Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നിങ്ങളുടെ ഭാര്യ ഒരു സംശയരോഗിയാണോ? ദാമ്പത്യം മടുത്തു തുടങ്ങിയോ? മാറ്റിയെടുക്കാൻ വഴികൾ ഇതാ!
ഏതൊരു ദാമ്പത്യവും വഷളാവുന്നതിന്റ പ്രധാന കാരണങ്ങളില്‍ ഒന്ന് പങ്കാളികള്‍ക്കിടയില്‍ ഉണ്ടാകുന്ന പരസ്പരം വിശ്വാസമില്ലായ്മയും അതുപോലെ സംശയരോഗവുമാണ്. ഇത് ഭാര്യയ്ക്കും വരാം, ഭര്‍ത്താക്കന്മാര്‍ക്കും വരാം. ഒരിക്കല്‍ ഒരാളുടെ മനസ്സില്‍ സംശയരോഗം വന്നാല്‍, പിന്നീട് അത് മാറ്റിയെടുക്കുക എന്നത് കുറച്ച് കഷ്ടപ്പാട് തന്നെയാണ്.

സംശയരോഗത്തിന്റെ കാരണങ്ങള്‍
പങ്കാളിയോടുള്ള അമിതമായിട്ടുള്ള സ്‌നേഹം പലപ്പഴും പലരേയും സംശയരോഗത്തിലേയ്ക്ക് നയിക്കാറുണ്ട്. തന്റെ സ്ഥാനത്ത് മറ്റൊരാള്‍ കടന്നുവരുമോ എന്ന ഭയം ചിലരെ സംശയരോഗത്തിലേയ്ക്ക് നയിക്കുന്നു. ചിലപ്പോള്‍ ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞ കള്ളങ്ങള്‍, ഭാര്യയെ സംശയരോഗിയാക്കി മാറ്റാം. നിങ്ങള്‍ എന്തു പറഞ്ഞാലും അത് കള്ളമാണ് എന്ന രീതിയിലായിരിക്കും പിന്നീട് അവര്‍ പെരുമാറുക. ഭാര്യമാരില്‍ ഭര്‍ത്താക്കന്മാരെക്കുറിച്ച് അമിതമായി പ്രതീക്ഷകളുണ്ടായിരിക്കും. അവ തകര്‍ക്കപ്പെടുമ്പോഴുണ്ടാകുന്ന ഈര്‍ഷ്യ, അല്ലെങ്കില്‍ മനോവിഷമം, അതുമല്ലെങ്കില്‍ മാനസിക തകര്‍ച്ച എന്നിവയെല്ലാം സംശയരോഗത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇവ ഇല്ലാതിരിക്കാന്‍ പങ്കാളി എന്ന നിലയില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇവ.
സുതാര്യത
ഏതൊരു ബന്ധവും മനോഹരമായി നിലനില്‍ക്കണമെങ്കില്‍ പങ്കാളികള്‍ക്കിടയില്‍ സുതാര്യത വേണം. പരസ്പരം മനസ്സ് തുറന്ന് സംസാരിക്കണം. തനിക്ക് തന്റെ പങ്കാളിയുടെ മുന്‍പില്‍ ഒന്നും മറച്ചു പിടിക്കാനില്ല എന്ന വിശ്വാസം പരസ്പരം വളര്‍ത്തിയെടുക്കണം.
ഇഷ്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളും
പരസ്പരം ഇഷ്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്ന് പറയാന്‍ സാധിക്കണം. ഇത് പരസ്പരം വിശ്വാസം വര്‍ദ്ധിപ്പിക്കാനും, പങ്കാളിയെ ഏറ്റവു നല്ല രീതിയില്‍ മനസ്സിലാക്കി എടുക്കാനും സാധിക്കുന്നതാണ്.
