ലാം ആരോഗ്യകരമായ ദാമ്പത്യത്തിനു സഹായകമാണ്. ഇത്തരം യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ പോലും ഇരുവരുടെയും സമ്മതം, ഇഷ്ടങ്ങള്‍ എന്നിവയ്ക്ക് തുല്യ പ്രാധാന്യം ഉണ്ടാകണം.
വഴക്കുകള്‍ ഒരു രാത്രിക്കപ്പുറം പോകരുത്
ജീവിതത്തില്‍ വഴക്കുകള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. അത് ഏത് ബന്ധത്തിലാണെങ്കിലും അങ്ങനെ തന്നെ. എന്നാല്‍ വഴക്കിന്റെ ദൈര്‍ഘ്യമാണ് ബന്ധങ്ങളുടെ ഇഴയടുപ്പം നിശ്ചയിക്കുന്നത്. ഭാര്യ - ഭര്ത്താക്കന്മാര് തമ്മിലുണ്ടാകുന്ന വഴക്കുകള്‍ ഒരു രാത്രിക്കപ്പുറം പോകരുതെന്ന് പരസ്പര ധാരണയിലെത്തുക. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക. ജീവിതം സ്നേഹത്താല്‍ നിറയാന്‍ ഇതില്പരം എന്ത് വേണം ?
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications