Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
വഴക്കിടുമ്പോള് ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാല് ആ വഴക്കിന് ആയുസ്സുണ്ടാകില്ല
പങ്കാളികള്ക്കിടയില് വഴക്കും വാദപ്രതിവാദങ്ങളും അഭിപ്രായഭിന്നതകളും ഒക്കെ വളരെ സാധാരണമാണ്. സ്നേഹമുള്ളയിടത്തേ വഴക്കും ഉണ്ടാകൂ എന്നത് കാലങ്ങളായി കേട്ടുവരുന്ന ഡയലോഗാണ്. പങ്കാളികള്ക്കിടയില് ആവോളം അടുപ്പവും ഐക്യവും ഒക്കെ ഉണ്ടെങ്കിലും ചില അവസരങ്ങളില് വഴക്കിടേണ്ടി വരും. പരസ്പരം പൊരുത്തപ്പെട്ട് പോകാന് പറ്റാത്തത് കൊണ്ട് എന്നും വഴക്കിടുന്നവരും ഉണ്ട്.

പക്ഷേ വഴക്കിടുമ്പോള് അത് കൂടുതല് വഷളാകാതിരിക്കുകയെന്നത് ബന്ധത്തിന്റെ ദൃഢതയും പക്വതയും നിര്ണ്ണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. എങ്ങനെയാണ് വഴക്കിടുമ്പോള് അധികം കാടുകയറാന് അനുവദിക്കാതെ അതിനെ നിലയ്ക്ക് നിര്ത്തുക. പങ്കാളികള് ഇരുവരും വഴക്കിനിടയില് ചില കാര്യങ്ങള് ശ്രദ്ധിച്ചാല് ഏത് വലിയ വഴക്കും അഞ്ചുമിനിട്ടില് അവസാനിപ്പിക്കാന് സാധിക്കും.
പ്രശ്നപരിഹാരത്തിന് ഉചിതമായ സമയം
പങ്കാളികള്ക്കിടയില് ഒരു പ്രശ്നം പുകയുന്നുണ്ടെങ്കില് അത് ചര്ച്ച ചെയ്യുന്ന സമയം വളരെ പ്രധാനമാണ്. എല്ലാ സമയങ്ങളിലും പ്രശ്നം ആരോഗ്യപരമായി, നല്ല രീതിയില് പറഞ്ഞുതീര്ക്കണമെന്ന് പങ്കാളികള് രണ്ടുപേരും ആഗ്രഹിക്കണമെന്നില്ല. അതുകൊണ്ട് ഇത്തരം സമയങ്ങള് ഒഴിവാക്കി, സമാധാനമായി രമ്യതയില് സംസാരിച്ച് പ്രശ്നങ്ങള് പരിഹരിക്കാന് കഴിയുന്ന സമയം കണ്ടെത്തുക.
കത്തിക്കയറി വഷളാക്കാതിരിക്കുക
വളരെ തമാശയോടെ തുടങ്ങുന്ന ഒരു സംസാരം രൂക്ഷമായ വാക്കുതര്ക്കത്തില് എത്താന് നിമിഷങ്ങള് മതി. പങ്കാളികള് രണ്ടുപേരും അല്പ്പം പോലും വിട്ടുകൊടുക്കാതെ അന്യോന്യം തര്ക്കിച്ച് മത്സരിക്കുന്നത് കൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പരസ്പരം കുത്തിനോവിക്കാതെ, പ്രശ്നത്തെ കുറിച്ച് ചര്ച്ച ചെയ്യാന് കഴിയുന്ന അവസ്ഥയിലല്ല താന് ഇപ്പോള് ഉള്ളതെന്ന ബോധ്യം പങ്കാളികള്ക്കിടയില് ഉണ്ടാകണം. സമാധാനത്തോടെ ചര്ച്ച ചെയ്ത് അവസാനിപ്പിക്കാന് അവസരം ലഭിക്കുന്നത് വരെ ആ പ്രശ്നം അവിടെ തന്നെ കിടന്നോട്ടെ എന്ന് കരുതുക.
മറ്റൊരു കണ്ണിലൂടെ പ്രശ്നത്തെ നോക്കിക്കാണുക
ദമ്പതികള്ക്കിടയിലെ പല പ്രശ്നങ്ങളും വഷളാകാനുള്ള പ്രധാനകാരണം താന് പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന നിലപാടാണ്. തന്റെ ഭാഗം മാത്രമാണ് ശരിയെന്ന മുന്വിധിയോടെ പ്രശ്നം ചര്ച്ച ചെയ്യാന് നിന്നാല് അത് ഒരിക്കലും പരിഹരിക്കപ്പെടില്ല. പ്രശ്നം ഉണ്ടാകുമ്പോള് തന്റെ നിലപാടില് നിന്നല്ലാതെ പുറത്ത് നിന്നുള്ള ഒരാളായി ആ പ്രശ്നത്തെ വിലയിരുത്തി നോക്കുക. നല്ല അഭിപ്രായങ്ങള് രൂപപ്പെടുത്തിയെടുക്കാനും പ്രശ്നപരിഹാരത്തിലെത്താനും ആ സമീപനം പ്രയോജനപ്പെടും.
സ്വയം നിയന്ത്രിക്കുക
വഴക്കിനിടയില് നിയന്ത്രണം നഷ്ടപ്പെടുക സ്വാഭാവികമാണ്. എന്നാലിതിന്റെ പ്രത്യാഘാതം വലുതായിരിക്കും. പെട്ടെന്ന് അവസാനിക്കേണ്ട ഒരു പ്രശ്നം ദിവസങ്ങളോ ആഴ്ചകളോ നീണ്ടേക്കാം. അതുകൊണ്ട് നിയന്ത്രണം കൈവിട്ടുപോകാതെ, പരസ്പരം വാക്കുകള് കൊണ്ട് ആക്രമിക്കുന്ന രീതി വിട്ട് സ്ഥിതിഗതികള് ശാന്തമാകുന്നത് വരെ സാഹചര്യത്തില് നിന്നും ഒഴിഞ്ഞുമാറാന് ശ്രമിക്കുക.
പ്രശ്നം വിട്ടുകളയാതെ പരിഹരിക്കുക
വഴക്കോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോള് സാരമില്ല അതങ്ങ് പോട്ടെ എന്ന് പങ്കാളികള് കരുതുന്നതും അത്ര ആരോഗ്യകരമല്ല. അത്തരം വിട്ടുവീഴ്ചകള് ഭാവിയില് വലിയ പ്രശ്നങ്ങള്ക്ക് മുമ്പിലും വിട്ടുവീഴ്ച ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള് എത്തിക്കും. അതുകൊണ്ട് വഴക്കുകളും പ്രശ്നങ്ങളും ഉചിതമായ സമയത്ത് ആരോഗ്യകരമായ രീതിയില് സംസാരിച്ച് തീര്ക്കുക.



Click it and Unblock the Notifications
