Latest Updates
-
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും?
ഇഷ്ടം പ്രകടിപ്പിക്കാത്ത ഭര്‍ത്താവിന്റെ ഉള്ളില്‍ നിങ്ങളോട് ഇഷ്ടമുണ്ടോ, അറിയാനുള്ള വഴികളിതാ
Relationship Tips: പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പ്രകടമായ സ്നേഹത്തിന്റെ ആരാധകരാണ്. ഭര്‍ത്താവായും കാമുകനായാലും സ്നേഹം ഉള്ളില്‍ ഒളിപ്പിച്ചുവെക്കാതെ പിശുക്കില്ലാതെ വാക്കുകളിലൂടെയും അല്ലാതെയും പ്രകടിപ്പിക്കുന്നത് അവരെ അങ്ങേയറ്റം സന്തോഷിപ്പിക്കും. നേരെ മറിച്ച് പ്രകടമാകാത്ത സ്നേഹം അവരെ ആശങ്കപ്പെടുത്തുകയും നിരാശരാക്കുകയും ചെയ്യും. എന്നാല്‍ ചില പുരുഷന്മാര്ക്ക് സ്നേഹം പ്രകടിപ്പിക്കാനറിയില്ല. അതിനര്‍ത്ഥം അവര്‍ക്ക് പ്രിയപ്പെട്ടവളോട് സ്നേഹമില്ലെന്നല്ല. അവരത് പ്രകടിപ്പിക്കുക വ്യത്യസ്തമായ ചില വഴികളിലൂടെ ആയിരിക്കും. അക്കാര്യം മനസ്സിലാക്കിയാല്‍ അവര്‍ക്കുള്ള സ്നേഹത്തിന്റെ ആഴവും തിരിച്ചറിയാം. ഭാര്യയോടോ കാമുകിയോടോ ഉള്ള സ്നേഹം ഉള്ളില്‍ അടക്കിവെച്ചവരുടെ സ്നേഹം തിരിച്ചറിയാനുള്ള ചില വഴികള്‍ അറിയാം.

വാക്കുകളിലല്ല ഇവരുടെ സ്നേഹം
ഒരാളുടെ പ്രവൃത്തികള്‍ വിലയിരുത്തുകയും അതിന്റെ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുന്നത് അവരുടെ ഉള്ളിലുള്ള യഥാര്‍ത്ഥ വികാരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ജേണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. വാക്കുകളിലൂടെ അല്ലാതെയുള്ള സ്നേഹത്തിന്റെ സൂചനകള്‍ പലപ്പോഴും വാക്കുകളിലൂടെയുള്ള സ്നേഹപ്രകടനത്തേക്കാള് സത്യസന്ധമായിരിക്കും. ഒരു വ്യക്തിക്ക് നിങ്ങളോട് യഥാര്‍ത്ഥസ്നേഹം ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിന് അവര്‍ നിങ്ങളോട് കാണിക്കുന്ന ശ്രദ്ധ മുതല്‍ അവരുടെ ശാരീരികമായി സ്നേഹ പ്രകടന രീതി വരെയുള്ള പെരുമാറ്റങ്ങള്‍ സഹായമാകും.
പുരുഷന്റെ യഥാര്‍ത്ഥ വികാരങ്ങള്‍
ഭര്‍ത്താവിന് നിങ്ങളോട് ആത്മാര്‍ത്ഥമായ കരുതലുണ്ടോ എന്ന് എപ്പോഴെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടോ? ആ ആശങ്കയ്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് വളരെ അസ്വസ്ഥത ഉളവാക്കുന്ന കാര്യമാണ്. പക്ഷേ അവരുടെ പ്രവൃത്തികള്‍, വാക്കുകളേക്കാള്‍ അവരുടെ വികാരങ്ങള്‍ വെളിപ്പെടുത്തും. പുരുഷന്റെ സ്നേഹത്തിനുള്ള ചില അടയാളങ്ങള്‍ ഇതാ, അവ വെറും വാക്കാലുള്ള സ്ഥിരീകരണങ്ങള്ക്കപ്പുറം അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു.