സ്‌നേഹവും കരുതലും
ഒട്ടുമിക്ക ഭാര്യമാരും തന്റെ ഭര്‍ത്താവില്‍ നിന്നും സ്‌നേഹവും കരുതലും ആഗ്രഹിക്കുന്നവരാണ്. ഇവ ലഭിക്കാതെ വരുന്നതും, ഭാര്യമാരോടുള്ള അടുപ്പം കുറയുന്നതും അവരെ ആശങ്കയിലേയ്ക്കും സംശയരോഗത്തിലേയ്ക്കും നയിക്കാം. അതിനാല്‍, പങ്കആളികള്‍ തമ്മില്‍ എത്ര ജോലി തിരക്കിനിടയിലും ആത്മബന്ധവും, സ്‌നേഹവും കരുതലും കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
പെണ്‍ സുഹൃത്തുക്കള്‍
ഭര്‍ത്താക്കന്മാര്‍ക്ക് പെണ്‍ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ പല ഭാര്യമാര്‍ക്കും അത് നല്ലരീതിയില്‍ സ്വീകാര്യമായിരിക്കുകയില്ല. അതിനാല്‍, ഭാര്യമാരില്‍ അതൃപ്തി ഉണ്ടാക്കുന്ന വിധത്തില്‍ പെണ്‍ സുഹൃത്തുക്കളെക്കുറിച്ച് അമിതമായി പൊക്കിപ്പറയാതിരിക്കുക. നിങ്ങളുടെ ഭാര്യയും സുഹൃത്തുക്കളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
കൗണ്‍സിലിംഗ്
നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഭാര്യയുടെ സംശയരോഗം മാറുന്നില്ലെങ്കില്‍ ഒരു കൗണ്‍സിലിംഗിന് കൊണ്ടുപോകാവുന്നതാണ്. ഭാര്യയുടെ പൂര്‍ണ്ണ സമ്മതത്തോടെ ഇരുവരും കൗണ്‍സിലിംഗിന് ഇരിക്കുന്നത് ദാമ്പത്യത്തിലെ പല പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ക്ക് തന്നെ സ്വയം പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്.
ബോഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍
നിങ്ങളുടെ പങ്കാളിയ്ക്ക് ബോഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ ഉണ്ടെങ്കില്‍ അത് സംശയരോഗത്തിലേയ്ക്ക് വഴിവെയ്ക്കാം. ഭര്‍ത്താവ് തന്നെ വിട്ട് പോകുമോ എന്ന അമിതമായിട്ടുള്ള ഭയം ഇവരില്‍ ഉണ്ടാവുകയും, ഇത് പലപ്പോഴും സംശയരോഗത്തിലേയ്ക്കും നയിക്കാറുണ്ട്. അതിനാല്‍, ഇത്തരം മാനസികാവസ്ഥയുള്ള പങ്കാളിയാണ് നിങ്ങളുടെതെങ്കില്‍, അവരുടെ കൂടെ സമയം ചിലവഴിക്കുക. നിങ്ങള്‍ അവരെ വിട്ട് പോകില്ലെന്ന വിശ്വാസം വളര്‍ത്തിയെടുക്കുക. അവരെ മനസ്സിലാക്കി താങ്ങായി നില്‍ക്കുക.
നല്ല ദാമ്പത്യത്തിന്
നല്ല ദാമ്പത്യത്തിന് പരസ്പരം വിശ്വാസം വേണം. കരുതല്‍ വേണം, പിന്തുണകള്‍ വേണം. എന്നാല്‍ മാത്രമാണ് ഒരേ സമയം രണ്ടു വ്യക്തികള്‍ക്കും ഒരു പോലെ വളരാനും ഒരു പോലെ നേട്ടങ്ങള്‍ കൊയ്യാനും സാധിക്കുക. നിങ്ങള്‍ ഇരു വ്യക്തികള്‍ ഏതെങ്കിലും ഒരു വ്യക്തി വിഭിന്നമായി പെരുമാറുമ്പോള്‍ ദാമ്പത്യവും തകരാന്‍ തുടരും. അതിനാല്‍, നല്ലൊരു മനപ്പൊരുത്തത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചാല്‍ മാത്രമാണ് ഒരു ദാമ്പത്യം നിലനില്‍ക്കുക എന്നതാണ് യഥാര്‍ത്ഥ വസ്തുത.



Click it and Unblock the Notifications