Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഭര്‍ത്താവിന്റെ വീട്ടില്‍ മനസമാധാനം; അമ്മായിയമ്മയെ പാട്ടിലാക്കാന്‍ മരുമകള്‍ ചെയ്യേണ്ട 6 കാര്യം
വിവാഹം എന്നത് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം മാത്രമല്ല, കുടുംബങ്ങള്‍ തമ്മിലുള്ള ഒരു കെട്ടുപാട് കൂടിയാണ്. വിവാഹശേഷം ഒരു സ്ത്രീക്ക് ഒന്നല്ല രണ്ട് കുടുംബങ്ങളുണ്ടാകുന്നു. ഒന്ന് അവള് ജനിച്ചിടത്തും മറ്റൊന്ന് അവളുടെ ഭര്‍ത്താവിന്റെ വീടും. ഇന്ത്യന്‍ പാരമ്പര്യം പ്രകാരം വിവാഹശേഷം, പെണ്‍കുട്ടി അവളുടെ ഭര്‍ത്താവിന്റെ കുടുംബത്തിലാണ് ജീവിക്കേണ്ടത്. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അമ്മായിയമ്മയെയും അമ്മായിയപ്പനെയും പോലെ കാണാതെ സ്വന്തം അമ്മയും അച്ഛനുമായി കണ്ട് ജീവിക്കുന്നു.
ഓരോ പെണ്‍കുട്ടിയും തന്റെ വീട്ടില്‍ ബഹുമാനവും സ്നേഹവും ലഭിക്കുന്നത് പോലെ തന്നെ തന്റെ ഭര്‍ത്താവിന്റെ വീട്ടിലും അതെല്ലാം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിനായി നിങ്ങളുടെ അമ്മായിയമ്മയുടെ വീട്ടില്‍ നിങ്ങള്‍ക്ക് നല്ല മതിപ്പ് ഉണ്ടായിരിക്കണം. അമ്മായിയമ്മയുമായി ചേര്‍ന്ന് പോകാന്‍ ദൃഢമാക്കാന്‍ നല്ല ബന്ധം ആവശ്യമാണ്. അത്തരമൊരു സാഹചര്യത്തില്‍, വിവാഹശേഷം, ഒരു പെണ്‍കുട്ടി അവളുടെ അമ്മായിയമ്മയെ ആകര്‍ഷിക്കാനും അവരുടെ സ്നേഹം നേടാനും ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സ്നേഹത്തോടെ പെരുമാറുക
വിവാഹവേളയില്‍ ബന്ധുക്കളും അവരുടെ കുട്ടികലുമെല്ലാം കാണും. ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ കുസൃതിയും ബഹളവും ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാല്‍ അവരുടെ വികൃതികളില്‍ നിങ്ങള്‍ പ്രകോപിതരാകരുത്. ശാന്തത പാലിക്കുക, കുട്ടികളോട് സ്നേഹപൂര്‍വ്വം പെരുമാറുക. വീട്ടിലെ കുട്ടികളുമായുള്ള സൗഹൃദം നിങ്ങള്‍ക്ക് അമ്മായിയമ്മയുടെ ഹൃദയത്തില്‍ ഇടം നേടിത്തരും.
വീട്ടുജോലി അറിഞ്ഞിരിക്കുക
എല്ലാ അമ്മായിയമ്മമാരും തന്റെ മരുമകളില്‍ നല്ല ഒരു വീട്ടമ്മയുടെ ഗുണങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ അടുക്കള ജോലിയില്‍ വൈദഗ്ധ്യമുള്ളവളാണെങ്കില്, പ്രത്യേകിച്ച് രുചികരമായ ഭക്ഷണം പാകം ചെയ്യാന്‍ അറിയാമെങ്കില്‍, നിങ്ങള്‍ക്ക് അമ്മായിയമ്മമാരെ വേഗത്തില്‍ പാട്ടിലാക്കാനാകും. നിങ്ങള്‍ നല്ല ഭക്ഷണം പാകം ചെയ്ത് നിങ്ങളുടെ അമ്മായിയമ്മയ്ക്കും വീട്ടിലെ മറ്റുള്ളവര്‍ക്കും നല്കുകയാണെങ്കില്, അവര്‍ തീര്‍ച്ചയായും നിങ്ങളെ സ്നേഹിക്കും.
സൗഹൃദം
ഒരു നല്ല മരുമകളാകാന്‍, നിങ്ങളുടെ അമ്മായിയമ്മയുടെ പിന്തുണ ആവശ്യമാണ്. അമ്മായിയമ്മയുമായി സൗഹൃദം സ്ഥാപിക്കുക. അതായത്, അവരുടെ കൂടെ നടക്കുക. അവരോടൊപ്പം ഷോപ്പിംഗിന് പോകുക. നിങ്ങളുടെ അമ്മായിയമ്മയ്ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക. നിങ്ങളുടെ അമ്മായിയമ്മമാരുമായി നിങ്ങള്‍ നല്ല ബന്ധത്തിലാണെങ്കില്‍, കുടുംബത്തിലെ മറ്റുള്ളവരും നിങ്ങളെ സ്നേഹിക്കും.
മറ്റുള്ളവരെ മോശമാക്കി സംസാരിക്കരുത്
നിങ്ങളുടെ അമ്മായിയമ്മമാരുടെ മുന്നില്‍ മോശമായി സംസാരിക്കരുത്. വീട്ടിലെ മറ്റുള്ളവരുടെ കുറ്റങ്ങളോ കുറവുകളോ ഒന്നും പറയരുത്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ അമ്മായിയമ്മമാരുടെ മുന്നില്‍ പറയരുത്. അങ്ങനെ ചെയ്താല്‍, നിങ്ങളെക്കുറിച്ചുള്ള തെറ്റായ ചിന്തകള്‍ അവരുടെ മനസ്സില്‍ രൂപപ്പെട്ടേക്കാം.
ഇഷ്ടാനിഷ്ടങ്ങള്‍ അറിയുക
നിങ്ങളുടെയും ഭര്‍ത്താവിന്റെയും ഇഷ്ടങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കരുത്. അമ്മായിയമ്മയുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും അറിയുക. നിങ്ങളുടെ അമ്മായിയമ്മയുടെ ഹൃദയം കീഴടക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവരോടൊപ്പം ഷോപ്പിംഗിന് പോകുക. അവരോടൊപ്പം സമയം ചെലവഴിക്കുക. ഓരോ കാര്യത്തിലും അവരുടെ ടേസ്റ്റ് എന്താണെന്ന് അറിയുക.
നന്നായി ഒരുങ്ങുക
അമ്മായിയമ്മയെ പാട്ടിലാക്കാന്‍ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ആകര്‍ഷിക്കേണ്ടത് ആവശ്യമാണ്. സൗന്ദര്യമാണ് ആദ്യം തന്നെ മതിപ്പുളവാക്കുന്ന ഒരു കാര്യം. വിവാഹം കഴിഞ്ഞ് നവവധുവിനെ കാണാന്‍ അതിഥികള്‍ വന്നുകൊണ്ടിരിക്കും. അവസരത്തിനനുസരിച്ച് വസ്ത്രം ധരിക്കുക. അധികം മേക്കപ്പ് ധരിക്കേണ്ട കാര്യമില്ല, കുറച്ച് മേക്കപ്പും മനോഹരമായ വസ്ത്രങ്ങളും കൊണ്ട് നിങ്ങളുടെ സൗന്ദര്യം മികച്ചതാക്കാന്‍ കഴിയും.



Click it and Unblock the Notifications