Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പങ്കാളിയുടെ മുമ്പില്‍ വെച്ച് മറ്റൊരാളോട് അടുപ്പം കാണിച്ചാല്‍ ശരിക്കും സംഭവിക്കുന്നതെന്ത്?
പങ്കാളിയില്‍ ഒരിത്തിരി അസൂയയും അങ്ങനെ നമ്മളോട് കൂടുതല്‍ ആഗ്രഹവും തോന്നിപ്പിക്കാന്‍ ചിലയാളുകള്‍ കാണിക്കുന്ന ഒരു അതിബുദ്ധിയുണ്ട്. അവരുടെ മുമ്പില്‍ വെച്ച് മറ്റൊരാളോട് അടുപ്പം കാണിക്കും. വെറുതെ ഒരു തമാശയ്ക്ക് വേണ്ടി നിര്‍ദ്ദോഷകരമായി ചെയ്യുന്ന കാര്യമായിരിക്കും ഇത്. അതുകണ്ട് അവര്‍ക്ക് കുശുമ്പും അസൂയയും തോന്നുകയും ആ വഴി കുറച്ചധികം ഇഷ്ടം സ്നേഹം ഇങ്ങോട്ട് പോരുമെന്നും കരുതിയായിരിക്കും ആളുകള്‍ ഇങ്ങനെ ചെയ്യുന്നത്. പക്ഷേ അത് കരുതുംപോലെ അത്ര നിര്ദോഷകരമല്ലെന്നും കനത്ത തിരിച്ചടി തന്നെ നല്‍കുമെന്നുമാണ് ഒരു പഠനം പറയുന്നത്.

സെക്സ് റിസര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഇതെക്കുറിച്ചുള്ള ഒരു പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നമ്മുടെ പങ്കാളിയോട് മറ്റൊരാള്‍ കൂടുതല്‍ അടുത്തിടപഴകുന്നത് കാണുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് പഠനം പരിശോധിച്ചത്. വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടെത്തലാണ് പഠനത്തിലൂടെ ഇവര്‍ കണ്ടെത്തിയത്. അസൂയ കാരണം തങ്ങളോടുള്ള ആഗ്രഹവും സ്നേഹവും വര്‍ധിക്കുമെന്ന തോന്നല്‍ തെറ്റാണെന്നും അത്തരം സംഭവങ്ങള്‍ പങ്കാളിയോടുള്ള ഇഷ്ടം കുറയ്ക്കുമെന്നും അത്തരം പ്രകടനങ്ങളോട് പ്രതികരിക്കാന്‍ പോലും അവര്‍ക്ക് തോന്നില്ലെന്നും പഠനം പറയുന്നു.
മെയ്റ്റ് പോച്ചിംഗ്
ഇസ്രയേലിലെ ഹെര്സീലിയയിലുള്ള റീച്ച്മാന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരും അമേരിക്ക ആസ്ഥാനമായ റോച്ചെസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷകരുമാണ് ഈ വിഷയത്തില്‍ വ്യത്യസ്തമായ ഒരു കണ്ടെത്തല്‍ നടത്തിയത്. മറ്റൊരാള്‍ക്ക് തന്റെ പങ്കാളിയോട് ആകര്‍ഷണം തോന്നുന്നത് കാണുമ്പോള്‍ പങ്കാളിയിലുള്ള ആഗ്രഹവും ഇഷ്ടവും വര്‍ധിപ്പിക്കുമെന്ന മുന്‍ധാരണയ്ക്ക് പകരം ദീര്‍ഘകാല ബന്ധങ്ങളില്‍ ഇത് സ്നേഹക്കുറവിന് കാരണമാകുമെന്ന് പഠനം പറയുന്നു. അരക്ഷിതാവസ്ഥ കാരണമാണിത്.
മെയ്റ്റ് പോച്ചിംഗ് എന്ന ആശയമാണ് ഗവേഷകര്‍ അവതരിപ്പിച്ചത്. പങ്കാളിയോട് അടുത്തിടപഴകുന്ന പുറത്ത് നിന്നയാളെ പങ്കാളിയുടെ സ്നേഹം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന എതിരാളിയായാണ് മറുഭാഗത്തുള്ളയാള്‍ കാണുക. പങ്കാളിയെ നഷ്ടപ്പെട്ടേക്കുമെന്ന ഒരു ഭയം ഇത് ഇവരുടെ ഉള്ളിലുണ്ടാക്കും. അങ്ങനെയുണ്ടാകുമ്പോള്‍ അവര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുക പങ്കാളിയോട് അകലാന്‍ ശ്രമിച്ചുകൊണ്ടായിരിക്കും. മാത്രമല്ല, ആകര്‍ഷണം കൂടുന്നതിന് പകരം പങ്കാളിയോട് ആകര്‍ഷണം കുറയുകയും ചെയ്യും.
പാരഡോക്സ് എന്നാണ് ഗവേഷകര്‍ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. കാരണം പങ്കാളിയോട് കൂടുതല്‍ പൊസ്സസ്സീവ് ആകുകയും ആകര്‍ഷണം കൂടുകയും ചെയ്യേണ്ടതിന് പകരം നേര് വിപരീതമാണ് സംഭവിക്കുന്നത്. പങ്കാളിയോടുള്ള ആഗ്രഹം കുറയുകയും ചെയ്യും.
ഇഷ്ടം കൂടാന്‍ എളുപ്പവഴി വേണ്ട
പങ്കാളിക്ക് തന്നോടുള്ള ആഗ്രഹവും ഇഷ്ടവും കൂട്ടാന്‍ പല തന്ത്രങ്ങളും ആളുകള്‍ പ്രയോഗിക്കാറുണ്ട്. സമ്മാനം കൊടുക്കുക, ഒന്നിച്ച് സമയം ചിലവഴിക്കുക എന്നിവയെല്ലാം പോസിറ്റീവായ തന്ത്രങ്ങളാണ്. അവ ബന്ധത്തിന് ഗുണം ചെയ്യും. നേരെ മറിച്ച് പങ്കാളിയുടെ സമയം നിയന്ത്രിക്കാന്‍ ശ്രമിക്കുക, മറ്റൊരാളോട് കൂടുതല്‍ സ്നേഹം ഭാവിക്കുക എന്നതെല്ലാം നെഗറ്റീവ് തന്ത്രങ്ങളാണ്. അതുകൊണ്ട് എളുപ്പവഴികളിലൂടെ പങ്കാളിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ നോക്കണ്ട എന്ന പാഠമാണ് ഈ പഠനം നല്‍കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
