Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പ്രണയിക്കാന്‍ പ്ലാനുണ്ടോ? ആദ്യം ചിന്തിക്കണം ഈ 5 കാര്യങ്ങള്‍
പ്രണയം എന്നത് ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തോന്നാവുന്നതാണ്. ആര്‍ക്കും ആരോടും പ്രണയം തോന്നാം. പ്രണയത്തിലാകുന്നതിന്റെ മുന്‍പ് പക്ഷേ നാം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാരണം ചില കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോയാല്‍ മാത്രമേ പ്രണയം വിജയകരമാവുകയുള്ളൂ. പലപ്പോഴും പ്രണയിക്കുന്ന വ്യക്തിയുമായി ഒരു നല് ബന്ധം സ്ഥാപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഏകാന്തതയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെങ്കില്‍ ഒരിക്കലും പ്രണയിക്കാന്‍ നില്‍ക്കരുത്.
പ്രണയിക്കുന്നതിന് മുന്‍പ് ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ ഓര്‍മ്മിക്കേണ്ടതാണ്. നിങ്ങള്‍ എപ്പോഴെങ്കിലും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നോ, അല്ലെങ്കില്‍ പ്രണയത്തിലാണോ ഇപ്പോള്‍? എന്നാല്‍ അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

നിങ്ങളുടെ ചിന്തകള്‍ പൊരുത്തപ്പെടുന്നുണ്ടോ?
നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നതിന് വേണ്ടി തയ്യാറെടുക്കുകയാണെങ്കില്‍ രണ്ട് പേരുടേയും ചിന്തകള്‍ പൊരുത്തപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ച് ചിന്തിക്കണം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും ഓരോ ഘട്ടത്തിലും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായേക്കാം. അതിനെയെല്ലാം തന്നെ കൃത്യമായ പക്വതയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ നിങ്ങളുടെ ചിന്തകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന കാര്യവും ചിന്തിക്കണം. ഇക്കാര്യങ്ങളെല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതാണ്.
പരസ്പര ബഹുമാനത്തെക്കുറിച്ച് ചിന്തിക്കുക
പരസ്പര ബഹുമാനം ഒരു ബന്ധത്തില്‍ അനിവാര്യമാണ്. അല്ലാത്ത പക്ഷം ആ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുകയില്ല. എന്ന് മാത്രമല്ല അത് നിങ്ങളുടെ സമാധാനം കളയുകയും ചെയ്യുന്നു. ബന്ധം മുന്നോട്ട് പോവുന്ന ഓരോ നിമിഷവും ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. പലപ്പോഴും ആദരവില്ലാതെ അല്ലെങ്കില്‍ ബഹുമാനമില്ലാതെ മുന്നോട്ട് പോവുന്നത് ബന്ധത്തെ തകര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും വാക്കുകളിലും പ്രവൃത്തിയിലും ഇതുണ്ടായിരിക്കണം. ഒരു നല്ല ബന്ധത്തിന് ആദ്യം വേണ്ടത് പരസ്പര ബഹുമാനം തന്നെയാണ്.
മുന്‍വിധി ഒഴിവാക്കുക
പലപ്പോഴും മുന്‍വിധിയുണ്ടാവുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഒരാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്ത് കരുതും എന്ന ചിന്തയാണ് പലപ്പോഴും ബന്ധത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഒരു മികച്ച മാറ്റം ബന്ധത്തില്‍ ആഗ്രഹിക്കുന്ന വ്യക്തിയെങ്കില്‍ ഇവര്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ചേരാത്ത ഒരു വ്യക്തിയുമായി ഒരിക്കലും ബന്ധം ഉണ്ടാക്കരുത്. എന്ന് മാത്രമല്ല ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഭാവി പരിപാടികള്‍
എപ്പോഴും രണ്ട് പേരും ഭാവിയെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ചിന്തിച്ചിരിക്കണം. സാമ്പത്തിക സ്ഥിതിയും ബന്ധവും എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ. ഇതെല്ലാം ചിന്തിച്ചതിന് ശേഷം മാത്രം നല്ലൊരു ബന്ധത്തിന് ഇറങ്ങിപ്പുറപ്പെടുക.. അത് മാത്രമല്ല സംസാരിക്കുന്നതും ഇതിനെക്കുറിച്ച് തന്നെയായിരിക്കണം. ഭാവി പദ്ധതികള്‍ നിങ്ങളുടെ പങ്കാളിയുമായി ഒരു തരത്തിലും ഒത്തു പോവുന്നില്ലെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കൂടുതല്‍ വെല്ലുവിളികള്‍ ഇല്ലാതിരിക്കുന്നതിനും അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ഗൗരവതരമായ ചിന്തകള്‍
ഭാവിയെക്കുറിച്ച് ഗൗരവമായി ആലോചിക്കാത്ത ഒരു വ്യക്തിയോടൊപ്പം ജീവിതം സ്വപ്നം കാണുന്നവരാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഭാവിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യത്തെ കാര്യം. നിങ്ങളുടെ പങ്കാളി ഗൗരവത്തോടെ കാര്യങ്ങള്‍ ചെയ്യാത്ത വ്യക്തിയാണെങ്കില്‍ അവരെ ഒഴിവാക്കുക തന്നെയാണ് നല്ലത്. പകരം, ഓരോ നിമിഷവും നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമേ സമയമുണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം ഒരു ബന്ധത്തിന് തുടക്കമിടുന്നതിന്.



Click it and Unblock the Notifications