കൂട്ടത്തിലൊരാള്‍ ആക്കും
ശരിക്കും കരുതലുള്ള ഒരു പുരുഷന് പങ്കാളിയെ തന്റെ ജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.അവരെ തന്റെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ആന്തരിക വലയത്തിലേക്ക് കൊണ്ടുവരാന്‍ അവര്‍ പരിശ്രമിക്കും. ഈ പ്രവൃത്തി ആഴത്തിലുള്ള അവരുടെ കരുതല്‍ സൂചിപ്പിക്കുന്നു. പങ്കാളി തന്റെ ജീവിതത്തിന്റെയും ലോകത്തിന്റെയും ഭാഗമാകുന്നതിലെ സന്തോഷവും അഭിമാനവുമാണ് അത് സൂചിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവര്‍ നിങ്ങളെ എങ്ങനെ പരിചയപ്പെടുത്തുന്നുവെന്നും നിങ്ങളെക്കുറിച്ച് പ്രിയപ്പെട്ടവരോട് സംസാരിക്കുന്ന രീതിയും ശ്രദ്ധിച്ചാല്‍ അവര്‍ക്ക് നിങ്ങളോടുള്ള സ്നേഹം തിരിച്ചറിയാം. അത് അവര്‍ക്ക് നിങ്ങളോടുള്ള ഉദ്ദേശ്യങ്ങളുടെയും വികാരങ്ങളുടെയും ഒരു സൂചനയായിരിക്കാം.
ശരീരഭാഷയിലെ മാറ്റങ്ങള്‍
ശരീരഭാഷയ്ക്ക് വികാരങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്കാന് കഴിയും. കണ്ണുകളില്‍ നോക്കുക, നിങ്ങള്‍ സംസാരിക്കുമ്പോള്‍ അത് ശ്രദ്ധിക്കുന്ന രീതിയില്‍ മുന്നോട്ട് കുനിഞ്ഞിരിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ ശരീരഭാഷ പതിഫലിപ്പിക്കുക തുടങ്ങിയ പ്രവൃത്തികള്‍ അദ്ദേഹത്തിന് നിങ്ങളോടുള്ള കരുതലിന്റെയും ആകര്‍ഷണത്തിന്റെയും സൂക്ഷ്മവും ശക്തവുമായ സൂചകങ്ങളാണ്. വാക്കുകളിലൂടെ അല്ലാത്ത ഈ സ്നേഹസൂചനകള് നിങ്ങള്‍ പറയുന്നതില്‍ അദ്ദേഹത്തിന്റെ ഇടപെടലും താല്‍പ്പര്യവും അടിവരയിടുന്നു, ഇത് അദ്ദേഹത്തിന്റെ വികാരങ്ങളുടെ നിശബ്ദവും എന്നാല്‍ വാചാലവുമായ പ്രകടനമാണ്.
നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുമായി ബന്ധം
നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ ആദരവും നിങ്ങള്‍ക്ക് പ്രധാനപ്പെട്ടവര്‍ അവര്‍ക്കും പ്രധാനപ്പെട്ടവര്‍ ആയിരിക്കണമെന്ന ചിന്തയുമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അദ്ദേഹം എങ്ങനെ ഇടപഴകുന്നു, അവരില്‍ നല്ല മതിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നത് അവരുടെ യഥാര്‍ത്ഥ കരുതലിന്റെയും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹത്തിന്റെയും പ്രതിഫലനമാണ്.
നിങ്ങള്‍ക്കായി സമയം കണ്ടെത്തുക
ഒരു പുരുഷന്റെ കരുതലിന്റെ ഏറ്റവും വ്യക്തമായ സൂചകങ്ങളിലൊന്ന് നിങ്ങള്‍ക്കായി സമയം കണ്ടെത്താനുള്ള അവരുടെ സന്നദ്ധതയാണ്. തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, നിങ്ങള്‍ക്കൊപ്പം പുറത്തുപോകാനും വര്‍ത്തമാനം പറയാനും അല്ലെങ്കില്‍ വെറുതെയിരിക്കാനും വേണ്ടി അവര്‍ സമയം കണ്ടെത്തും. നിങ്ങള്‍ക്ക് അവര്‍ മുന്‍ഗണന നല്‍കുന്നുവെന്നതിന്റെ സൂചനയാണത്. നിങ്ങള്‍ക്കൊപ്പമുള്ള സമയം അവര്‍ ആസ്വദിക്കുന്നുവെന്നും അത് പ്രകടമാക്കുന്നു.
നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കല്‍
നിങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും, നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയുടെയും കരുതലിന്റെയും വ്യക്തമായ സൂചനയാണ്. നിങ്ങളുടെ കാര്യങ്ങളിലെ സൂക്ഷ്മതകളിലേക്കുള്ള ഈ ശ്രദ്ധ, നിങ്ങളുടെ ജീവിതത്തില്‍ അവര്‍ക്കുള്ള യഥാര്‍ത്ഥ താല്‍പ്പര്യം സൂചിപ്പിക്കുന്നു.നിങ്ങളെ നന്നായി മനസ്സിലാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും സൂചിപ്പിക്കുന്നു.



Click it and Unblock the Notifications